കോട്ടയം ക്ലബ് ഹൂസ്റ്റൺ പിക്നിക് അവിസ്മരണീയമായി
Saturday, November 27, 2021 10:50 AM IST
ഹൂസ്റ്റൺ: കോട്ടയം ക്ലബ് ഹൂസ്റ്റന്‍റെ ആഭിമുഖ്യത്തിൽ നവംബർ 13ന് ശനിയാഴ്ച നടന്ന പിക്‌നിക് വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.

മിസോറി സിറ്റിയിലെ "കിറ്റിഹോളോ' പാർക്കിൽ വെച്ച് രാവിലെ പതിനൊന്നിന് ആരംഭിച്ച പിക്നിക് വൻ വിജയമായിരുന്നു. കുടുംബസമേതം എല്ലാ അംഗങ്ങളും പങ്കെടുത്തു. പ്രായ പരിധിക്കനുസരണമായ രീതിയിൽ പല തരം കലാ കായിക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. അന്യോന്യം സൗഹൃദങ്ങൾ പങ്കിട്ട ഈ അനർഘ നിമിഷങ്ങളെ വീണ്ടും നുകരാൻ ഏവരും ആകാംഷയോടെ കാത്തിരിക്കുകയാണ്.

ഈ സംരംഭത്തെ വിജയകരമാക്കി തീർക്കാൻ ഏറ്റവും കൂടുതൽ പ്രയത്‌നിച്ച സെക്രട്ടറി സുകു ഫിലിപ്പ്, ഷിബു കെ.മാണി, ആൻഡ്രൂസ് ജേക്കബ് എന്നിവർ പ്രത്യേകം അനുമോദനങ്ങൾ അർഹിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.

പിക്നിക് വിജയകരമാക്കാൻ സഹകരിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവർ നന്ദി രേഖപ്പെടുത്തി. ലോകത്തിന് നല്ല നന്മകളും മാതൃകകളും സമ്മാനിച്ചുകൊണ്ട്, കോട്ടയം ക്ലബ് ഹൂസ്റ്റൺ ഇനിയും മേൽക്കുമേൽ ഉയർന്നു വരട്ടെ എന്ന് പങ്കെടുത്ത അതിഥികൾ ആശംസിച്ചു.

ജീമോൻ റാന്നി