ഹൂസ്റ്റണിൽ അന്താരാഷ്ട്ര വടംവലി മത്സരം മേയ് 29 ന്
Tuesday, May 17, 2022 7:25 PM IST
അനിൽ ആറന്മുള
ഹൂസ്റ്റൺ: ആറു രാജ്യങ്ങളിൽ നിന്നായി 18 ടീമുകൾ പങ്കെടുക്കുന്ന വടംവലി മത്സരത്തിന് ഹൂസ്റ്റണിലെ ക്‌നാനായ സെന്‍റർ വേദിയാകുന്നു. മിസോറി സിറ്റിയിലെ ക്നാനായ സെന്‍ററിൽ മേയ് 29 നു (ഞാ‌യർ) രാവിലെ 11 നാണു മത്സരം.

കുവൈറ്റ്, ദുബായ്, ഖത്തർ, ജർമനി, കാനഡ തുടങ്ങി ആറോളം രാജ്യങ്ങളിൽ നിന്നും അമേരിക്കയിലെ വിവിധ സ്റ്റേറ്റ്കളിൽനിന്നും ആയി പതിനെട്ടോളം ടീമുകൾ ആണ് പങ്കെടുക്കുക.

ഒന്നാം സമ്മാനം അയ്യായിരം ഡോളറും രണ്ടാം സമ്മാനം മൂവായിരം ഡോളറും മൂന്നാം സമ്മാനം ആയിരത്തി അഞ്ഞൂറ് ഡോളറും കൂടാതെ മറ്റു നിരവധി സമ്മാനങ്ങളുമാണ് ജേതാക്കളെ കാത്തിരിക്കുന്നത്.

ഹൂസ്റ്റൺ ഫ്രൈഡേ ക്ലബ് ആണ് സംഘാടകർ. ചാക്കോച്ചൻ മേടയിൽ, എൽവിസ് ആനക്കല്ലുമലയിൽ എന്നിവരാണ് ടൂർണമെന്‍റ് കൺവീനേഴ്‌സ്.

സൈമൺ കൈതമറ്റത്തിൽ, ജോസഫ് കൈതമറ്റത്തിൽ, അമൽ പുതിയപറമ്പിൽ, വെതർ കൂൾ ആൻഡ് ഹീറ്റിംഗ് എന്നിവരാണ് കാഷ് പ്രൈസുകൾ സ്പോൺസർ ചെയ്തിരിക്കുന്നത്. ജൂബി ചക്കുംകൽ, ബർസെൽസ് ഗ്രൂപ് ടെക്സസ്, എൻസി എസ് പോയിന്‍റ് ഓഫ് സെയ്ൽ എന്നിവർ ട്രോഫികൾ സ്പോൺസർ ചെയ്യും. ടീമുകൾക്ക് ഇനിയും രജിസ്റ്റർ ചെയ്യാൻ അവസരമുണ്ടെന്നും സംഘാടകർ അറിയിച്ചു.