രാ​ഹു​ൽ ഗാ​ന്ധി​യു​ടെ യു​എ​സ് സ​ന്ദ​ർ​ശ​നം: ഒ​രു​ക്ക​ങ്ങ​ൾ അ​ന്തി​മ​ഘ‌​ട്ട​ത്തി​ലെ​ന്ന് സാം ​പി​ട്രോ​ഡ
Wednesday, May 24, 2023 3:48 PM IST
പി.​പി.​ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: മേ​യ് അ​വ​സാ​നം അ​മേ​രി​ക്ക‌​യി​ലെ​ത്തു​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ വ​ര​വേ​ൽ​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ സാം ​പി​ട്രോ​ഡ. സാ​ൻ​ഫ്രാ​ൻ​സി​സ്കോ, വാ​ഷിം​ഗ്ട​ൺ ഡി​സി, ന്യൂ​യോ​ർ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് രാ​ഹു​ൽ ഗാ​ന്ധി അ​മേ​രി​ക്ക‌​യി​ലെ​ത്തു​ന്ന​ത്.

സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, ടെ​ക് സം​രം​ഭ​ക​ർ, സി​വി​ൽ സൊ​സൈ​റ്റി, ബി​സി​ന​സ്, മാ​ധ്യ​മ​ങ്ങ​ൾ, രാ​ഷ്ട്രീ​യ​ക്കാ​ർ, നേ​താ​ക്ക​ൾ എ​ന്നി​വ​രു​മാ​യി രാ​ഹു​ൽ സം​സാ​രി​ക്കും. സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ലും ന്യൂ​യോ​ർ​ക്കി​ലും അ​ദ്ദേ​ഹം പ്ര​വാ​സി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ​ന്ദ​ർ​ശ​നം പ്ര​വാ​സി​ക​ളെ ഊ​ർ​ജ​സ്വ​ല​രാ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​എ​സ്എ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് എ​ബ്ര​ഹാം പ​റ​ഞ്ഞു. യു​എ​സി​ലെ എ​ൻ​ആ​ർ​ഐ​ക​ൾ​ക്ക് രാ​ഹു​ലു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ൻ അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന് മൊ​ഹീ​ന്ദ​ർ സിം​ഗ് ഗി​ൽ​സി​യാ​ൻ അ​റി​യി​ച്ചു.

ജൂ​ൺ നാ​ലി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലെ ജാ​വി​റ്റ്സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ‌​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് www.rgvisitusa.com-ൽ ​ര​ജി​സ്റ്റ​ർ ചെ​യ്യാം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 646 732 5119, 917 749 8769, 848 256 3381, 201 421 5303, 917 544 4137 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കു​ക അ​ല്ലെ​ങ്കി​ൽ [email protected] എ​ന്ന വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടു​ക.