ഫിലിപ്പ് എബ്രഹാമിന്‍റെ സംസ്കാരം ഓഗസ്റ്റ് 13 ന്
Wednesday, August 12, 2020 6:49 PM IST
ഡാളസ്: മാവേലിക്കര കുറത്തികാട് പുത്തൻവീട്ടിൽ പരേതനായ മാത്യു എബ്രഹാമിന്‍റെ മകൻ ഫിലിപ്പ് എബ്രഹാം (ബാവച്ചൻ - 60) ഖത്തറിൽ നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 13 നു (വ്യാഴം) വൈകുന്നേരം നാലിന് ദോഹ മാർത്തോമ ഇടവകയിലെ വൈദികരുടെ മുഖ്യ കാർമികത്വത്തിൽ ഖത്തറിൽ സംസ്കരിക്കും.

ഭാര്യ: റീന തിരുവല്ല മേപ്രാൽ കണിയാൻതറ വാതപ്പള്ളിയിൽ കുടുംബാംഗം. മക്കൾ: റീബ (ദോഹ), റിന്‍റു (മേപ്രാൽ. മാതാവ് ഏലിയാമ്മ മാത്യു ന്യൂയോർക്കിലെ സ്റ്റാറ്റൻഐലന്‍റിൽ ആണ്.

സഹോദരങ്ങൾ: മാത്യു എബ്രഹാം (ഡാളസ് കരോൾട്ടൻ മാർത്തോമ ഇടവകാംഗം), ബോബൻ എബ്രഹാം, എബ്രഹാം മാത്യു, റീന എബ്രഹാം (മൂവരും ഡൽഹി).

വിവരങ്ങൾക്ക് : ബാബു 469 422 3526.

റിപ്പോർട്ട്: ഷാജി രാമപുരം