വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണം: എ​ബി തോ​മ​സ്
Friday, August 2, 2024 3:16 PM IST
ഡാ​ള​സ്: 300ല​ധി​കം പേ​രു​ടെ ജീ​വ​നെ‌​ടു​ത്ത വ​യ​നാ​ട്ടി​ലെ മു​ണ്ട​ക്കൈ​യി​ലും ചൂ​ര​ൽ​മ​ല​യി​ലും ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ൽ ദേ​ശീ​യ ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ബി തോ​മ​സ് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടും വേ​ണ്ട ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​തി​രു​ന്ന​ത് കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​യി കാ​ണ​ണ​മെ​ന്നും എ​ബി തോ​മ​സ് പ​റ​ഞ്ഞു.


പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ത്തേ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം എ​ത്തി​ക്കു​വാ​ൻ പ്ര​വാ​സി​ക​ൾ മു​ന്നോ​ട്ടു വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.