സഹപാഠികളെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേസിലെ പ്രതിക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്
Sunday, December 10, 2023 10:36 AM IST
പി.​പി. ചെ​റി​യാ​ൻ
മി​ഷി​ഗ​ൺ: സ്കൂ​ളി​ലെ​ത്തി സഹപാഠികളെ വെ​ടി​വ​ച്ച് കൊ​ല്ലു​ക​യും ഏ​ഴ് പേ​രെ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്രതി എ​താ​ൻ ക്രം​ബ്ലി​യെ പ​രോ​ൾ ഇ​ല്ലാ​ത്ത ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ചു.

2012ലെ ​സു​പ്രീം കോ​ട​തി വി​ധി​ക്ക് ശേ​ഷം പ​രോ​ളി​ല്ലാ​തെ ജീ​വ​പ​ര്യ​ന്ത ശി​ക്ഷ ല​ഭി​ക്കു​ന്ന ആ​ദ്യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ളാ​ണ് ക്രം​ബ്ലി. സം​ഭ​വ​സ​മ​യ​ത്ത് 15 വ​യ​സാ​യി​രു​ന്നു പ്രതിയുടെ പ്രായം.

വെ​ള്ളി​യാ​ഴ്ച ശി​ക്ഷ വി​ധി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് ഓ​ക്‌​ലാ​ൻ​ഡ് കൗ​ണ്ടി കോ​ട​തി​മു​റി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത പ്രതി താ​ൻ ഒ​രു മോ​ശം വ്യ​ക്തി​യാ​ണെ​ന്നും ചി​ല ഭ​യാ​ന​ക​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി. മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കാ​ൻ ഭാ​വി​യി​ൽ പ​ര​മാ​വ​ധി ശ്ര​മി​ക്കാം എന്നും ക്രം​ബ്ലി കൂട്ടിച്ചേർത്തു.


2021 ന​വം​ബ​ർ 30നായിരുന്നു കേസിനാസ്പദമായ സംഭവം. ​രാ​വി​ലെ ബാ​ഗി​ൽ തോ​ക്കു​മാ​യി ഓ​ക്‌​സ്‌​ഫ​ഡ് ഹൈ​സ്‌​കൂ​ളി​ലെ​ത്തി പ്രതി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. 2022 ഒ​ക്ടോ​ബ​റി​ൽ കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ 24 കേ​സു​ക​ളി​ൽ ക്രെം​ബ്ലി കു​റ്റ​സ​മ്മ​തം ന​ട​ത്തി.

ക്രം​ബ്ലി​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ ജെ​യിം​സും ജെ​ന്നി​ഫ​ർ ക്രം​ബ്ലി​യും മ​ക​ന് തോ​ക്ക് വാ​ങ്ങി​ക്കൊ​ടു​ത്ത​തി​ന് മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് കേ​സു​കൾ നേ​രി​ടു​ന്നുണ്ട്. ഇ​വ​രു​ടെ വി​ചാ​ര​ണ ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കും.