ചെ​റി​യാ​ൻ വ​ർ​ഗീ​സ് നി​ര്യാ​ത​നാ​യി
Sunday, February 28, 2021 9:14 PM IST
ന്യൂ​യോ​ർ​ക്ക്: റാ​ന്നി ക​ല്ലു​മ​ണ്ണി​ൽ വാ​ലി​പ്ലാ​ക്ക​ൽ പ​രേ​ത​രാ​യ സി.​വി. ചെ​റി​യാ​ന്‍റെ​യും മ​റി​യാ​മ്മ​യു​ടെ​യും പു​ത്ര​ൻ ചെ​റി​യാ​ൻ വ​ർ​ഗീ​സ് (78) നി​ര്യാ​ത​നാ​യി.

സി​വി​ൽ എ​ഞ്ചി​നീ​യ​റിം​ഗി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ അ​ദ്ദേ​ഹം ന്യൂ​ഡ​ൽ​ഹി​യി​ലും ബോം​ബെ​യി​ലും ജോ​ലി ചെ​യ്തു. 1975 ൽ ​തി​രു​വ​ല്ല തോ​ട്ടു​ങ്ക​ൽ വീ​ട്ടി​ൽ ഓ​മ​ന എ​ബ്ര​ഹാ​മി​നെ വി​വാ​ഹം ക​ഴി​ച്ചു. ഇ​രു​വ​രും 1976 ൽ ​അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി. 20 വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട സേ​വ​ന​ത്തി​നു​ശേ​ഷം ന്യൂ​യോ​ർ​ക്കി​ലെ കോ​ള​ർ-​ഗോ​ൾ​ഡ് വാ​ട്ട​ർ ഹോ​സ്പി​റ്റ​ലി​ൽ നി​ന്ന് വി​ര​മി​ച്ചു.

ഭാ​ര്യ: ഓ​മ​ന. മ​ക്ക​ൾ: ജ​സ്റ്റി​ൻ, ജെ​യ്ൻ. മ​രു​മ​ക്ക​ൾ: സെ​ബി, ജെ​യ്സ​ണ്‍.

കൊ​ച്ചു​മ​ക്ക​ൾ: ടോ​മി, സ​റീ​ന, ഇ​ശ​യ്യ, ന​വീ​ൻ, ക്രി​സ്ത്യ​ൻ.

സ​ഹോ​ദ​ര​ങ്ങ​ൾ: വ​ത്സ​മ്മ ജേ​ക്ക​ബ് (ന്യൂ​യോ​ർ​ക്ക്), ഡാ​ല​മ്മ ഫി​ലി​പ്പ് (റാ​ന്നി) സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

പൊ​തു​ദ​ർ​ശ​നം: മാ​ർ​ച്ച് 2 ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 5 മു​ത​ൽ രാ​ത്രി 8 വ​രെ (പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ ഹോം, 2175 ​ജെ​റി​ക്കോ ടേ​ണ്‍​പൈ​ക്ക്, ന്യൂ ​ഹൈ​ഡ് പാ​ർ​ക്ക്, ന്യൂ​യോ​ർ​ക്ക് 11040).

സം​സ്കാ​ര ശു​ശ്രൂ​ഷ: മാ​ർ​ച്ച് 3 ബു​ധ​നാ​ഴ്ച രാ​വി​ലെ 9ന് (​സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, 858 റൂ​സ്വെ​ൽ​റ്റ് സ്ട്രീ​റ്റ്, ഫ്രാ​ങ്ക്ലി​ൻ സ്ക്വ​യ​ർ, ന്യൂ​യോ​ർ​ക്ക് 11010). തു​ട​ർ​ന്ന് 11:00 മ​ണി​ക്ക് സെ​ന്‍റ് ചാ​ൾ​സ് സെ​മി​ത്തേ​രി​യി​ൽ (2015 വെ​ൽ​വു​ഡ് അ​വ​ന്യൂ, ഫാ​ർ​മിം​ഗ്ഡേ​ൽ, ന്യൂ​യോ​ർ​ക്ക് 11735) സം​സ്കാ​രം.

റി​പ്പോ​ർ​ട്ട്: സ​ജി എ​ബ്ര​ഹാം