ലോ​ക കേ​ര​ള​സ​ഭ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി മു​ഖ്യ​മ​ന്ത്രി​യും സം​ഘ​വും ന്യൂ​യോ​ർ​ക്കി​ലെ​ത്തി
Friday, June 9, 2023 7:35 AM IST
ഷോ​ളി കു​ന്പി​ളു​വേ​ലി
ന്യൂ​യോ​ർ​ക്ക്: ലോ​ക കേ​ര​ള​സ​ഭ മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സം​ഘ​വും ന്യൂ​യോ​ർ​ക്കി​ൽ എ​ത്തി​ച്ചേ​ർ​ന്നു.

മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പം ഭാ​ര്യ ക​മ​ല, നി​യ​സ​ഭാ സ്പീ​ക്ക​ർ എം. ​ഷം​സീ​ർ, അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം, ധ​ന​കാ​ര്യ​മ​ന്ത്രി കെ. ​ബാ​ല​ഗോ​പാ​ൽ, ജോ​ണ്‍ ബ്രി​ട്ടാ​സ് എം​പി, ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ എ​ന്നി​വ​രും എ​ത്തി​ച്ചേ​ർ​ന്നു.നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​ൻ ശ്രീ​രാ​മ​കൃ​ഷ്ണ​നും സം​ഘ​വും നേ​ര​ത്തെ എ​ത്തി​യി​രു​ന്നു. 9, 10, 11 തീ​യ​തി​ക​ളി​ലാ​യി ന്യൂ​യോ​ർ​ക്കി​ലെ മാ​രി​യേ​റ്റ് മാ​ർ​ക്യൂ​സ് ഹോ​ട്ട​ലി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ്ര​ധാ​ന ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കും. അ​മേ​രി​ക്ക​ൻ മേ​ഖ​ല​യി​ലെ ലോ​ക കേ​ര​ള​സ​ഭ​യു​ടേ​യും നോ​ർ​ക്ക​യു​ടേ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​ൻ ശ്രീ​രാ​മ​കൃ​ഷ്ണ​നും ന​വ​കേ​ര​ളം എ​ങ്ങോ​ട്ട് - അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ പ​ങ്കും സ​ഹ​ക​ര​ണ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ജോ​ണ്‍ ബ്രി​ട്ടാ​സ് എം​പിയും സംസാരിക്കും.

മ​ല​യാ​ള ഭാ​ഷാ സം​സ്ക​രാ​വും-​പു​തു​ത​ല​മു​റ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളും സാം​സ്കാ​രി​ക പ്ര​ചാ​ര​ണ സാ​ധ്യ​ത​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യി ഐ​എ​എ​സ്, മ​ല​യാ​ളി​ക​ളു​ടെ അ​മേ​രി​ക്ക​ൻ കു​ടി​യേ​റ്റ​വും, ഭാ​വി​യും വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​കെ. വാ​സു​കി ഐ​എ​എ​സ് എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.

ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷം മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തും. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ടൈം ​സ്ക്വ​യ്റി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വേ​ദി​യി​ൽ മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗി​ക്കും.