പീറ്റര്‍ അലങ്കാരമണി കാല്‍ഗറിയില്‍ നിര്യാതനായി
Friday, December 4, 2020 12:19 PM IST
കാല്‍ഗറി (കാനഡ):കായംകുളം പരേതരായ പി. അലങ്കാരമണിയുടേയും ചിന്നമ്മയുടേയും മകന്‍ പീറ്റര്‍ അലങ്കാരമണി കാല്‍ഗറിയില്‍ (കാനഡ) നിര്യാതനായി. 1967 ല്‍ വിദ്യാര്‍ഥിയായാണ് അദ്ദേഹം കാനഡയില്‍ എത്തിയത്. കേരളത്തിലും സിലോണിലുമായാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. സുവിശേഷ കണ്‍വന്‍ഷന്‍ ഗായകന്‍, പിയാനോയ്സ്റ്റ്, വയലിന്‍, കീബോര്‍ഡ് എന്നിവയില്‍ വിദഗ്ധനായിരുന്നു.

മലയാളവും, തമിഴും, ഇംഗ്ലീഷും ഭാഷാ പരിജ്ഞാനം ഉള്ളതിനാല്‍&ിയുെ; നിരവധി ക്രിസ്തീയ കണ്‍വന്‍ഷനില്‍ ഭാഷാന്തരം ചെയ്യുന്നതിനു കഴിഞ്ഞിട്ടുണ്ട്. ഭാര്യ: മേരി അബ്രഹാം അലങ്കാരമണി.

മക്കള്‍: പട്രീഷ (സ്വീറ്റി), ഷെര്‍ലി, ഫിലിപ്പ് (മൂന്നു പേരും കാനഡ).

മെമ്മോറിയല്‍ സര്‍വീസ്: ഡിസംബര്‍ 4 വെള്ളി വൈകിട്ട് 7 മുതല്‍.
സംസ്‌കാര ശുശ്രൂഷ: ഡിസംബര്‍ 5 ശനി രാവിലെ 10 മുതല്‍. തുടര്‍ന്ന് കാല്‍ഗറി ആല്‍ബര്‍ട്ട് മൗണ്ടന്‍ വ്യു മെമ്മോറിയല്‍ ഗാര്‍ഡന്‍സില്‍ സംസ്‌ക്കാരം.

<ു>കോവിഡ് പ്രോട്ടോകോള്‍ നിലവിലുള്ളതിനാല്‍ മെമ്മോറിയല്‍ സര്‍വീസും, സംസ്‌കാര ശുശ്രൂഷയും സൂം വഴി സംപ്രേക്ഷണം ചെയ്യും. ZOOM ID. 860 0872 9100
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് : 403 613 3706.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍