അടഞ്ഞു കിടക്കുന്ന വീടുകൾക്ക് അധിക നികുതി നിർദേശത്തിൽ നിന്ന് പിന്മാറുന്നുവെന്ന് മന്ത്രി, നന്ദിയറിയിച്ച് ഫോമാ
Friday, March 3, 2023 6:00 AM IST
ജോ​സ​ഫ് ഇ​ടി​ക്കു​ള
ന്യൂയോ​ർ​ക്ക് : പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ൾ​ക്ക് നി​കു​തി ചു​മ​ത്താ​നു​ള്ള ബ​ജ​റ്റ് നി​ർ​ദ്ദേ​ശ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ ബു​ധ​നാ​ഴ്ച നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. ഫോ​മ​യ​ട​ക്ക​മു​ള്ള നി​ര​വ​ധി പ്ര​വാ​സി സം​ഘ​ട​ന​ക​ൾ ത​ന്നെ നേ​രി​ട്ടും മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള മ​ന്ത്രി​മാ​രെ​യും ഈ ​നീ​ക്ക​ത്തി​നെ​തി​രെ സ​മീ​പി​ച്ചി​രു​ന്നു​വെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

ഫോ​മാ പ്ര​സി​ഡ​ന്‍റ് ഡോ​. ജേ​ക്ക​ബ് തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഓ​ജ​സ് ജോ​ണ്‍, ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി വ​ള്ളി​ക്ക​ളം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജെ​യ്മോ​ൾ ശ്രീ​ധ​ർ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജെ​യിം​സ് ജോ​ർ​ജ് എ​ന്നീ ഫോ​മാ നേ​താ​ക്ക​ൾ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ​യ​ട​ക്കം ബാ​ധി​ക്കു​ന്ന ഈ ​നീ​ക്ക​ത്തി​ൽ നി​ന്ന് പിന്മാ​റ​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. കൂ​ടാ​തെ ഇ​മെ​യി​ൽ വ​ഴി​യും ബ​ന്ധ​പ്പെ​ട്ടി​രു​ന്നു, ഇ​തി​നു മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി​യു​ടെ അ​റി​യി​പ്പ് എ​ത്തി​യ​ത്. ത​ങ്ങ​ളു​ടെ അ​ഭ്യ​ർ​ഥ​ന പ​രി​ഗ​ണി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​. ജേ​ക്ക​ബ് തോ​മ​സ് പ്ര​തി​ക​രി​ച്ചു,

വ​സ്തു​നി​കു​തി ഘ​ട​ന പ​രി​ഷ്ക​രി​ക്കാ​നു​ള്ള എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​ർ​ദേ​ശം ഉ​യ​ർ​ന്ന​ത്. ഒ​ന്നി​ല​ധി​കം നി​കു​തി ചു​മ​ത്തു​ന്ന​തി​നു​ള്ള ശ​രി​യാ​യ രീ​തി അ​വ​ത​രി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ഫെ​ബ്രു​വ​രി 3 ലെ ​പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രി പ​റ​ഞ്ഞു.
കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഏ​പ്രി​ൽ 1 മു​ത​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ​യും ഒ​ക്ടോ​ബ​ർ 1 മു​ത​ൽ മാ​ർ​ച്ച് 31 വ​രെ​യും അ​ർ​ദ്ധ​വാ​ർ​ഷി​ക അ​ടി​സ്ഥാ​ന​ത്തി​ൽ വ​സ്തു നി​കു​തി സ്വീ​ക​രി​ക്കു​ന്നു. ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം കേ​ര​ള​ത്തി​ലു​ട​നീ​ളം 18 ല​ക്ഷം വീ​ടു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്നു.