ജോ​ർ​ജ് കു​ര്യ​ൻ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Wednesday, July 31, 2024 10:42 AM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: കൊ​ല്ലം മു​ണ്ട​ക്ക​ൽ ഷാ​രോ​ണി​ൽ ജോ​ർ​ജ് കു​ര്യ​ൻ(82) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ പ്ര​യാ​ർ പേ​ടി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്.​ ഡാ​ള​സി​ലെ സിഎ​സ്ഐ ​കോ​ൺ​ഗ്രി​ഗേ​ഷ​ൻ സ്ഥാ​പ​കാം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളും സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് അം​ഗവു​മാ​ണ്.

ഫോ​ർ​ട്ട്‌വർ​ത്ത് കു​ര്യ​ൻ എ​ന്നും അ​റി​യ​പ്പെ​ടു​ന്ന ഇ​ദ്ദേ​ഹം ന​ല്ലൊ​രു ഗാ​യ​ക​നുമാണ്. ഭാ​ര്യ: ഏ​ലി​യാ​മ്മ കു​ര്യ​ൻ (തേ​പ്പു ക​ല്ലു​ങ്ക​ൽ ഗൂ​ഡ​ല്ലൂ​ർ). മ​ക്ക​ൾ അ​ൽ​ജോ കു​ര്യ​ൻ, ആ​ൽ​വി​ൻ കു​ര്യ​ൻ. മ​രു​മ​ക്ക​ൾ: അ​ൻ​സു കു​ര്യ​ൻ (മറ്റ​ത്തി​ൽ പ​ള്ളം), ഷീ​ബ (ക​ല്ലു​വി​ള വീ​ട് മു​ള​വ​ന).


പൊ​തുദ​ർ​ശ​നം ശ​നി​യാ​ഴ്ച (ഓ​ഗ​സ്റ്റ് മൂന്ന്) രാ​വി​ലെ 10 മു​ത​ൽ 11 വ​രെ​യും തു​ട​ർ​ന്ന് സം​സ്കാ​രം 11ന് സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാളസ് വി​കാ​രി റ​വ. ര​ജീ​വ് സു​ഗു​വി​ന്‍റെ മു​ഖ്യ​കാ​ർമി​ക​ത്വ​ത്തി​ൽ സ​ണ്ണി​വെ​യ്ൽ ന്യൂ​ഹോ​പ്പ്‌ ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ(500 US Sunnyvale Texas) ന​ട​ക്കും.

ത​ത്സ​മ​യ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ www provisiontv.inൽ കാണാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു: ആ​ൽ​വി​ൻ കു​രി​യ​ൻ 817 808 6667.