District News
ചെമ്പേരി: കത്തോലിക്ക കോൺഗ്രസ് ചെന്പേരി മേഖല വനിതാ ഫോറം രൂപീകരിച്ചു. ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു.
ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ഫൊറോന ഡയറക്ടർ ഫാ. പോൾ വള്ളോപ്പിള്ളി, ബിജുമോൻ ജോസഫ്, ഷീജ കാറുകുളം, ബെന്നി പുതിയാംപുറം, ജോർജ് ജോസഫ്, ഐ.സി. മേരി തുടങ്ങിയവർ പങ്കെടുത്തു.
വനിതാ ഫോറം കോ- ഓർഡിനേറ്റർമാരായി ഷീബ തെക്കേടത്ത്, ഷെൽസി കാവനടിയിൽ, സാലി ജോസ്, സോജി മനോജ്, ഷിജി മുട്ടുങ്കൽ, ജോളി കാരക്കാട്ട്, ബീന എന്നിവരെ തെരഞ്ഞെടുത്തു.
District News
എടത്വ: എടത്വ ഫൊറോനായിലെ കത്തോലിക്ക കോണ്‍ഗ്രസ് കളത്തില്‍പാലം യൂണിറ്റ് സംഘടനാ ശക്തീകരണത്തിന്റെ ഭാഗമായി അംഗത്വ വിതരണ കാമ്പയിന് നടത്തി. അസിസ്റ്റന്റ് വികാരി ഫാ. മാത്യു തടത്തില്‍ മെംബര്‍ഷിപ്പ് കാര്‍ഡ് ജോമോന് സ്കറിയാ കളത്തിലിനു കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
5 പേര് സംഘടനയില്‍ അംഗത്വം എടുത്തു. പുതിയ അംഗങ്ങളെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. തുടര്‍ന്ന് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു.
വികാരി ഫാ. മാത്യു നടയ്ക്കൽ, കത്തോലിക്ക കോണ്‍ഗ്രസ് കളത്തില്‍ പ്പാലം യൂണിറ്റ് പ്രസിഡന്റ് റോയി വര്‍ഗീസ്, റൂബി ജോസഫ്, പി.ജെ. ജോസഫ്കുട്ടി, സിബി തോമസ്, ജിജി ജോസഫ്, ജിജി ചാക്കോ, വി. മാത്യൂസ്, സി. ബേബിച്ചന്, വിജി റോയി, എം. സോജപ്പന്‍ എന്നിവര്‍ നേതൃത്വം നല്കി.
District News
എടത്വ: സമുദായ ശക്തീകരണ വര്‍ഷം 2026 ലെ പ്രവര്‍ത്തന പരിപാടികളുടെ ഭാഗമായി കരുമാടി ഇടവകയില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ യൂണിറ്റ് തല ശക്തീകരണം നടത്തി. 20 പുതിയ അംഗങ്ങളെ കത്തോലിക്ക കോണ്‍ഗ്രസിലേക്ക് ചേര്‍ത്ത് സംഘടനയെ കൂടുതല്‍ പ്രവര്‍ത്തന സജ്ജമാക്കി.
പുതിയ അംഗങ്ങളെ എടത്വ ഫൊറോനാ നേതൃത്വം ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടന്നു.
ഫൊറോനാ ഡയറക്ടര്‍ ഫാ. ജോസഫ് ചൂളപ്പറമ്പിൽ, ഫൊറോന പ്രസിഡന്റ് തോമസ് ഫ്രാന്‍സിസ്, വികാരി ഫാ. മാത്യു നടയ്ക്കൽ, കളത്തില്‍പാലം യൂണിറ്റ് പ്രസിഡന്റ് റോയ് വര്‍ഗീസ്, റൂബി ജോസഫ്, പി.ജെ. ജോസഫ്കുട്ടി, വര്‍ഗീസ് മാത്യു, മാര്ട്ടിന് കളങ്ങര, പി.ജെ. ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.
District News
ചങ്ങനാശേരി: ജെബി കോശി കമ്മീഷന് റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ്. വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ ദീര്‍ഘകാല ആവശ്യങ്ങളെ മുന്‍നിര്‍ത്തി ക്രൈസ്തവ പിന്നാക്കാവസ്ഥയെപ്പറ്റി പഠിക്കാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് നിയോഗിച്ച ജസ്റ്റീസ് ബെഞ്ചമിന്‍ കോശി കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ട് രണ്ടര വര്‍ഷം കഴിഞ്ഞു.
വിവിധ സഭകളും സമുദായ സംഘടനകളും കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം ഉന്നയിച്ച് പലതവണ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഈ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാം എന്നാണ് സര്‍ക്കാര്‍ നല്കിയ ഉറപ്പ്.
കമ്മീഷന് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഭൂരിപക്ഷവും നടപ്പാക്കിയെന്ന സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍ കബളിപ്പിക്കലാണ്. കമ്മീഷന് റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പിലാക്കുന്നത് ഔദാര്യമല്ല.
അത് ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ മാറ്റിയെടുക്കുന്നതിനു വേണ്ടിയുള്ള അവകാശങ്ങളുടെ ഭാഗമാണ്. സര്‍ക്കാര്‍ പറയുന്നതുപോലെ കമ്മീഷന് റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കില്‍ ആയത് പൊതുസമൂഹത്തിന്റെ മുന്പില് പരസ്യമാക്കുകതന്നെ വേണമെന്നും അല്ലാത്തപക്ഷം വരുന്ന തെരഞ്ഞെടുപ്പില്‍ പ്രതികരണമുണ്ടാകുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത സമിതി മുന്നറിയിപ്പ് നല്കി.
അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. നേതൃസമ്മേളനം അതിരൂപത ഡയറക്ടര്‍ റവ. ഡോ. സാവിയോ മാനാട്ട് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ട്രഷറര്‍ ജോസ് വെങ്ങാന്തറ, സി.ടി. തോമസ്, ജോര്‍ജുകുട്ടി മുക്കത്ത്, ഷിജി ജോണ്സണ്, റോസിലിന് കെ. കുരുവിള, രാജേഷ് ജോണ്‍, ജേക്കബ് നിക്കോളാസ്, ടോമിച്ചന് അയ്യരുകുളങ്ങര, കുഞ്ഞ് കളപ്പുര, സെബാസ്റ്റ്യന്‍ വര്‍ഗീസ്, കെ.എസ്. ആന്റണി, സെബാസ്റ്റ്യന്‍ പുല്ലാട്ട്കാല, പി.സി. കുഞ്ഞപ്പന്, സൈബി അക്കര, സേവ്യര്‍ കൊണ്ടൊടി എന്നിവര്‍ പ്രസംഗിച്ചു.
District News
സുൽത്താൻ ബത്തേരി: തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രൈസ്തവർക്ക് ആനുപാതിക പ്രാതിനിധ്യം നൽകാൻ രാഷ്ട്രീയപ്പാർട്ടികൾ തയാറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഫൊറോന സമിതി ആവശ്യപ്പെട്ടു. ന്യൂനപക്ഷ അവകാശ സംരക്ഷണത്തിലും ആനുകൂല്യങ്ങളിലും ക്രൈസ്തവ സമൂഹം നിരന്തരം അവഗണിക്കപ്പെടുകയാണ്. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.
അവഗണന തുടർന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബാലറ്റിലൂടെ പ്രതികരിക്കാൻ ക്രൈസ്തവർ നിർബന്ധിതമാകും. കത്തോലിക്ക കോണ്‍ഗ്രസിന് ഒരു രാഷ്ട്രീയ പാർട്ടിയോടും അകൽച്ചയില്ല. സ്ഥാനാർഥി നിർണയത്തിൽ ക്രൈസ്തവ സമൂഹത്തിനും സംഘടനയ്ക്കുമുള്ള സ്ഥാനം പ്രതിഫലിക്കണം. അതിനനുസരിച്ച് സമൂഹത്തിന്റെയും സമുദായത്തിന്റെയും അവകാശസംരക്ഷണത്തിനും ക്ഷേമത്തിനും മുൻതൂക്കം നൽകുന്ന ഏത് വ്യക്തിയെയും സംഘടന പിന്തുണയ്ക്കും.
പ്രാദേശിക പ്രശ്നങ്ങൾക്ക് കാലാനുസൃത തീരുമാനങ്ങൾ സത്വരമായി എടുക്കാൻ കഴിയുന്ന പ്രതിബദ്ധതയുള്ള നേതാക്കൻമാരാണ് തദ്ദേശ സ്ഥാപനങ്ങളുടെ ഭരണസമിതിയിൽ എത്തേണ്ടത്. രൂക്ഷമാകുന്ന വന്യമൃഗശല്യത്തിനും വ്യാപകമാകുന്ന കൃഷിനാശത്തിനുംഏതിരേയുള്ള പൊതുജനത്തിന്റെ നിലവിളി കേൾക്കാൻ ആരുമില്ല.
മനുഷ്യജീവന് ഭീഷണിയാകുന്ന തെരുവുനായ്ക്കളെ പോലും നിയന്ത്രിക്കുന്നതിൽ അധികാരികൾക്ക് വിഭിന്ന അഭിപ്രായമാണ്. ഈ സാഹചര്യത്തിന് മാറ്റം വരണം. ഇതിനുള്ള വിലയിരുത്തലാകണം അടുത്ത തെരഞ്ഞെടുപ്പ്. കക്ഷിരാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായ സാമൂഹിക നൻമ എന്ന ലക്ഷ്യം മുൻനിർത്തിയാണ് കത്തോലിക്ക കോണ്‍ഗ്രസ് പൊരുതുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് ഡേവി മാങ്കുഴ അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കൽ, സെക്രട്ടറി തോമസ് പട്ടമന, വൈസ് പ്രസിഡന്റ് സാജു പുലിക്കോട്ടിൽ, ഫൊറോന സെക്രട്ടറി ചാൾസ് വടാശേരി, ട്രഷറർ ജോഷി കാരക്കുന്നേൽ, ജേക്കബ് ബത്തേരി, ആന്റണി പള്ളിക്കാത്തൊട്ടി, ജോയി പുളിക്കൽ എന്നിവർ പ്രസംഗിച്ചു.