കേരള നിയമസഭ തെരെഞ്ഞെടുപ്പ്; ഐഒസി ന്യൂയോർക്ക് റീജിയൻ ചർച്ച 20 ന്
Friday, February 19, 2021 4:54 PM IST
ന്യൂജേഴ്‌സി: ഐഒസി കേരള ചാപ്റ്റർ ന്യൂയോർക്ക് റീജിയണിന്‍റെ ആഭിമുഖ്യത്തിൽ കേരളത്തിൽ വരാനിരിക്കുന്ന നിയമസഭ തെരെഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങളെക്കുറിച്ചുള്ള അവലോകന ചർച്ചകൾ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 നു (ശനി) ന്യൂയോർക്ക് സമയം രാവിലെ 10 ന് (ഇന്ത്യൻ സമയം രാത്രി 8.30) വെർച്വൽ ആയി നടത്തുന്ന മീറ്റിംഗിൽ അടുത്ത നിയമസഭ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് ഐഒസി കേരള ചാപ്റ്റർ ന്യൂയോർക്ക് റീജിയണിന് എന്തൊക്കെ കാര്യങ്ങൾ ചെയ്യാനാകുമെന്നത് സംബന്ധിച്ച് വിലയിരുത്തലുകൾ നടത്തും.

ആസന്നമായ നിയമസഭ തെരെഞ്ഞെടുപ്പിൽ അമേരിക്കൻ പ്രവാസി മലയാളികളുടെ സഹകരണം ഉറപ്പുവരുത്തുന്നതിനായി നടത്തുന്ന ഈ മീറ്റിംഗിൽ ഇടുക്കി ലോകസഭാംഗം ഡീൻ കുര്യാക്കോസ് എംപി, വി.ഡി. സതീശൻ എംഎൽഎ , കെപിസിസി ജനറൽ സെക്രെട്ടറിമാരായ ടോമി കല്ലാനി, ഡോ. മാത്യു കുഴൽനാടൻ തുടങ്ങിയ കേരളത്തിലെ കോൺഗ്രസിന്‍റെ മുൻ നിര നേതാക്കന്മാർ പങ്കെടുക്കും.

ഐഒസി കേരള ചാപ്റ്റർ ന്യൂയോർക്ക് റീജിയൻ പ്രസിഡന്‍റ് വർഗീസ് പോത്താനിക്കാടിന്‍റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ഐഒസി ചെയർമാൻ സാം പിട്രോഡോ, ഐഒസി നാഷണൽ പ്രസിഡന്‍റ് മൊഹിന്ദർ സിംഗ്, വൈസ് ചെയർമാൻ ജോർജ് ഏബ്രഹാം, വൈസ് പ്രസിഡന്‍റ് പോൾ കറുകപ്പള്ളിൽ, ഐഒസി കേരള ചാപ്റ്റർ യുഎസ്എ പ്രസിഡന്‍റ് ലീല മാരേട്ട്, ന്യൂയോർക്ക് റീജിയൻ ചെയർമാൻ തോമസ് കോശി തുടങ്ങിവർ പ്രസംഗിക്കും.

കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് അധികാരത്തിൽ എത്തുന്നതിന് പ്രവാസികൾ എല്ലാവിധ പിന്തുണയും നൽകേണ്ട ഈ സാഹചര്യത്തിൽ ഫെബ്രുവരി 20 നു നടുക്കുന്ന ഈ മീറ്റിംഗിന് ഏറെ പ്രധാന്യമുണ്ടെന്ന് ഐഒസി കേരള ചാപ്റ്റർ പ്രസിഡന്‍റ് ലീല മാരേട്ട്, ചെയർമാൻ തോമസ് മാത്യു, ജനറൽ സെക്രെട്ടറി സജി കരിമ്പന്നൂർ, ട്രഷറർ വിപിൻ രാജ്, ന്യൂയോർക്ക് റീജിയണൽ സെക്രെട്ടറി ട്രഷറർ റെജി വർഗീസ്, വൈസ് പ്രസിഡന്‍റുമാരായ ബിജു ജോൺ കൊട്ടാരക്കര, ഫിലിപ്പ് പണിക്കർ, ചെറിയാൻ പൂപ്പള്ളി, ഇന്നസെന്‍റ് ഉലഹന്നാൻ, സെക്രട്ടറിമാരായ രാജു വർഗീസ്, ചാക്കോ മാത്യു (സണ്ണി), ജോയിന്‍റ് സെക്രട്ടറിമാരായ ജേക്കബ് ഗീവർഗീസ്, പോൾ ജോസ്, ജോയിന്റ് ട്രഷറർ ജെയിംസ് ഇളംപുരിയാടത്ത് എന്നിവർ അഭിപ്രായപ്പെട്ടു.

വിവരങ്ങൾക്ക്: പ്രോഗ്രാം കോഓർഡിനേറ്റർമാരായ വർഗീസ് പോത്താനിക്കാട് 917-488-2590), ലീല മാരേട്ട്( 646-539-8443), പോൾ കറുകപ്പള്ളിൽ(845-553-5671).

സൂം മീറ്റിംഗിന്റെ വിശദാംശങ്ങൾ:
Varghese pothanicad is inviting you to a scheduled Zoom meeting.

Topic: IOC Kerala
Time: Feb 20, 2021 10:00 AM Eastern Time (US and Canada)

Join Zoom Meeting
https://us02web.zoom.us/j/84340127864?pwd=dC9lSFhCRHdtR3NmM3d5SXpsTjV6UT09

Meeting ID: 843 4012 7864
Passcode: NY123
One tap mobile
+13017158592,,84340127864#,,,,*561598#

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ