യു​എ​സ് മു​ൻ ഹൗ​സ് സ്പീ​ക്ക​ർ കെ​വി​ൻ മ​ക്കാ​ർ​ത്തി കോ​ൺ​ഗ്ര​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്നു
Friday, December 8, 2023 1:48 PM IST
പി.പി.ചെറിയാൻ
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: യു​എ​സ് മു​ൻ ഹൗ​സ് സ്പീ​ക്ക​ർ കെ​വി​ൻ മ​ക്കാ​ർ​ത്തി കോ​ൺ​ഗ്ര​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്നു. ഈ മാസം അ​വ​സാ​ന​ത്തോ​ടെ താ​ൻ കോ​ൺ​ഗ്ര​സി​ൽ നി​ന്നും വി​ര​മി​ക്കു​മെ​ന്ന് 58 കാ​ര​നാ​യ മ​ക്കാ​ർ​ത്തി അ​റി​യി​ച്ചു.

റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കാ​ര​നാ​യ മ​ക്കാ​ർ​ത്തി​യെ പാ​ർ​ട്ടി​യി​ലെ ചി​ല അം​ഗ​ങ്ങ​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് ഒ​ക്ടോ​ബ​റി​ൽ സ്പീ​ക്ക​ർ സ്ഥാ​ന​ത്ത് നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. മ​ക്കാ​ർ​ത്തി വി​ര​മി​ക്കു​ന്ന​തി​ലൂ​ടെ കോ​ൺ​ഗ്ര​സി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വീ​ണ്ടും കു​റ​വു​ണ്ടാ​കും.


കോ​ൺ​ഗ്ര​സി​ൽ നി​ന്ന് വി​ര​മി​ച്ചാ​ലും ‌മ​ത്സ​രി​ക്കാ​ൻ മി​ക​ച്ച ആ​ളു​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യാ​ൻ താ​ൻ തു​ട​ർ​ന്നും സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി അ​നു​ദി​നം വ​ള​രു​ക‌‌​യാ​ണ്. അ​ടു​ത്ത ത​ല​മു​റ​യി​ലെ നേ​താ​ക്ക​ളെ പി​ന്തു​ണ​യ്ക്കാ​ൻ ത​ന്‍റെ അ​നു​ഭ​വ​പ​രി​ജ്ഞാ​നം പ​ക​ർ​ന്ന് ന​ൽ​കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​നാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.