ന്യൂ​ജേ​ഴ്സി​യി​ൽ ക​ഐ​ച്ച്എ​ൻ​ജെ​യു​ടെ പൊ​ങ്കാ​ല മ​ഹോ​ത്സ​വം
Tuesday, February 18, 2020 10:29 PM IST
ന്യൂ​ജേ​ഴ്സി: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് ന്യൂ​ജേ​ഴ്സി പൊ​ങ്കാ​ല മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു. മാ​ർ​ച്ച് 9 ലെ ​ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ചു നാ​ട്ടി​ലെ സ​മ​യ​ത്തി​ന​നു​സ​രി​ച്ച് മാ​ർ​ച്ച് 8 ഉ​ച്ച​ക​ഴി​ഞ്ഞ് 3 മു​ത​ൽ 6 വ​രെ​യാ​ണ് പൊ​ങ്കാ​ല. സോ​മ​ർ​സെ​റ്റ് ശ്രീ​വ​രി ബാ​ലാ​ജി അ​ന്പ​ല​ത്തി​ൽ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​യ​താ​യി ക​ഐ​ച്ച്എ​ൻ​ജെ പ്ര​സി​ഡ​ന്‍റ് സ​ഞ്ജീ​വ്കു​മാ​ർ, സെ​ക്ര​ട്ട​റി ഡോ. ​ല​ത നാ​യ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ലെ ഫ​യ​ർ സേ​ഫ്റ്റി അ​ട​ക്കം എ​ല്ലാ സു​ര​ക്ഷി​ത​സം​വി​ധാ​ന​ങ്ങ​ളും അ​നു​മ​തി​യു​മു​ള്ള സ്ഥ​ല​മാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. പൊ​ങ്കാ​ല​യി​ടാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ സാ​മ​ഗ്രി​ക​ളും ക​ഐ​ച്ച്എ​ൻ ജെ ​ഒ​രു​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും, ര​ജി​സ്ട്രേ​ഷ​നും KHNJ.US/events/Pongala-2020/സ​ന്ദ​ർ​ശി​ക്കു​ക

റി​പ്പോ​ർ​ട്ട്: കെ. ​ശ്രീ​കു​മാ​ർ