യു​എ​ൻ​എ​ൽ​വി കാ​ന്പ​സ് വെ​ടി​വ​യ്പ്പി​ൽ കൊ​ല്ല​പ്പെ​ട്ട ര​ണ്ടു​പേ​രെ തി​രി​ച്ച​റി​ഞ്ഞു
Friday, December 8, 2023 5:12 PM IST
പി.പി. ചെ​റി​യാ​ൻ
ലാ​സ് വേ​ഗ​സ്: അ​മേ​രി​ക്ക​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട ര​ണ്ടു​പോ​രെ തി​രി​ച്ച​റി​ഞ്ഞു.

നെ​വാ​ഡ​യി​ലെ ഹെ​ൻ​ഡേ​ഴ്സ​ണി​ൽ നി​ന്നു​ള്ള പ്ര​ഫ​സ​ർ ചാ ​ജാ​ൻ ജെ​റി ചാം​ഗ്(64), ലാ​സ് വേ​ഗ​സി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ പ​ട്രീ​ഷ്യ ന​വ​റോ വെ​ലെ​സ് (39) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

അ​ക്ര​മി നെ​വാ​ഡ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ര​വ​ധി ത​വ​ണ ജോ​ലി​ക്ക് അ​പേ​ക്ഷി​ച്ച മു​ൻ പ്ര​ഫ​സ​റാ​യ ആ​ന്‍റ​ണി പൊ​ളി​റ്റോ​യാ​ണ്. പ​ല ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും ഓ​രോ ത​വ​ണ​യും പ​ല കാ​ര​ണ​ങ്ങ​ളാ​ൽ ജോ​ലി നി​ഷേ​ധി​ക്ക​പ്പെ​ട്ടു.


ഇ​താ​വാം വെ​ടി​വ​യ്പ്പി​ന്‍റെ കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. ആ​ന്‍റ​ണി പൊ​ളി​റ്റോ​യും ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​രെ ഇ​യാ​ൾ വെ​ടി​വ​ച്ചി​ട്ടി​ല്ല. പ​രി​ക്കേ​റ്റ​വും മ​രി​ച്ച​വ​രു​മെ​ല്ലാം അ​ധ്യാ​പ​ക​രാ​ണ്.