എടത്വ ഫൊറോനയിലെ കത്തോലിക്ക കോണ്‍ഗ്രസ് കളത്തിപാലം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന അംഗത്വ വിതരണ കാമ്പയിനില്‍ പങ്കെടുത്ത പുതിയ അംഗങ്ങള്‍ ഫാ. മാത്യു തടത്
എടത്വ: എടത്വ ഫൊറോനായിലെ കത്തോലിക്ക കോണ്‍ഗ്രസ് കളത്തില്‍പാലം യൂണിറ്റ് സംഘടനാ ശക്തീകരണത്തിന്റെ ഭാഗമായി അംഗത്വ വിതരണ കാമ്പയിന് നടത്തി. അസിസ്റ്റന്റ് വികാരി ഫാ. മാത്യു തടത്തില്‍ മെംബര്‍ഷിപ്പ് കാര്‍ഡ് ജോമോന് സ്കറിയാ കളത്തിലിനു കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
5 പേര് സംഘടനയില്‍ അംഗത്വം എടുത്തു. പുതിയ അംഗങ്ങളെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. തുടര്‍ന്ന് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു.
വികാരി ഫാ. മാത്യു നടയ്ക്കൽ, കത്തോലിക്ക കോണ്‍ഗ്രസ് കളത്തില്‍ പ്പാലം യൂണിറ്റ് പ്രസിഡന്റ് റോയി വര്‍ഗീസ്, റൂബി ജോസഫ്, പി.ജെ. ജോസഫ്കുട്ടി, സിബി തോമസ്, ജിജി ജോസഫ്, ജിജി ചാക്കോ, വി. മാത്യൂസ്, സി. ബേബിച്ചന്, വിജി റോയി, എം. സോജപ്പന്‍ എന്നിവര്‍ നേതൃത്വം നല്കി.
Tags : Catholic Congress nattuvishesham local news