കത്തോലിക്ക കോൺഗ്രസിന്റെ നൂറ്റിയെട്ടാം ജന്മദിന സമ്മേളന പ്രചാരണ വാഹന ജാഥയ്ക്ക് ആലക്കോട് നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റനായ അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെ
പയ്യാവൂർ: കത്തോലിക്ക കോൺഗ്രസ് നൂറ്റിയെട്ടാമത് ജന്മവാർഷിക സമ്മേളനം 13,14 തീയതികളിൽ കണ്ണൂരിൽ നടക്കുന്നതിന്റെ പ്രചാരണാർഥം നടത്തുന്ന വാഹന ജാഥ ഇന്ന് വൈകുന്നേരം പേരാവൂരിൽ സമാപിക്കും. കുടിയേറ്റ കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി നടത്തിയ ജാഥയ്ക്ക് വിവിധ കുടിയേറ്റ ഇടവകകളിൽ ഗംഭീര സ്വീകരണമാണ് ലഭിച്ചത്.
കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് നേതൃത്വം നൽകുന്ന ജാഥയുടെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ഗ്ലോബൽ, അതിരൂപത ഭാരവാഹികൾ പ്രസംഗിക്കും.
സമ്മേളനം വിജയിപ്പിക്കുന്നതിനായി എല്ലാ ഇടവകകളിലും വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്.
ഇന്ന് രാവിലെ ഒൻപതിന് ചെമ്പേരി ചളിമ്പറമ്പിൽ നിന്ന് പ്രയാണം തുടരുന്ന ജാഥ മലയോര മേഖലയിലെ വിവിധ കുടിയേറ്റ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച് വൈകുന്നേരം ആറിന് പേരാവൂർ സെന്റ് ജോസഫ്സ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന പള്ളിയങ്കണത്തിലാണ് സമാപിക്കും.