ന്യൂ​യോ​ർ​ക്ക് ഫൊ​റോ​ന യു​വ​ജ​ന മി​നി​സ്ട്രി​യു​ടെ കാ​ൽ​ന​ട​യാ​ത്ര പു​ത്ത​ൻ ഉ​ണ​ർ​വാ​യി
Sunday, October 10, 2021 9:37 PM IST
ന്യൂ​യോ​ർ​ക്ക്: ക്നാ​നാ​യ കാ​ത്ത​ലി​ക് റീ​ജി​യ​ണി​ലെ ന്യൂ​യോ​ർ​ക്ക് ഫൊ​റോ​ന​യി​ൽ​പ്പെ​ട്ട മൂ​ന്ന് ഇ​ട​വ​ക​യി​ലെ​യും യു​വ​ജ​ന മി​നി​സ്ട്രി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട ബെ​യ​ർ മൗ​ണ്ട് ഹൈ​ക്കിം​ങ്ങ് (കാ​ൽ​ന​ട​യാ​ത്ര) പ​രി​പാ​ടി ഒ​രു പു​ത്ത​ൻ ഉ​ണ​ർ​വാ​യി മാ​റി. രാ​വി​ലെ 10ന് ​റോ​ക്ലാ​ൻ​ഡ് ഇ​ട​വ​ക ഗ്രോ​ട്ടോ​യി​ൽ നി​ന്ന് പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച ഹൈ​ക്കിം​ഗ് ഫാ. ​ബി​ബി ത​റ​യി​ൽ, ഫാ. ​ബി​ൻ​സ് ചേ​ത്ത​ലി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

തു​ട​ർ​ന്ന് ബെ​യ​ർ മൗ​ണ്ടി​ൽ എ​ത്തി 11 ന് ​ഹൈ​ക്കിം​ഗ് സാ​ബൂ ത​ടി​പ്പു​ഴ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു. നൂ​റോ​ളം​പേ​ർ പ​ങ്കെ​ടു​ത്ത ഹൈ​ക്കിം​ങ്ങ് ഒ​രു ന​വ്യാ​നു​ഭ​വ​മാ​യി ഏ​വ​ർ​ക്കും മാ​റി.

സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ