സണ്ണി വൈക്ലിഫിന്‍റെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു
Sunday, May 31, 2020 11:48 AM IST
ന്യൂയോർക്ക്: ഫൊക്കാനയുടെ സ്ഥാപക നേതാക്കളിൽ ഒരാളും മുൻ ജനറൽ സെക്രട്ടറിയുമായ സണ്ണി വൈക്ലിഫിന്‍റെ (79) നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു.

ഫൊക്കാനയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന സണ്ണിവൈക്ലിഫ് വാഷിംഗ്‌ടൺ കൺവൻഷനിൽ സെക്രട്ടറി ആയും തുടർന്നു ട്രസ്റ്റി ബോർഡ് മെംബറായും പ്രവർത്തിച്ചിട്ടുണ്ട്. മലയാള ഭാഷയെ സ്നേഹിച്ചിരുന്ന അദ്ദേഹത്തിന്‍റെ കൂടെ ശ്രമഫലമായാണ് ഫോക്കനയുടെ "ഭാഷക്ക് ഒരു ഡോളർ' എന്ന പദ്ധതി ആരംഭിക്കുന്നത്. അത് പിന്നീട് കേരള ഗവൺമെന്റും ഫൊക്കാനയും സഹകരിച്ചുള്ള ഒരു പ്രോജക്റ്റ് ആയി മാറുകയുണ്ടായി. എല്ലാ ഫൊക്കാന കൺവൻഷനിലും ഭാഷക്ക് ഒരു ഡോളർ എന്ന ബോർഡുമായി ഏവരെയും സമീപിക്കുന്നത് അദ്ദേഹത്തിന് മലയാള ഭാഷയോടും ഭാഷക്ക് ഒരു ഡോളർ എന്ന ആശയത്തോടുമുള്ള പ്രതിബദ്ധത ഒന്നുകൊണ്ടു മാത്രമായിരുന്നു.

ഫൊക്കാനയുമായും ഫൊക്കാന നേതാക്കളുമായും എന്നും വളരെ അധികം അടുത്ത ബന്ധം പുലർത്തിയിരുന്ന സണ്ണി വൈക്ലിഫിന്‍റെ നിര്യാണം ഫൊക്കാനക്ക് ഒരു തീരാനഷ്‌ടമാണെന്നും അദ്ദേഹത്തിന്‍റെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നതായും പ്രസിഡന്‍റ് മാധവൻ ബി. നായർ, സെക്രട്ടറി ടോമി കോക്കാട്ട് ,ട്രസ്റ്റി ബോർഡ് ചെയർ മാമ്മൻ സി. ജേക്കബ് ,ട്രഷറർ സജിമോൻ ആന്‍റണി ,മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി മെംബേർസ് നാഷണൽ കമ്മിറ്റി മെംബേർസ് ട്രസ്‌ടീബോർഡ് മെംബേർസ് എന്നിവർ അറിയിച്ചു.

സണ്ണി വൈക്ലിഫിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനു മേയ് 31 നു (ഞായർ) രാത്രി 8 മുതൽ 9.30 (EDT) വരെ നടത്തുന്ന വെബിനാറിൽ പങ്കെടുക്കുവാൻ അവസരം ഉണ്ടായിരിക്കും. ഇതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

global.gotomeeting.com/join/618106461

വിവരങ്ങൾക്ക്: United States: +1 (669) 224-3412
- One-touch: tel:+16692243412,,618106461#
Access Code: 618-106-461

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ