പി.ജി. ഉണ്ണൂണ്ണി നിര്യാതനായി
Monday, November 23, 2020 3:10 PM IST
കൊടുമണ്‍: കൊടുമണ്‍ പുത്തന്‍വീട്ടില്‍ റിട്ട. ഹെഡ് മാസ്റ്റര്‍ പി. ജി. ഉണ്ണൂണ്ണി (93) നിര്യാതനായി. സംസ്‌കാരം കൊടുമണ്‍ സെന്റ് ബഹനാന്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തി. ഭാര്യ പരേതയായ റിട്ട. അധ്യാപിക കെ.റ്റി. മറിയാമ്മ..

എഴുപതില്‍പ്പരം വര്‍ഷം വിശുദ്ധ മദ്ബഹായില്‍ ശുശ്രൂഷകനായിരുന്നു. മലങ്കര അസോസിയേഷന്‍ പ്രതിനിധി, ഭദ്രാസന പ്രതിനിധി, ഇടവക ട്രസ്റ്റി, സെക്രട്ടറി, സണ്‍ഡേ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍, പ്രാര്‍ത്ഥനായോഗങ്ങളുടെ ജനറല്‍ സെക്രട്ടറി, ആമോസ് വൈസ് പ്രസിഡന്റ്, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മക്കള്‍: അഡ്വ. റോയി ജേക്കബ് കൊടുമണ്‍ (ന്യൂജേഴ്‌സി), റൂബി തോമസ് (റിട്ട. ടീച്ചര്‍, എം.പി.വി.എച്ച്.എസ്. കുമ്പഴ), പരേതരായ റജി പി. ജേക്കബ്, അഡ്വ.റഞ്ചി പി. ജേക്കബ്. മരുമക്കള്‍: തോമസ് മരുതിക്കല്‍ (കുമ്പഴ), ലിസി റോയി (ന്യൂജേഴ്‌സി).

റിപ്പോര്‍ട്ട്: വര്‍ഗീസ് പ്ലാമൂട്ടില്‍