കരുമാടി ഇടവകയിലെ കത്തോലിക്ക കോണ്‍ഗ്രസില്‍ പുതിയതായി അംഗത്വം സ്വീകരിച്ചവര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു.
എടത്വ: സമുദായ ശക്തീകരണ വര്‍ഷം 2026 ലെ പ്രവര്‍ത്തന പരിപാടികളുടെ ഭാഗമായി കരുമാടി ഇടവകയില്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ യൂണിറ്റ് തല ശക്തീകരണം നടത്തി. 20 പുതിയ അംഗങ്ങളെ കത്തോലിക്ക കോണ്‍ഗ്രസിലേക്ക് ചേര്‍ത്ത് സംഘടനയെ കൂടുതല്‍ പ്രവര്‍ത്തന സജ്ജമാക്കി.
പുതിയ അംഗങ്ങളെ എടത്വ ഫൊറോനാ നേതൃത്വം ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടന്നു.
ഫൊറോനാ ഡയറക്ടര്‍ ഫാ. ജോസഫ് ചൂളപ്പറമ്പിൽ, ഫൊറോന പ്രസിഡന്റ് തോമസ് ഫ്രാന്‍സിസ്, വികാരി ഫാ. മാത്യു നടയ്ക്കൽ, കളത്തില്‍പാലം യൂണിറ്റ് പ്രസിഡന്റ് റോയ് വര്‍ഗീസ്, റൂബി ജോസഫ്, പി.ജെ. ജോസഫ്കുട്ടി, വര്‍ഗീസ് മാത്യു, മാര്ട്ടിന് കളങ്ങര, പി.ജെ. ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.