കൊ​ല്ലം ടി​കെ​എം കോ​ള​ജ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ചാ​പ്റ്റ​ർ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ഡി​സം​ബ​റി​ൽ
Friday, November 24, 2023 3:34 PM IST
ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്
പെ​ൻ​സി​ൽ​വേ​നി​യ: ഡി​സം​ബ​ർ 9,10 തീ​യ​തി​ക​ളി​ൽ പെ​ൻ​സി​ൽ വേ​നി​യ​യി​ലെ മ​നോ​ഹ​ര​മാ​യ പോ​ക്ക​ണോ​സി​ൽ വ​ച്ച് കൊ​ല്ലം ടി​കെ​എം കോ​ള​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗി​ന്‍റെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ചാ​പ്റ്റ​ർ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു.

1956ൽ ​ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ രാ​ഷ്‌​ട്ര​പ​തി ഡോ .​രാ​ജേ​ന്ദ്ര പ്ര​സാ​ദ് ത​റ​ക്ക​ല്ലി​ട്ട ഈ ​കോ​ള​ജ് ക​ഴി​ഞ്ഞ 65ൽ ​പ​രം വ​ർ​ഷ​ങ്ങ​ളി​ലാ​യി ധാ​രാ​ളം പ്ര​തി​ഭ​ക​ളെ ലോ​ക​ത്തി​ന് സ​മ്മാ​നി​ച്ചി​ട്ടു​ണ്ട്.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ടി​കെ​എം പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം ഒ​രു അ​വി​സ്മ​ര​ണീ​യ മു​ഹൂ​ർ​ത്ത​മാ​യി മാ​റ്റാ​ൻ വി​വി​ധ പ​രി​പാ​ടി​ക​ൾ ആ​ണ് സം​ഘാ​ട​ക സ​മി​തി രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള​ത്.


പൂ​ർ​വ​കാ​ല ബ​ന്ധ​ങ്ങ​ൾ അ​യ​വി​റ​ക്കു​ന്ന​തി​നും കോ​ള​ജി​ന്‍റെ നേ​ട്ട​ങ്ങ​ളി​ൽ അ​ഭി​മാ​നി​ക്കു​ന്ന​തി​നും സം​ഗ​മം അ​വ​സ​ര​മൊ​രു​ക്കും. മീ​റ്റിം​ഗി​ലേ​ക്ക് നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ ഉ​ള്ള എ​ല്ലാ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ​യും ക്ഷ​ണി​ക്കു​ന്നതായി സംഘാ‌ടകർ അറിയിച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക്: ജ്യോ​തി 1 848 219 8501, ജി​തീ​ഷ്: 1 973 896 5803.