വി​സ്കോ​ൺ​സി​ൻ സെ​ന്‍റ് ആ​ന്‍റ​ണി സീ​റോ മ​ല​ബാ​ർ മി​ഷ​ൻ ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി
Thursday, September 21, 2023 10:20 AM IST
ജോ ​വ​യ​ലി​ൽ
മി​ൽ​വോ​ക്കി: വി​സ്കോ​ൺ​സി​ൻ സെ​ന്‍റ് ആ​ന്‍റ​ണി സീ​റോ മ​ല​ബാ​ർ മി​ഷ​ൻ പള്ളിയിൽ ഞാ​യ​റാ​ഴ്ച കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ന്ന ഓ​ണാ​ഘോ​ഷം ഗം​ഭീ​രമാ​യി. മി​ഷ​ൻ ഡ​യ​റ​ക്‌​ട​ർ ഫാ. ​ന​വീ​ൻ പ​ള്ളൂ​രാ​ത്തി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്ക് ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്നു.

150-ൽ പ​രം ഇ​ട​വ​കാം​ഗ​ങ്ങ​ൾ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു ചേ​ർ​ന്നു. ഇ​ട​വ​ക​യി​ലെ വ​നി​ത​ക​ളും കു​ട്ടി​ക​ളും ചേ​ർ​ന്നൊ​രു​ക്കി​യ മ​നോ​ഹ​ര​മാ​യ അ​ത്ത​പൂ​ക്ക​ളം ക​ണ്ണി​നു കു​ളി​ർ​മ​യേ​കി.ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​രു​വാ​തി​ര​ക​ളി, കു​ട്ടി​ക​ളു​ടെ ഫാ​ഷ​ൻ ഷോ, ​പാ​ട്ട്, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, വ​യ​ലി​ൻ സോ​ളോ, ക്വ​യ​ർ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​നോ​ഹ​ര​മാ​യ ഗാ​ന​ങ്ങ​ൾ എ​ന്നീ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​ക്ക​പ്പെ​ട്ടു.

വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​ക്ക് ശേ​ഷം കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി ന​ട​ത്ത​പ്പെ​ട്ട കു​ളം ക​ര ഗെ​യിം ഗൃ​ഹാ​തു​ര​ത്വം ഉ​ണ​ർ​ത്തി. ഓ​ണ​ത്തി​ന്‍റെ സ​ന്ദേ​ശം പോ​ലെ സ്നേ​ഹ​വും ഒ​രു​മ​യും നി​റ​ഞ്ഞ​താ​യി​രു​ന്നു ആ​ഘോ​ഷ​ങ്ങ​ൾ.ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി​യും സ്നേ​ഹ​വും രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ന​വീ​ൻ പ​ള്ളൂ​രാ​ത്തി​ൽ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജെ​റി​ൻ ജോ​സ​ഫ്, ജെ​ഫ്രി ജോ​ൺ, ന​യ​ന ബി​ജോ​യ്, സു​ജു ജോ​ൺ​പോ​ൾ, സ്റ്റീ​ഫ​ൻ പോ​ളി, ജോ ​വ​യ​ലി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.