വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ച സം​ഭ​വം; യു​വ​തി​ക്ക് 60 വ​ർ​ഷം ത​ട​വ്
Saturday, November 25, 2023 3:48 PM IST
പി.പി.ചെറിയാൻ
ഫി​ലാ​ഡ​ൽ​ഫി​യ: ര​ണ്ട് പെ​ൻ​സി​ൽ​വേ​നി​യ സ്റ്റേ​റ്റ് ട്രൂ​പ്പ​ർ​മാ​രും മ​റ്റൊ​രാ​ളും മ​രി​ച്ച അ​പ​ക​ട​ത്തി​ന് ഉ​ത്ത​ര​വാ​ദി​യാ​യ ഡ്രൈ​വ​ർ ജ​യാ​ന വെ​ബ്ബ്(23) ബു​ധ​നാ​ഴ്ച കോ​ട​തി​യി​ൽ കു​റ്റ​സ​മ്മ​തം ന​ട​ത്തി.

കോ​ട​തി യു​വ​തി​ക്ക് 60 വ​ർ​ഷം വരെ ത​ട​വ് ശി​ക്ഷ വി​ധി​ച്ചു. 2022 മാ​ർ​ച്ചി​ലാ​ണ് സം​ഭ​വം. ട്രൂ​പ്പ​ർ​മാ​രാ​യ മാ​ർ​ട്ടി​ൻ മാ​ക്ക്, ബ്രാ​ൻ​ഡ​ൻ സി​സ്‌​ക, റെ​യ്‌​സ് റി​വേ​ര ഒ​ലി​വേ​ര​സ് എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്.


ജ​യാ​ന മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞി​രു​ന്നു. നി​യ​മ​പ​ര​മാ​യ പ​രി​ധി​യേ​ക്കാ​ൾ ഇ​ര​ട്ടി മ​ദ്യം ര​ക്ത​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു​വ​ന്നാണ് ക​ണ്ടെ​ത്തിയത്.