ബ്രദർ മാരിയോ ജോസഫ് കാനഡയിൽ
Friday, February 21, 2020 4:44 PM IST
ടൊറന്‍റോ: വലിയ നോന്പിനോടനുബന്ധിച്ച് ടൊറന്‍റോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ നേതൃത്വത്തിൽ മാർച്ച് 7 , 8 തീയതികളിൽ ബ്രാംപ്ടണിലെ സെന്‍റ് എഡ്മണ്ട് കാമ്പ്യൻ സെക്കൻഡറി സ്കൂളിൽ ധ്യാനം നടക്കും.

രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെ ആണ് ധ്യാനം. പ്രശസ്ത സുവിശേഷ പ്രഘോഷകനായ ഡോ. മാരിയോ ജോസഫ് ആണ് ധ്യാനം നയിക്കുന്നത്.

കാനഡയിൽ ഉള്ള ഏവർക്കും https://knanayaca.org/annualretreat/ എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ നോമ്പുകാല ധ്യാനത്തിലേക്കു കാനഡയിലുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നു.