കൊ​പ്പേ​ൽ സെന്‍റ്​ അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ​വും സ്ഥൈ​ര്യ​ലേ​പ​ന സ്വീ​ക​ര​ണ​വും
Thursday, June 1, 2023 2:40 AM IST
ജോ​സ​ഫ്‌ മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
കൊ​പ്പേ​ൽ : കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ​വും സ്ഥൈ​ര്യ​ലേ​പ​ന സ്വീ​ക​ര​ണ​വും നടത്തപ്പെട്ടു. 41 കു​ട്ടി​ക​ളാണ് ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​രി​ച്ച​ത്.

ഷി​ക്കാ​ഗോ രൂ​പ​താ ബി​ഷ​പ്പ്‌ മാ​ര്‍ ജോ​യി ആ​ല​പ്പാ​ട്ട് ശു​ശ്രൂ​ഷ​ക​ളി​ൽ മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രു​ന്നു.
യൂ​ത്ത്- ഫാ​മി​ലി അ​പ്പ​സ്ത​ലേ​റ്റു​ക​ളു​ടെ ഡ​യ​റ​ക്ട​റും വൊ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​പോ​ൾ ചാ​ലി​ശേ​രി, ഫാ. ​ജേ​ക്ക​ബ് ക്രി​സ്റ്റി പ​റ​മ്പു​കാ​ട്ടി​ൽ, ഫാ ​ജെ​യിം​സ് ത​ല​ച്ചെ​ല്ലൂ​ർ, ഫാ. ​സെ​ൽ​ജോ വെ​ളി​യ​ന്നൂ​ക്കാ​ര​ൻ എ​ന്നി​വ​ർ സ​ഹ​കാ​രി​മ്മി​ക​രാ​യി​രു​ന്നു.

ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണ​ത്തി​നും വി​ശ്വാ​സ​പ​രി​ശീ​ല​ന​ത്തി​നും സി​സി​ഡി അ​ധ്യാ​പ​ക​രാ​യ
പ്രെ​റ്റി ജോ​സ്, സോ​നാ റാ​ഫി, ജോ​ളി പെ​രി​ഞ്ചേ​രി​മ​ണ്ണി​ൽ , ഷി​ജോ ജോ​സ​ഫ് (പ്രി​ൻ​സി​പ്പ​ൽ കോ​ർ​ഡി​നേ​റ്റ​ർ ), ലി​സാ ജോം (​അ​സി. കോ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രും, ഇ​ട​വ​ക ട്ര​സ്റ്റി​മാ​രാ​യ
പീ​റ്റ​ർ തോ​മ​സ്, എ​ബ്ര​ഹാം പി ​മാ​ത്യൂ, സാ​ബു സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി ജോ​ർ​ജ് തോ​മ​സ് തു​ട​ങ്ങി​യ​വ​രും നേ​തൃ​ത്വം ന​ൽ​കി.