ആലക്കോട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ ആദരിച്ചപ്പോൾ.
ആലക്കോട്: ലഹരി വിമുക്ത നവകേരളത്തിനായി ഓപ്പറേഷൻ തൂഫാനിലൂടെ ലഹരിക്കെതിരെ പോരാടുന്ന ആലക്കോട് പോലീസിനെയും എക്സൈസിനെയും കത്തോലിക്ക കോൺഗ്രസ് ആലക്കോട് മേഖലയുടെ നേതൃത്വത്തിൽ ആദരിച്ചു. മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ആലക്കോട് പോലീസ് സ്റ്റേഷനിലും എക്സൈസ് ഓഫീസിലും എത്തി ഉദ്യോഗസ്ഥർക്ക് മെമെന്റോയും മധുരവും നൽകിയാണ് ആദരിച്ചത്.
ഡയറക്ടർ ഫാ. ജിബിൻ വട്ടംകാട്ടേൽ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ബ്രൂസിലി മൂഴിയിൽ അധ്യക്ഷത വഹിച്ചു. ജോബിൻസ് കണയങ്കൽ, ചാക്കോ വടക്കേടത്ത്, ഡെന്നീസ് വാഴപ്പള്ളി , എക്സൈസ് ഇൻപെക്ടർ സുരേഷ് ബാബു, പോലീസ് ഇൻപെക്ടർ ടി.വി.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ആദരവ് ഏറ്റുവാങ്ങിയത്.
Tags : Nattuvishesham DistrictNews DeepikaNews Catholic Congress