ഡാ​ള​സ് കൗ​ണ്ടി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു​ല​ക്ഷം ക​വി​ഞ്ഞു
Thursday, October 29, 2020 10:16 PM IST
ഡാ​ള​സ്: ഡാ​ള​സ് കൗ​ണ്ടി​യി​ൽ ബു​ധ​നാ​ഴ്ച 624 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു​ല​ക്ഷം ക​വി​ഞ്ഞ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തു തു​ട​ർ​ന്നാ​ൽ ന​വം​ബ​ർ മൂ​ന്നാം വാ​ര​ത്തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം പ്ര​തി​ദി​നം 1000 ആ​യി വ​ർ​ധി​ക്കു​മെ​ന്ന് കൗ​ണ്ടി ജ​ഡ്ജി ക്ലെ ​ജ​ന്നിം​ഗ്സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. പാ​ർ​ക്ക​ലാ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് 19 യൂ​ണി​റ്റി​ൽ 114 മു​റി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത് ഇ​ര​ട്ടി വ​ർ​ധി​പ്പി​ച്ച​താ​യി പാ​ർ​ക്ക്ലാ​ന്‍റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​വ​രു​ടെ എ​ണ്ണ​ത്തേ​ക്കാ​ൾ ഇ​ര​ട്ടി ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ണ്ടെ​ന്നും മു​പ്പ​തു പേ​ർ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഡാ​ള​സ് ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങി​യ​താ​ണ് രോ​ഗം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ