വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രൊവിൻസിനു നവ നേതൃത്വം
Saturday, September 26, 2020 7:47 AM IST
ഷിക്കാഗോ: വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രൊവിൻസിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി മാത്തുക്കുട്ടി ആലുംപറമ്പിൽ (പ്രൊവിൻസ് ചെയർമാൻ), ബെഞ്ചമിൻ തോമസ് (പ്രസിഡന്‍റ്), തോമസ് ഡിക്രൂസ് (ജനറൽ സെക്രട്ടറി), കോശി ജോർജ് (ട്രഷറർ), തോമസ് മാമ്മൻ (വൈസ് ചെയർമാൻ), ബീന ജോർജ് (വൈസ് ചെയർപേഴ്സൺ), സജി കുര്യൻ (വൈസ് പ്രസിഡന്‍റ് അഡ്മിൻ), രഞ്ജൻ എബ്രഹാം (വൈസ് പ്രസിഡന്‍റ്), തോമസ് വർഗീസ് (ചാരിറ്റി ഫോറം ചെയർ), ആനി ലൂക്കോസ് (വിമെൻസ് ഫോറം ചെയർ), ബ്ലസൻ അലക്സാണ്ടർ (യൂത്ത് ഫോറം ചെയർ) എന്നിവരേയും അഡ്വൈസറി ബോർഡിലേക്ക് പ്രഫ. തന്പി മാത്യു (ചെയർമാൻ), മാത്യൂസ് എബ്രഹാം, സാബി കോലോത്, ലിൻസൺ കൈതമല, അഭിലാഷ് നെല്ലാമറ്റം, സാറാ ഗബ്രിയേൽ എന്നിവരേയും തെരഞ്ഞെടുത്തു.

പ്രൊവിൻസ് ചെയർമാൻ മാത്യൂസ് ഏബ്രഹാമിന്‍റെ അധ്യക്ഷതയിൽ സൂം വഴിയായി കൂടിയ യോഗത്തിൽ റീജണൽ ചെയർമാൻ ഫിലിപ്പ് തോമസ്, റീജൺ പ്രസിഡന്‍റ് സുധിർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്‍റോ കണ്ണമ്പളളി, അഡ്മിൻ വൈസ് പ്രസിഡന്‍റ് എൽദോ പീറ്റർ, റീജൺ ഓർഗ്. വൈസ് പ്രസിഡന്‍റ് ജോൺസൻ തലച്ചെല്ലൂർ, അലക്സ് അലക്സാണ്ടർ, ജോമോൻ ഇടയാടിയിൽ, റോയ് മാത്യു, റീജൺ വൈസ് ചെയർമാൻ ഫിലിപ്പ് മാരേട്ട്, മാത്യു മുണ്ടക്കൽ, എന്നിവരും ഷിക്കാഗോ പ്രൊവിൻസ് അംഗങ്ങളും ഗ്ലോബൽ പ്രസിഡന്‍റ് ഗോപാല പിള്ളയും ഗ്ലോബൽ ഓർഗനൈസിംഗ് വൈസ് പ്രസിഡന്‍റ് പി.സി. മാത്യുവും യോഗത്തിൽ പങ്കെടുത്തു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോ. പി. എ. ഇബ്രാഹിം, ഗ്ലോബൽ പ്രസിഡന്‍റ് ഗോപാലപിള്ള, ഗ്ലോബൽ വൈസ് പ്രസിഡന്‍റ് ജോൺ മത്തായി, ഗ്ലോബൽ ജനറൽ സെക്രട്ടറി ഗ്രിഗറി മേടയിൽ, ഗ്ലോബൽ വൈസ് ചെയർ ഡോ. വിജയ ലക്ഷ്മി, അമേരിക്ക റീജൺ അഡ്വൈസറി ചെയർമാൻ ചാക്കോ കോയിക്കലേത്, അംഗങ്ങളായ എബ്രഹാം ജോൺ, നിബു വെള്ളവന്താനം, വൈസ് ചെയർ പേഴ്സൺ സാന്താ പിള്ള, വിമൻസ് ഫോറം ചെയർ ശോശാമ്മ ആൻഡ്രൂസ്, ആലിസ് മഞ്ചേരി, റീജൺ വൈസ് ചെയർ ശാന്താ പിള്ള തുടങ്ങിയവർക്കു പുറമെ അമേരിക്കയിലെ പതിനഞ്ചോളം വരുന്ന വിവിധ പ്രൊവിൻസ് ഭാരവാഹികളും പുതിയ കമ്മിറ്റിക്കു ആശംസകൾ നേർന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ