അല ഒരുക്കിയ "സല്ലാപവും സംഗീതവും' അവിസ്മരണീയമായി
Monday, June 1, 2020 5:04 PM IST
ഡാളസ് : ലോകത്താകെ അനിശ്ചിതത്വം നിറഞ്ഞ ഈ സാഹചര്യത്തിൽ കോവിഡ് പ്രതിരോധകാലം സർഗാത്മകമാക്കാൻ സാമൂഹ്യ മാധ്യമങ്ങൾ വഴി "അല'യൊരുക്കിയ "സല്ലാപവും സംഗീതവും' എന്ന പരിപാടി അവിസ്മരണീയമായി.

കേരളത്തിലെ കലാ പ്രവർത്തകരുടെ സാന്നിധ്യത്തിൽ സംഘടിപ്പിച്ച ഈ പരിപാടി വൻ സ്വീകരണമാണ് ലഭിച്ചത്. കോവിഡിനെതിരെ പോരാടുന്നവർക്ക് ആദരവർപ്പിച്ചുകൊണ്ടുള്ളതും കസ്തുരിമണവുമായി മലയാള സംഗീതശാഖക്ക്‌ പ്രണയ സരോവരം സമ്മാനിച്ച എം.കെ. അർജുനൻ മാഷിന് പ്രണാമം അർപ്പിക്കുന്നതുമായിരുന്നു പ്രസ്തുത പരിപാടി. അർജുനൻ മാഷിന്‍റെ അനുപമമായ ഗാനങ്ങൾ കോർത്തിണക്കികൊണ്ടു നടന്ന പരിപാടിയുടെ ഉദ്ഘാടനം സംഗീതസംവിധായകനും അർജുനൻ മാഷിന്‍റെ ശിഷ്യനുമായ എം. ജയചന്ദ്രൻ നിർവഹിച്ചു. ചിന്തിക്കുവാനും ചിന്തിപ്പിക്കുവാനും ഹാസ്യത്തിനു സമുന്നതമായ സ്ഥാനം സൃഷ്ടിച്ച ഹാസ്യ കലയുടെ കുലപതി ജയരാജ്‌ വാര്യർ പരിപാടി നിയന്ത്രിച്ചു.

ദേവരുടെ കലാരൂപത്തെ മനോഹര താളത്തോടെ "കേളി 'കൊട്ടി താള മേളങ്ങളുടെ രാജാവ് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ. ഹൃദയത്തോട് ഇഴുകി നിൽക്കുന്ന മാഷിന്‍റെ ഗാനങ്ങൾ ഹൃദയത്തിൽ തൊട്ട് പാടി ആലപിച്ചു. കല്ലറ ഗോപനും കെ.കെ. നിഷാദും ഇന്ദുലേഖയും ആതിരയും മനോജ്‌ മഠത്തിലും സ്വാഗതം പറഞ്ഞു തുടങ്ങിയ കലാ പരിപാടിയിൽ ലാന പ്രസിഡന്‍റ് ജോസൻ ജോർജ്, സെക്രട്ടറി അനിലാൽ, ക്രാന്തി (അയർലൻഡ്), സെക്രട്ടറി അഭിലാഷ്, വർഗീസ് ജോയ്, കെഎൽഎസ് പ്രസിഡന്‍റ് ജോസ് ഒച്ചാലിൽ, നഴ്സസ് അസോസിയേഷൻ പ്രസിഡന്‍റ് മഹേഷ്‌ പിള്ള, ടെറൻസൺ (അല), കിരൺ (അല) എന്നിവർ ആശംസകൾ നേർന്നു.

ഹരി നമ്പൂതിരി, പി.പി. ചെറിയാൻ, ഹരിദാസ് തങ്കപ്പൻ (ഭരതകല തീയേറ്റേഴ്സ്, ഡാളസ്), സലിൻ ശ്രീനിവാസ്‌ (അയർലൻഡ് ), അസിഫ് ഇസ്മയിൽ (neestream), ജോസ് പ്ലാക്കാട്ട് (കൈരളി ടിവി), മീനു എലിസബത്ത്, ഫ്രാൻസിസ് തോട്ടത്തിൽ, സുധീർ, രാജീവ്‌, ജോ കൈത മറ്റം, ധനേഷ്, ദീപക്, വർഗീസ്‌ (സ്വതന്ത്ര ചിന്തകൻ) അനുപ സാം തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. അനശ്വർ മാമ്പിള്ളി നന്ദി പറഞ്ഞു.