"നീ​തി​മാ​ന്‍ ന​സ്രാ​യ​ന്‍' നാ‌ടകം ഒ​ര്‍​ലാ​ന്‍റോ സെ​ന്‍റ് മേ​രീ​സ് ച​ര്‍​ച്ചി​ല്‍ അ​ര​ങ്ങേ​റി
Thursday, November 23, 2023 4:21 PM IST
ജോയിച്ചൻ പുതുക്കുളം
ഫ്ലോ​റി​ഡ: സെ​ന്‍റ് ജോ​സ​ഫി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി തോ​മ​സ് മാ​ള​ക്കാ​ര​ന്‍ ര​ചി​ച്ച് പൗ​ലോ​സ് കു​യി​ലാ​ട​ന്‍ സം​വി​ധാ​നം ചെ​യ്ത "നീ​തി​മാ​ന്‍ ന​സ്രാ​യ​ന്‍' എ​ന്ന നാ​ട​കം അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ ഒ​ര്‍​ലാ​ന്‍റോ സെ​ന്‍റ് മേ​രീ​സ് കാ​ത്ത​ലി​ക് ച​ര്‍​ച്ചി​ല്‍ അ​ര​ങ്ങേ​റി.

പൗ​ലോ​സ് കു​യി​ലാ​ട​ന്‍ മി​ക​ച്ച സം​വി​ധാ​യ​ക​നാ​ണെ​ന്ന് അ​മേ​രി​ക്ക​ന്‍ മ​ല​യാ​ളി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച നി​ര​വ​ധി നാ​ട​ക​ങ്ങ​ളി​ലൂ​ടെ ഇ​തി​ന​കം തെ​ളി​യി​ച്ചി​ട്ടു​ണ്ട്. നീ​തി​മാ​ന്‍ ന​സ്രാ​യ​നും പ്രേ​ക്ഷ​ക​മ​ന​സു​ക​ള്‍ കീ​ഴ​ട​ക്കി​യ അ​വ​ത​ര​ണ​മാ​യി​രു​ന്നു.



അ​ര​ങ്ങി​ല്‍ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി ജീ​വി​ച്ച അ​ഭി​നേ​താ​ക്ക​ള്‍ ബൈ​ബി​ളി​ലേ​ക്ക് ഒ​രു തീ​ർ​ഥ​യാ​ത്ര പോ​യ അ​നു​ഭ​വ​മാ​ണ് ഓ​രോ പ്രേ​ക്ഷ​ക​നും സ​മ്മാ​നി​ച്ച​ത്. ഈ ​നാ​ട​ക​ത്തി​ന്‍റെ പാ​ട്ടു​ക​ള്‍ നൃ​ത്ത സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് സെ​ന്‍റ് ജോ​സ​ഫി​ലെ ക​ലാ​കാ​രി​ക​ള്‍ ത​ന്നെ​യാ​ണ്.



സെ​ന്‍റ് ജോ​സ​ഫ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ഒ​ത്തൊ​രു​മ​യോ​ടു​ള്ള പ്ര​യ​ത്‌​ന​മാ​ണ് ഈ ​നാ​ട​ക​ത്തി​ന്‍റെ വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു.