യു​എ​സി​ന് ആ​ത്മീ​യ ഉ​ണ​ർ​വേ​കാ​ൻ നോ​ന്പു​കാ​ല ധ്യാ​നം
Monday, February 17, 2020 10:04 PM IST
ഫി​ല​ഡ​ൽ​ഫി​യ: ക്യൂ​ൻ​മേ​രി മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു.​എ​സി​ലെ ആ​റ് ന​ഗ​ര​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച് നോ​ന്പു​കാ​ല പെ​സ​ഹാ​ധ്യാ​നം ന​ട​ത്ത​പ്പെ​ടു​ന്നു. ക്രി​സ്തു​വി​ന്‍റെ പീ​ഢാ​സ​ഹ​ന​ത്തെ​ക്കു​റി​ച്ച് ധ്യാ​നി​ക്കു​ന്ന വ​ലി​യ നോ​ന്പി​ന്‍റെ പു​ണ്യാ​വ​സ​ര​ത്തി​ൽ കു​ടും​ബ​ന​വീ​ക​ര​ണ​ത്തെ ല​ക്ഷ്യം​വ​ച്ചാ​ണ് പെ​സ​ഹാ ധ്യാ​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ലോ​ക​പ്ര​ശ​സ്ത അ​നു​ഗ്ര​ഹീ​ത വ​ച​ന​പ്ര​ഘോ​ഷ​ക​രാ​യ റ​വ. ഫാ. ​ലൂ​യീ​സ് വെ​ള്ളി​യാ​നി​ക്ക​ൽ, ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​ഭി​ഷേ​ക​മാ​യി ദൈ​വം ഉ​യ​ർ​ത്തി​യ ബ്ര​ദ​ർ. പി.​ഡി. ഡൊ​മി​നി​ക് (ചെ​യ​ർ​മാ​ൻ മ​രി​യ​ൻ ടി​വി) ഗാ​ന​ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ഫെ​ബ്രു​വ​രി 28, 29, മാ​ർ​ച്ച് 1 തീ​യ​തി​ക​ളി​ൽ ഒൗ​വ​ർ ലേ​ഡി ഓ​ഫ് അ​സം​പ്ഷ​ൻ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ ന്യൂ​യോ​ർ​ക്ക്, മാ​ർ​ച്ച് 6, 7, 8 സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ മി​ഷ​ൻ ഡെ​ൻ​വ​ർ, മാ​ർ​ച്ച് 13, 14, 15 ച​ർ​ച്ച് ഓ​ഫ് സെ​ന്‍റ് ജോ​ണ്‍​സ് വി​യാ​ന്നി, മി​ന​സോ​ട്ട, മാ​ർ​ച്ച് 20, 21, 22 ച​ർ​ച്ച് ഓ​ഫ് സെ​ന്‍റ് ഹെ​ലേ​ന ക​ണ​ക്ടി​ക്ക​ട്ട്, മാ​ർ​ച്ച് 27, 28, 29 സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ച​ർ​ച്ച് ഹൂ​സ്റ്റ​ണ്‍, ഏ​പ്രി​ൽ 3, 4, 5 സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് സാ​ൻ അ​ന്േ‍​റാ​ണി​യോ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് ധ്യാ​നം ന​ട​ക്കു​ക.

ഈ ​നോ​ന്പു​കാ​ല കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​ന​ത്തി​ൽ കു​ടും​ബ സ​മേ​തം പ​ങ്കു​ചേ​ർ​ന്നു ദൈ​വ​വ​ച​ന​ത്താ​ൽ പ്ര​ബു​ദ്ധ​രാ​യി ആ​ത്മീ​യ പ​രി​വ​ർ​ത്ത​നം നേ​ടു​വാ​നും, വി​ശ്വാ​സ​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു​വ​രു​വാ​നും, സൗ​ഖ്യ​ത്തി​ന്‍റെ അ​ത്ഭു​ത​ക​ര​മാ​യ കൃ​പ സ്വ​ന്ത​മാ​ക്കു​വാ​നും സ​ഭാ വ്യ​ത്യാ​സ​മെ​ന്യേ ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:www.mariantimesworld.org, www.marianworld.org. ph: 215 934 5615, 215 971 3319, 267 244 3371, 267 240 2820. ​

റിപ്പോർട്ട് : ജോ​യി​ച്ച​ൻ പു​തു​ക്കു​ളം