കണ്ണൂർ: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ 13, 14 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന കത്തോലിക്ക കോൺഗ്രസ് നൂറ്റിയെട്ടാമത് ജന്മദിനാഘോഷം, സാമുദായിക ശാക്തീകരണം മഹാറാലി, സമ്മേളനം എന്നിവയോടനുബന്ധിച്ച് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് നയിക്കുന്ന പ്രചാരണ വാഹന ജാഥ നാളെ രാവിലെ 8.30 ന് കാസർഗോഡ് ജില്ലയിലെ പടുപ്പിൽ നിന്ന് യാത്ര തുടങ്ങും.
മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള മൂന്നു ദിവസങ്ങളിലായി വാഹനജാഥ മലയോരത്തിന്റെ വിവിധ മേഖലകളിലൂടെ സഞ്ചരിച്ച് പേരാവൂരിൽ സമാപിക്കും.
സാമുദായിക ശാക്തീകരണ മഹാസമ്മേളനത്തിന്റെ വിജയത്തിനായി നടത്തുന്ന ഈ വാഹനജാഥ കടന്നുവരുന്ന ഓരോ മേഖലയിലും അതാത് ഫൊറോന വികാരിമാരുടെയും ഡയറക്ടർമാരുടെയും കത്തോലിക്കാ കോൺഗ്രസ് ഫൊറോന,യൂണിറ്റ് ഭാരവാഹികളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകും.
ആദ്യ ദിവസം രാവിലെ 9.30 ന് പടുപ്പ്, 10 ന് കോളിച്ചാൽ, 10.30 ന് രാജപുരം, 11ന് പരപ്പ, 11.30 ന് വെള്ളരിക്കുണ്ട്, 12 ന് മാലോം, 12.30 ന് വരക്കാട്, ഉച്ചകഴിഞ്ഞ് ഒന്നിന് ഭീമനടി, 1.30 ന് കുന്നുംകൈ, 2.30 ന് മണ്ഡപം, മൂന്നിന് ചിറ്റാരിക്കാൽ, 3.30 ന് തയ്യേനി, നാലിന് നല്ലോംപുഴ, 4.30 ന് പാലാവയൽ, അഞ്ചിന് പുളിങ്ങോം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം ആറിന് ചെറുപുഴയിൽ സമാപിക്കും. രണ്ടാം ദിവസമായ ആറിന് രാവിലെ ഒന്പതിന് കുടിയാന്മലയിൽ നിന്ന് ജാഥ പ്രയാണം തുടരും.
Tags : Catholic Congress nattuvishesham local news