മാസ്ക് ധരിക്കാത്തതിനെച്ചൊല്ലി വഴക്ക്, കത്തിക്കുത്ത്, വെടിവയ്പ്
Thursday, July 16, 2020 12:23 AM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: മാ​​​സ്ക് ധ​​​രി​​​ക്കാ​​​ത്ത​​​തു ചോ​​​ദ്യംചെ​​​യ്ത വ​​​യോ​​​ധി​​​ക​​​നെ കു​​​ത്തി​​​പ്പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ച​​​യാ​​​ൾ പോ​​​ലീ​​​സിന്‍റെ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു. യു​​​എ​​​സി​​​ലെ മി​​​ഷി​​​ഗ​​​ൺ സം​​​സ്ഥാ​​​ന​​​ത്താ​​​ണു സം​​​ഭ​​​വം. മാ​​​സ്ക് ധ​​​രി​​​ക്കാ​​​തെ ക​​​ട​​​യി​​​ലെ​​​ത്തി​​​യ സീ​​​ൻ റൂ​​​യി​​​സി(43)നെ ഒ​​​രു എ​​​ഴു​​​പ​​​ത്തേ​​​ഴു​​​കാ​​​ര​​​ൻ ശാ​​​സി​​​ച്ചു. റൂ​​​യി​​​സ് ഇ​​​യാ​​​ളെ കു​​​ത്തി​​​യി​​​ട്ടു വാ​​​ഹ​​​ന​​​ത്തി​​​ൽ ക​​​ട​​​ന്നുക​​​ള​​​ഞ്ഞു. പി​​​ന്നീ​​​ട് പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വാ​​​ഹ​​​നം ത​​​ട​​​ഞ്ഞ വ​​​നി​​​താ പോ​​​ലീ​​​സി​​​നെ​​​യും ഇ​​​യാ​​​ൾ കു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ചു. വ​​​നി​​​താ പോ​​​ലീ​​​സ് വെ​​​ടി​​​യു​​​തി​​​ർ​​​ത്തു. ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും റൂയിസ് മ​​​രി​​​ച്ചു.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച യു​​​എ​​​സി​​​ലെ ലോ​​​സ്ആ​​​ഞ്ച​​​ല​​​സി​​​ൽ മാ​​​സ്ക് വ​​​യ്ക്കാ​​​തെ​​​വ​​​ന്ന​​​യാ​​​ളെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്ന ക​​​ട​​​യു​​​ട​​​മ​​​യെ പോ​​​ലീ​​​സ് കൊ​​​ല​​​ക്കു​​​റ്റ​​​ത്തി​​​ന് അ​​​റ​​​ശ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.