ഇ​ന്ദി​രാ​ ഗാ​ന്ധി​യു​ടെ കൊ​ല​പാ​ത​കം പു​ന​രാ​വി​ഷ്‍​ക​രി​ച്ച സം​ഭ​വം; കാ​ന​ഡ​യ്ക്ക് താ​ക്കീ​തു​മാ​യി ഇ​ന്ത്യ
Friday, June 9, 2023 12:40 PM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ കൊ​ല​പാ​ത​കം പു​ന​രാ​വി​ഷ്‍​ക​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​ന​ഡ​യ്ക്കെതിരേ വി​മ​ർ​ശ​ന​വു​മാ​യി ഇ​ന്ത്യ. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

തീ​വ്ര​വാ​ദി​ക​ൾ ന​ട​ത്തു​ന്ന ഇ​ത്ത​രം പ്ര​ക​ട​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ക​നേ​ഡി​യ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണം. വി​ഘ​ട​ന​വാ​ദി​ക​ള്‍​ക്കും തീ​വ്ര​വാ​ദി​ക​ള്‍​ക്കും അ​ക്ര​മ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വ​ര്‍​ക്കും ഇ​ടം​ന​ല്‍​കു​ന്ന​ത് കാ​ന​ഡ​യും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ ബാ​ധി​ക്കും. പ​രേ​ഡ് ന​ട​ത്തി​യ​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ന​ഡ​യി​ലെ ബ്രാം​പ്ട​ൻ ന​ഗ​ര​ത്തി​ൽ ഈ ​മാ​സം നാ​ലി​ന് ന​ട​ന്ന പ​രേ​ഡി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സം സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ജ​യ​ശ​ങ്ക​ർ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.