പു​ക​യി​ൽ മൂ​ടി ന്യൂ​യോ​ർ​ക്ക്; വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ്
Friday, June 9, 2023 11:30 AM IST
പി.​പി.​ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: കാ​ന​ഡ​യി​ലെ കാ​ട്ടു​തീ​യി​ൽ നി​ന്ന് പു​ക പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലെ​യും ട്രൈ-​സ്റ്റേ​റ്റി​ലെ​യും നി​വാ​സി​ക​ൾ വെ​ള്ളി​യാ​ഴ്ച അ​നാ​വ​ശ്യ​മാ​യി വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ്.

ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മാ​സ്ക് ധ​രി​ച്ച് പു​റ​ത്തി​റ​ങ്ങ​ണ​മെ​ന്നും സം​സ്ഥാ​നം ഇ​തി​നാ​യി ഒ​രു ദ​ശ​ല​ക്ഷം എ​ൻ-95 മാ​സ്കു​ക​ൾ നി​ർ​മ്മി​ക്കു​മെ​ന്ന് ന്യൂ​യോ​ർ​ക്ക് ഗ​വ​ർ​ണ​ർ കാ​ത്തി ഹോ​ചു​ൽ പ​റ​ഞ്ഞു.

പു​ക​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം മൂ​ന്നാം ദി​വ​സ​വും തു​ട​രു​ക​യാ​ണ്. പു​ക ആ​ളു​ക​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തെ ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, കാ​ന​ഡ​യി​ല്‍ കാ​ട്ടു​തീ ഇ​തി​നോ​ട​കം വ​ന്‍ നാ​ശം വി​ത​ച്ചി​ട്ടു​ണ്ട്. പ​ത്ത് വ​ര്‍​ഷ​ത്തി​നി​ടെ ഉ​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ കാ​ട്ടു​തീ​യാ​ണ് ഇ​ത്.