ഗുര്‍പത്‌വന്ത് സിം​ഗ് പ​ന്നു​വി​നെ വ​ധി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന; ഇ​ന്ത്യ​ക്കാ​ര​നെ​തി​രെ കു​റ്റം ചു​മ​ത്തി യു​എ​സ്
Friday, December 1, 2023 11:28 AM IST
പി.പി. ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: സി​ഖ്‌​സ് ഫോ​ര്‍ ജ​സ്റ്റി​സ് (എ​സ്എ​ഫ്ജെ) നേ​താ​വ് ഗുര്‍പത്‌വന്ത് സിം​ഗ് പ​ന്നു​വി​നെ അ​മേ​രി​ക്ക​യി​ൽ വ​ച്ച് കൊ​ല്ലാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​ന്ന് ആ​രോ​പി​ച്ച് ഇ​ന്ത്യ​ക്കാ​ര​നെ​തി​രെ യു​എ​സ് കു​റ്റം ചു​മ​ത്തി.

പ​ന്നു​വി​നെ വ​ധി​ക്കാ​ൻ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ഇ​ന്ത്യ​ൻ പൗ​ര​നാ​യ നി​ഖി​ൽ ഗു​പ്ത​യ്‌​ക്കെ​തി​രേ​യാ​ണ് യു​എ​സ് ഗൂ​ഢാ​ലോ​ച​ന കു​റ്റം ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

52 കാ​ര​നാ​യ നി​ഖി​ൽ ഗു​പ്ത നേ​ര​ത്തെ മ​യ​ക്കു​മ​രു​ന്ന്, ആ​യു​ധ​ക്ക​ട​ത്ത് കേ​സു​ക​ളി​ലെ പ്ര​തി​യാ​യി​രു​ന്നു എ​ന്ന് കോ​ട​തി രേ​ഖ​ക​ൾ പ​റ​യു​ന്നു. യു​എ​സി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ൽ വ​ച്ച് ഗു​പ്ത​യെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്ത​താ​യി അ​മേ​രി​ക്ക​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

കൈ​മാ​റ്റം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഗു​പ്ത ഇ​പ്പോ​ഴും ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ലാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. യു​എ​സ് മ​ണ്ണി​ൽ യു​എ​സ് പൗ​ര​ന്മാ​രെ വ​ധി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ട്ട​ർ വ്യ​ക്ത​മാ​ക്കി.

2020ല്‍ ​ഗുര്‍പത്‌വന്ത് സിം​ഗ് പ​ന്നു​വി​നെ തീ​വ്ര​വാ​ദി​യാ​യി ഇ​ന്ത്യ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.