അമേരിക്കൻ മലയാളികൾക്ക് "പ്രത്യാശ" യുടെ കൗൺസിലിംഗ് ഞായറാഴ്ച മുതൽ
Saturday, May 23, 2020 6:46 PM IST
ന്യൂയോർക്ക് : കോവിഡിന്‍റെ ഭീതിയിൽ മാനസിക സംഘർഷം അനുഭവിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികൾക്കായി കഴിഞ്ഞമാസം തുടങ്ങിയ പ്രത്യാശ ഇന്ത്യയുടെ മെന്‍റൽ ഹെൽത്ത്‌ കൗൺസിലിംഗ്‌ സേവനം ഞായറാഴ്ച മുതൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ ആരംഭിക്കുന്നു.

ന്യൂ യോർക്ക് ടൈം ഞായർ രാവിലെ 11:30 ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ കർദിനാൾ മാർ ബസേലിയോസ് ക്ലിമിസും പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ചേർന്ന് തുടക്കം കുറിക്കും.

ജനീവ ആസ്ഥാനമായുള്ള വേൾഡ് സൈക്യാട്രിക് അസോസിയേഷൻ സെക്രട്ടറി ജനറൽ ഡോ. റോയ് കള്ളിവയലിൽ, ആന്‍റോ ആന്‍റണി എംപി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നിന്നും ഈ ചടങ്ങിൽ പങ്കെടുക്കും. അമേരിക്കയിലെ മലയാളി ഹെൽപ്പ് ലൈൻ ഫോറം ഭാരവാഹികളായ അനിയൻ ജോർജ്, ബൈജു വർഗീസ്, സൈക്കോതെറാപ്പിസ്റ്റായ ഡോ. ജോർജ് കാക്കനാട് എന്നിവരാണ് ഇതിനു നേതൃത്വം നൽകുന്നത്.

മുപ്പതിലേറെ സംസ്ഥാനങ്ങളിലെ മലയാളി സംഘടനകളുടെ പ്രതിനിധികൾ പങ്കെടുക്കന്ന ചടങ്ങിൽ പങ്കാളികളാകും എന്ന് പ്രത്യാശയുടെ കോഓർഡിനേറ്റർ ജോർജ് സെബാസ്റ്റ്യൻ പറഞ്ഞു. പ്രത്യാശയുടെ കൗൺസിലിംഗ് സേവനം പൂർണമായും സൗജന്യമാണ്.

റിപ്പോർട്ട്: ഇടിക്കുള ജോസഫ്