ക​നേ​ഡി​യ​ൻ പൗ​ര​ന്മാ​ർ​ക്കു​ള്ള ഇ-​വി​സ സേ​വ​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ച്ചു
Thursday, November 23, 2023 12:06 PM IST
ടൊ​റ​ന്‍റോ: ക​നേ​ഡി​യ​ൻ പൗ​ര​ന്മാ​ർ​ക്കു​ള്ള ഇ-​വി​സ സേ​വ​ന​ങ്ങ​ൾ ഇ​ന്ത്യ ബു​ധ​നാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ മു​ത​ൽ ക​നേ​ഡി​യ​ൻ പൗ​ര​ന്മാ​ർ​ക്കു​ള്ള വി​സ സേ​വ​ന​ങ്ങ​ൾ കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ മി​ഷ​ൻ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്നു.


ഇ​തി​ൽ എ​ൻ​ട്രി വീ​സ, ബി​സി​ന​സ് വീ​സ, മെ​ഡി​ക്ക​ൽ വീ​സ, കോ​ൺ​ഫ​റ​ൻ​സ് വീ​സ എ​ന്നീ നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​സ സേ​വ​ന​ങ്ങ​ൾ ഒ​ക്ടോ​ബ​റി​ൽ പു​ന​രാ​രം​ഭി​ച്ചു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ഇ-​വി​സ സേ​വ​ന​ങ്ങ​ളും പു​ന​രാ​രം​ഭി​ച്ച​ത്.