കത്തോലിക്ക കോൺഗ്രസ് പതാകപ്രയാണം ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ജാഥാ ക്യാപ്റ്റൻ രൂപത പ്രസിഡന്റ് ബോബി പൂവത്തുങ്കലിനും രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂ
കല്ലടിക്കോട്: ഇന്നും നാളെയും കണ്ണൂരിൽ നടക്കുന്ന കത്തോലിക്ക കോൺഗ്രസ് 108-ാം സമുദായ ശക്തീകരണ മഹാസമ്മേളനത്തിനു പാലക്കാടുനിന്നും കണ്ണൂരിലേക്കുള്ള പതാകപ്രയാണം ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ജാഥാക്യാപ്റ്റൻ രൂപത പ്രസിഡന്റ് ബോബി പൂവത്തുങ്കലിനും രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിലിനും പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
സമുദായത്തെ അവഗണിക്കുന്നവരെ സമുദായവും അവഗണിക്കാൻ നിർബന്ധിതരാകുമെന്ന് ബിഷപ് പറഞ്ഞു. സമ്മേളനത്തിന് ബിഷപ് ആശംസകൾ നേർന്നു. ചടങ്ങിൽ പാലക്കാട് ഫൊറോന ഡയറക്ടർ ഫാ. തോം കിഴക്കേടത്ത്, രൂപത ജനറൽ സെക്രട്ടറി ആന്റണി കുറ്റിക്കാടൻ, ട്രഷറർ ജോസ് മുക്കട, ഗ്ലോബൽ വൈസ്പ്രസിഡന്റ് തോമസ് ആന്റണി, സെക്രട്ടറിമാരായ ജോസ് വടക്കേക്കര, ജോൺസൺ നീലങ്കാവിൽ, ജോസഫ് ഒലക്കേങ്ങൽ, ബിനു മുളംമ്പള്ളി, ജോസ് തെങ്ങുംപള്ളി, ഫൊറോന പ്രസിഡന്റുമാരായ വിൽസൺ കൊള്ളന്നൂർ, ബിജു മലയിൽ, ബെന്നി മറ്റപ്പിള്ളിൽ പങ്കെടുത്തു.
Tags : Catholic Congress nattuvishesham local news