x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കാ​ൻ ആ​സൂ​ത്രി​ത​ശ്ര​മം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

വെബ് ഡെസ്ക്
Published: July 28, 2026 02:27 AM IST | Updated: July 28, 2026 02:27 AM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​റ​ക്കി​യ സ​ർ​ക്കാ​ർ​ഉ​ത്ത​ര​വ് അ​തേ​പ​ടി നി​ല​നി​ൽ​ക്കേ ക​ണ്ണൂ​ർ റീ​ജ​ണ​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ പു​തി​യ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നു ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്.

എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​ഴി ദി​വ​സ​വേ​ത​ന ഒ​ഴി​വു​ക​ൾ നി​ക​ത്ത​ണ​മെ​ന്നാ​ണ് പു​തി​യ ഉ​ത്ത​ര​വ്. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഓ​ർ​ഡ​റി​ൽ വ്യ​ക്ത​മാ​യി ന​ൽ​കി​യി​ട്ടു​ള്ള നി​ബ​ന്ധ​ന​ക​ളെ നി​ക്ഷി​പ്ത താ​ത്പ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി വ​ള​ച്ചൊ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​ത്യ​ന്തം അ​പ​ല​പ​നീ​യ​മാ​ണ്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​വാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നു ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടി. ഗ​വ​ൺ​മെ​ന്‍റ് ഉ​ത്ത​ര​വു​ക​ളു​ടെ അ​ന്ത​സ​ത്ത ചോ​ർ​ത്തി ക​ള​യു​ന്ന ഈ ​പ്ര​വ​ണ​ത​ക​ൾ മു​ള​യി​ലെ നു​ള്ളു​വാ​നു​ള്ള ബാ​ധ്യ​ത സ​ർ​ക്കാ​രി​നു​ണ്ടെ​ന്നു രൂ​പ​ത സ​മി​തി അം​ഗീ​ക​രി​ച്ച പ്ര​മേ​യ​ത്തി​ൽ പ​റ​ഞ്ഞു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബോ​ബി ബാ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി കു​റ്റി​ക്കാ​ട​ൻ, ട്ര​ഷ​റ​ർ ജോ​സ് മു​ക്ക​ട, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ​ണി, ജി​ജോ അ​റ​യ്ക്ക​ൽ, ജോ​സ് വ​ട​ക്കേ​ക്ക​ര, ജോ​മി മാ​ളി​യേ​ക്ക​ൽ, ജി​നി ജോ​സ​ഫ്, ദീ​പ ബൈ​ജു, എ​ലി​സ​ബ​ത്ത് മു​സോ​ളി​നി, ഓ​ഫീ​സ് സെ​ക്ര​ട്ട​റി എ​ൻ.​ടി. ജോ​സ് പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Catholic Congress

Recent News

Corehub Up