ന​ഴ്സ് സി​റി​ഞ്ചി​ൽ വാ​യു നി​റ​ച്ച് കു​ത്തി​വ​ച്ചു; നാ​ലു രോ​ഗി​ക​ൾ മ​രി​ച്ചു, പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി
Wednesday, October 20, 2021 10:05 PM IST
സ്മി​ത്ത് കൗ​ണ്ടി (ടെ​ക്സ​സ്): ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന നാ​ലു രോ​ഗി​ക​ളെ സി​റി​ഞ്ചി​ൽ വാ​യു​നി​റ​ച്ചു കു​ത്തി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ന​ഴ്സ് വി​ല്യം ജോ​ർ​ജ് ഡേ​വി​ഡ് (37) കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് സ്മി​ത്ത് കൗ​ണ്ടി ജൂ​റി വി​ധി​ച്ചു.

2017- 18 കാ​ല​ഘ​ട്ട​ത്തി​ൽ ക്രി​സ്റ്റ​സ് ട്രി​നി​റ്റി മ​ദ​ർ ഫ്രാ​ൻ​സി​സ് ഹോ​സ്പി​റ്റ​ലി​ലാ​യി​രു​ന്നു സം​ഭ​വം. ജോ​ണ്‍ ല​ഫ്ര​ട്ടി, റൊ​ണാ​ൾ​ഡ് ക്ലാ​ർ​ക്ക്, ക്രി​സ്റ്റൊ​ഫ​ർ ഗ്രീ​ൽ​വെ, ജോ​സ​ഫ് ക​ലി​ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കു​ത്തി​വ​യ്പ്പി​നെ തു​ട​ർ​ന്ന് ത​ല​ച്ചോ​റി​ന് സം​ഭ​വി​ച്ച ത​ക​രാ​റാ​ണ് ഇ​വ​രു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണം.

ഇ​വ​രു​ടെ മ​ര​ണ സ​മ​യ​ത്തു സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു​വെ​ന്ന​ത് മാ​ത്ര​മാ​ണ് വി​ല്യം ജോ​ർ​ജി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ഇ​യാ​ളു​ടെ അ​റ്റോ​ർ​ണി പ​റ​ഞ്ഞു. എ​ന്നാ​ൽ വി​ല്യം ജോ​ർ​ജാ​ണു നാ​ലു പേ​രു​ടെ​യും മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​യെ​ന്നാ​ണ് കോ​ട​തി വ്യ​ക്ത​മാ​ക്കി. ശി​ക്ഷ പി​ന്നീ​ട് വി​ധി​ക്കും.

പി.​പി. ചെ​റി​യാ​ൻ