എ​ൻ​ബി​എ മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ അ​ന്ത​രി​ച്ചു
Friday, January 20, 2023 6:15 AM IST
ജ​യ​പ്ര​കാ​ശ് നാ​യ​ർ
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ (84) കേ​ര​ള​ത്തി​ൽ അ​ന്ത​രി​ച്ചു. അ​സോ​യി​യേ​ഷ​ന്‍റെ ആ​രം​ഭ​കാ​ലം മു​ത​ൽ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും വി​വി​ധ പ​ദ​വി​ക​ളും അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്.

ന്യൂ​ജേ​ഴ്സി​യി​ലെ ടീ​നെ​ക്കി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: ത​ങ്ക​മ്മ നാ​യ​ർ. മ​ക്ക​ൾ: സു​നി​ത, ഹേ​മ, ജ​യ് നാ​യ​ർ.

ജ​നു​വ​രി 20 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ സം​സ്ക്കാ​ര​ച്ച​ട​ങ്ങു​ക​ൾ വ​സ​തി​യാ​യ തൃ​ശ്ശൂ​രി​ലു​ള്ള വ​ഴ​നി​യി​ൽ (ശാ​ന്തി​ഘ​ട്ടി​നു സ​മീ​പം) കോ​ർ​മ​ത്ത് വീ​ട്ടി​ൽ ന​ട​ക്ക​പ്പെ​ടും.