ഫോബ്‌​സി​ന്‍റെ ശ​ക്ത​രാ​യ സ്ത്രീ​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി ക​മ​ല ഹാ​രി​സും ബേ​ല ബ​ജാ​രി​യ​യും
Saturday, December 9, 2023 11:49 AM IST
പി.​പി. ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: ലോ​ക​ത്തെ ക​രു​ത്തു​റ്റ 100 വ​നി​ത​ക​ളു​ടെ ഫോ​ബ്സ് പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ച് യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രി​സും നെ​റ്റ്ഫ്ലി​ക്‌​സി​ന്‍റെ ചീ​ഫ് ക​ണ്ട​ന്‍റ് ഓ​ഫീ​സ​ർ ബേ​ല ബ​ജാ​രി​യ​യും. അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള ഇ​ന്ത്യ​ൻ വം​ശ​ജ​രാ​ണ് ഇ​രു​വ​രും.

പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ക​മ​ല ഹാ​രി​സ്. കഴിഞ്ഞ വ​ർ​ഷവും ഇവർ പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​നത്തായിരുന്നു. രാ​ഷ്ട്രീ​യ ഭ​ര​ണ​രം​ഗ​ങ്ങ​ളി​ലെ മി​ക​വാ​ണ് ക​മ​ല ഹാ​രി​സി​ന് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​യ​ത്.

അ​മേ​രി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ വ​നി​ത​യാ​യ ക​മ​ല ഹാ​രി​സ് 2016ൽ ​യു​എ​സ് സെ​ന​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ​ത്തെ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വ​നി​ത​യാ​യും 2010ൽ ​ക​ലി​ഫോ​ർ​ണി​യ​യു​ടെ അ​റ്റോ​ർ​ണി ജ​ന​റ​ലാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.


മാ​ധ്യ​മ, വി​നോ​ദ വി​ഭാ​ഗ​ങ്ങ​ളി​ലെ മി​ക​വി​നാ​ണ് നെ​റ്റ്ഫ്ലി​ക്സിന്‍റെ ചീ​ഫ് ക​ണ്ടന്‍റ് ഓ​ഫീസ​റാ​യ ബേ​ല ബ​ജാ​രി​യ പ​ട്ടി​ക​യി​ൽ 67-ാം സ്ഥാ​ന​ത്താണ്. ബേ​ല ജ​നി​ച്ച​ത് ല​ണ്ട​നി​ലാ​ണ്.

ബ്രി​ട്ട​നി​ലും സാം​ബി​യ​യി​ലും ആ​ദ്യ​നാ​ളു​ക​ൾ ചെ​ല​വ​ഴി​ച്ച ബേ​ല എ​ട്ടാം വ​യ​സി​ൽ ലൊ​സാ​ഞ്ച​ല​സി​ലേ​ക്ക് താ​മ​സം മാ​റി. 2020 മു​ത​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ നെ​റ്റ്ഫ്ലി​ക്സി​ന്‍റെ ഉ​ള്ള​ട​ക്ക​ത്തെ സം​ബ​ന്ധി​ച്ചു​ള്ള രൂ​പീ​ക​ര​ണ​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി.

2023ൽ ​ജ​നു​വ​രി​യി​ൽ ചീ​ഫ് ക​ണ്ട​ന്‍റ് ഓ​ഫീ​സ​റാ​യി ചു​മ​ത​ലേ​യ​റ്റു. ലു​പി​ൻ, ബ്രി​ഡ്ജ​ർ​ട്ട​ൺ, ദ ​ക്വീ​ൻ​സ് ഗാം​ബി​റ്റ്, കോ​ബ്ര കൈ ​തു​ട​ങ്ങി​യ ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​ശം​സി​ക്ക​പ്പെ​ട്ട നി​ര​വ​ധി പ​ര​മ്പ​ര​ക​ൾ നെ​റ്റ്ഫ്ലി​ക്സി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​ന് പി​ന്നി​ൽ നി​ർ​ണാ​യ​ക തീ​രു​മാ​നം എ​ടു​ത്ത​ത് ബേ​ല​യാ​ണ്.