ഹൂസ്റ്റൺ മലയാളി അസോസിയേഷൻ കാസിനോ ഡേയ് ടൂർണമെന്‍റ് വൻ വിജയം
Wednesday, May 11, 2022 3:58 PM IST
സുമോദ് നെല്ലിക്കാല
ഹൂസ്റ്റൺ: മെയ് എട്ടിന് ഞായറാഴ്ച ഹൂസ്റ്റൺ മലയാളി അസോസിയേഷൻ നടത്തിയ കാസിനോ ഡേയ് കാർഡ് 28 എന്ന ടൂർണമെന്‍റ് ചരിത്രം സൃഷ്ടിച്ചു. അതിന്‍റെ രൂപകൽപ്പനയിലും, പങ്കാളിത്തത്തിലും, പുതുമയിലും. ആവിഷ്കാരത്തിലും. എച്ച് എം എ. എന്ന സംഘടന മികവുകാട്ടി. വളരെ ചുരുങ്ങിയ സമയം കൊണ്ട്. വളർന്നുവന്ന സംഘടനയാണ് എച്ച് എം എ അഥവാ ഹൂസ്റ്റൺ മലയാളി അസോസിയേഷൻ. ഇതിനോടകം പല തരത്തിലും പല മേഖലയിലും അവരുടെ നൂതനമായ ശൈലികൾ. തുടർന്നുകൊണ്ടേയിരുന്നു, മികവുകാട്ടി.

എച്ച് എം എ. യുടെ. എല്ലാ ഫാമിലി മെമ്പേഴ്സിനും. അതിൻറെ പ്രസിഡന്‍റ് ഷീല ചെറു പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. എണ്ണത്തിലല്ല ഗുണത്തിലാണ് മേന്മ കാണിക്കേണ്ടത് എന്ന് വളരെ ശുഷ്കാന്തിയോടെ സമൂഹത്തെ ബോധിപ്പിച്ചു കൊണ്ടിരിക്കുന്നു. മെമ്പർഷിപ്പിന് വേണ്ടി നടത്തിയ ഈ ടൂർണമെൻറ് വളരെ പ്രയോജനകരമായഇരുന്നുവെന്ന് എച്ച് എം എ യുടെ സെക്രട്ടറി ഡോ. നജീബ് അറിയിച്ചു.

എല്ലാ സ്പോൺസർ പ്രത്യേകിച്ച് ഗോൾഡ് സ്പോൺസറായ ശ്രീ ജോസഫ് കുരിയപ്പുറം , സിൽവർ സ്പോൺസറായ ഹെൻറി അബാക്കസ്, ബ്രോൺസ് സ്പോൺസറായ ശ്രീ എബ്രഹാം കളത്തിൽ. ഗോൾഡ് സ്പോൺസർ ജോസഫ് കുരിയപ്പുറം. ഫൊക്കാനയുടെ അഡ്വൈസറി ബോർഡ് ചെയർപേഴ്സൺ ആണ്. യുഎസ് ഇൻകംടാക്സ് കൺസൽട്ടൻറ് കൂടിയാണദ്ദേഹം . സിൽവർ സ്പോൺസർ ഹെൻഡ്രി അബാക്കസ് ട്രാവൽസ് ഉടമയാണ്.

ബ്രാൻഡ് സ്പോൺസർ എബ്രഹാം കളത്തിൽ ഫൊക്കാനയുടെ ട്രഷറർ ആണ്. വളരെയധികം ബെസ്റ്റ് റിയൽറ്റി അവാർഡ് നേടിയ ഷിജു മോൻ ജേക്കബാണ് ഒന്നാംസമ്മാനമായ എവറോളിംഗ് ട്രോഫി എച്ച് എം എ സ്പോൺസർ ചെയ്തത്. രണ്ടാം സമ്മാനമായ എവറോളിംഗ് ട്രോഫി. പ്രതീശൻ പാണഞ്ചേരി (ബോർഡ് ഓഫ് ട്രസ്റ്റി എച്ച് എം എ )സ്പോൺസർ ചെയ്തു.

എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന ടൂർണമെൻറ് ഫസ്റ്റ് കോളനി പാർക്ക് പവലിയനിൽ വച്ച് എബ്രഹാം കളത്തിൽ ട്രഷർ(ഫൊക്കാന) ഉദ്ഘാടനം ചെയ്തു. അത്യധികം ഉത്സാഹത്തോടെ എല്ലാ ടീം അംഗങ്ങളും ടൂർണ്ണമെൻറ് പങ്കെടുത്തു. എച്ച് എം എ യുടെ. ടൂർണമെൻറ് നിയമാവലികളും വ്യവസ്ഥകളും പ്രസിഡൻറ് ഷീല ചെറു അറിയിച്ചു. വാശിയേറിയ ചീട്ടുകളി മത്സരം വളരെ വാശി യോട് തുടർന്നുകൊണ്ടിരുന്നു.

പ്രഗൽഭരായ ജഡ്ജ് സും വിധി നിർണ്ണയിക്കാനെത്തിയിരുന്നു . പങ്കെടുത്തവർ ജിജോ , ജെയിംസ്, ജോബി, ആൻഡ്രൂസ്, മാത്യൂസ് , രാജു, ഫ്രാൻസിസ് , ലിസി , മിനി , ബിനിത , ഡോക്ടർ നജീബ് , വർഗീസ് , സോണി , മിനി , ജയ് പ്രിയ , ജോർജ്, ആൻ സാനിയ ജോർജ്, മിനി പാണഞ്ചേരി, പ്രതീശൻ പാണഞ്ചേരി

. ഒന്നാംസമ്മാനമായ 500 ഡോളറും എവർറോളിങ് ട്രോഫിയും കരസ്ഥമാക്കിയത് ടീം ക്യാപ്റ്റൻ. ആൻഡ്രൂസും, മെംബേർസ് മാത്യു രാജു എന്നിവരാണ് . രണ്ടാം സമ്മാനമായ എവർറോളിങ് ട്രോഫിയും 250 ഡോളറും കരസ്ഥമാക്കിയത് ടീം സി. ക്യാപ്റ്റൻ ഷീല ചെറു, ബിനിത ജോർജ്, മിനി സെബാസ്റ്റ്യൻ എന്നിവരാണ്. മൂന്നും നാലും അഞ്ചും ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി ആദരിച്ചു.

എച്ച് എം എ യുടെ സെക്രട്ടറി ഡോക്ടർ നജീബ് കുഴിയിൽ വിജയികളെ അനുമോദിച്ചു. സ്സ്പോൺസർ സ്. അഭാവത്തിൽ. ക്യാഷ് പ്രൈസ്. 500 ഡോളർ. എച്ച് എം എ യുടെ ട്രഷറർ മിനി സെബാസ്റ്റ്യൻ. സെക്രട്ടറി ഡോ. നജീബ് കുഴിയിൽന് കൈമാറി.

ഒന്നാംസമ്മാനമായ 500 ഡോളറും എവർറോളിങ് ട്രോഫിയും ഡോക്ടർ നജീബ് കുഴിയിൽ ടീം എ യുടെ ക്യാപ്റ്റൻ ആൻഡ്രൂസ് ജോസഫിനും മെമ്പേഴ്സ് മാത്യു പൂവത്ത് രാജു ഡേവിസ് സമ്മാനിച്ച. രണ്ടാം സമ്മാനമായ 250 ഡോളറും. ക്യാപ്റ്റൻ ഷീല ചെറു, ബിനിത ജോർജ്, മിനി സെബാസ്റ്റ്യൻ എന്നിവർക്ക് എച്ച്എംഎ യൂത്ത് കോർഡിനേറ്റർ ആൻ സാനിയ ജോർജ്‌ സമ്മാനിച്ചു. എവർറോളിംഗ് ട്രോഫി നൽകിയത് അതിൻറ സ്പോൺസറും. എച്ച് എം എയുടെ. ബോർഡ് ഓഫ് ട്രസ്റ്റി ചെയർ പേഴ്സണും ആയ പ്രതീശൻ പാണഞ്ചേരി ആണ്.