ഒ​ക്ല​ഹോ​മ​യി​ൽ വ്യാ​ഴാ​ഴ്ച പ്രാ​ർ​ഥ​നാ ഉ​പ​വാ​സ​ദി​നം: ഗ​വ​ർ​ണ​ർ കെ​വി​ൻ
Wednesday, December 2, 2020 11:21 PM IST
ഒ​ക്ല​ഹോ​മ: ഒ​ക്ല​ഹോ​മ​യി​ൽ വ്യാ​പ​ക​മാ​യി​കൊ​ണ്ടി​രി​ക്കു​ന്ന കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ നി​ന്നും മോ​ച​നം ല​ഭി​ക്കു​ന്ന​തി​നു പ്ര​ത്യേ​ക പ്രാ​ർ​ഥ​യ്ന​ക്കും ഉ​പ​വാ​സ​ത്തി​നു​മാ​യി ഡി​സം​ബ​ർ 3 വേ​ർ​തി​രി​ച്ചി​രി​ക്കു​ന്ന​താ​യി ഗ​വ​ർ​ണ​ർ കെ​വി​ൻ സ്റ്റി​റ്റ് അ​റി​യി​ച്ചു.

അ​നി​ശ്ചി​ത​ത്വ​വും പ​രി​ശോ​ധ​ന​ക​ളും ഏ​റി​വ​രു​ന്പോ​ൾ ഒ​ക്ല​ഹോ​മ​യി​ലെ ജ​നം എ​ല്ലാ കാ​ല​ത്തും പ്രാ​ർ​ഥ​ന​യി​ൽ ആ​ശ്ര​യി​ക്കു​ക എ​ന്ന​തു സാ​ധാ​ര​ണ​യാ​ണെ​ന്നും അ​തി​നെ അ​തി​ജീ​വി​ക്കാ​ൻ മ​ത​വി​ശ്വാ​സ​ങ്ങ​ളു​ടെ അ​തി​ർ​വ​ര​ന്പു​ക​ൾ​ക്ക​പ്പു​റ​മാ​യി വി​ശ്വാ​സ​ത്തോ​ടെ പ്രാ​ർ​ഥി​ക്കു​ക​യും സൗ​ഖ്യം പ്രാ​പി​ക്കു​ക​യും ചെ​യ്ത നി​ര​വ​ധി അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ഗ​വ​ർ​ണ​ർ പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഒ​ക്ല​ഹോ​മ​യി​ലെ ദേ​വാ​ല​യ​ങ്ങ​ളി​ലും ആ​രാ​ധ​നാ കേ​ന്ദ്ര​ങ്ങ​ളി​ലും ഡി​സം​ബ​ർ മൂ​ന്നി​ന് പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തു​ന്പോ​ൾ മു​ൻ ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഗ​വ​ർ​ണ​ർ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. വ​ർ​ഷാ​വ​സാ​നം സ​മീ​പി​ക്കു​ന്ന​തോ​ടെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ളെ മാ​ന​സി​ക​മാ​യും ഭൗ​തി​ക​മാ​യും ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം എ​ല്ലാ പൗ​ര·ാ​രി​ലും നി​ക്ഷി​പ്ത​മാ​ണ്. നാം ​ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ സു​ര​ക്ഷ​യും സ​ർ​വ പ്ര​ധാ​ന​മാ​ണ്.

ഈ ​വി​ഷ​യ​ങ്ങ​ളെ​ല്ലാം പ്രാ​ർ​ഥ​ന​യു​ടേ​യും ഉ​പ​വാ​സ​ത്തി​ന്േ‍​റ​യും ല​ക്ഷ്യ​മാ​യി​രി​ക്ക​ണ​മെ​ന്നും ഗ​വ​ർ​ണ​ർ ഉ​ദ്ബോ​ധി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് മാ​ർ​ച്ചി​നു ശേ​ഷം ഒ​ക്ല​ഹോ​മ​യി​ൽ 197745 കോ​വി​ഡ് 19 പോ​സി​റ്റീ​വ് കേ​സു​ക​ളും 1743 മ​ര​ണ​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ