Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kollywood

'ഡൊറോത്തി'യെ പ്രശംസിച്ച് രജനികാന്ത്; ചിത്രങ്ങൾ പങ്കുവച്ച് കാർത്തിക് സുബ്ബരാജ്

ത​മി​ഴ​ക​ത്തെ പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജി​ന്‍റെ പു​തി​യ ചി​ത്രം 'ഡൊറോത്തി'യെ പ്ര​ശം​സി​ച്ച് സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്ത്. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ്, പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച സ​ന​ന്ത്, ഋ​ഷി​കാ​ന്ത് എ​ന്നി​വ​രെ നേ​രിട്ടു വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ര​ജ​നി​കാ​ന്ത് ത​ന്‍റെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ച​ത്.

'ഫ​ന്‍റാ​സ്‌റ്റിക്, ബ്യൂ​ട്ടി​ഫു​ൾ, മൈ​ൻ​ഡ് ബ്ളോ​യിംഗ്' എ​ന്നാ​ണ് ചി​ത്രത്തെ രജനികാന്ത് വിശേഷിപ്പിച്ചത്. വി​ഷാ​ദ​വും സാ​മൂ​ഹി​ക വ്യ​വ​സ്ഥ​ക​ളും ച​ർ​ച്ച ചെ​യ്യു​ന്ന 'ഡൊറോത്തി' തമിഴകത്തു വലിയ ചർച്ചയായിരുന്നു. ചിത്രത്തിന്‍റെ റിലീസിനുശേഷം സമൂഹമാധ്യമങ്ങളിൽ വ്യാപക നെഗറ്റീവ് കമന്‍റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയ, രജനികാന്ത്, ധ​നു​ഷ്, സൂ​ര്യ തുട‌​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങൾ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത് ബോക്സ്ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു.

Movies

കീ​ർ​ത്തി സു​രേ​ഷ്-മി​സ്കി​ൻ ചി​ത്രം 'സ​ത്യ​വാ​ൻ സാ​വി​ത്രി' ന​വം​ബ​ർ 20ന്

​കീ​ർ​ത്തി സു​രേ​ഷും മി​സ്കി​നും കേ​ന്ദ്ര​ക​ഥാ​പാ​ത്രങ്ങളാകുന്ന കോ​ർ​ട്ട്റൂം ഡ്രാ​മ 'സ​ത്യ​വാ​ൻ സാ​വി​ത്രി'​യു​ടെ പു​തി​യ റി​ലീ​സ് തീ​യ​തി പ്രഖ്യാപിച്ച് നി​ർമാ​താ​ക്ക​ൾ. ന​വം​ബ​ർ 20-ന് ​ലോ​ക​മെ​മ്പാ​ടു​മു​ള്ള തി​യേ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും.

ന​വാ​ഗ​ത​നാ​യ പ്ര​വീ​ൺ എ​സ്. വി​ജ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ജൂ​ലൈ 24-നാ​യി​രു​ന്നു റി​ലീ​സ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സാങ്കേതിക കാ​ര​ണ​ങ്ങ​ളാ​ൽ റി​ലീ​സ് മാ​റ്റിവയ്​ക്കു​ക​യാ​യി​രു​ന്നു. അഭിഭാഷകയായ നാ​യി​ക ത​ന്‍റെ സീ​നി​യ​ർ അ​ഭി​ഭാ​ഷ​കന്‍റെ തെ​റ്റാ​യ നി​ല​പാ​ടു​ക​ൾ​ക്കെ​തിരേ പോ​രാ​ടു​ന്ന​തും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളു​മാ​ണു ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.

സീ ​സ്റ്റു​ഡി​യോ​സും ഡ്രം​സ്റ്റി​ക്സ് പ്രൊ​ഡ​ക്ഷ​ൻ​സും ചേ​ർ​ന്നു നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ചാ​രു​കേ​ഷ്, ബാ​ല​ശ​ര​വ​ണ​ൻ, മ​ധു​സൂ​ദ​ന​ൻ, ശി​ൽപ മ​ഞ്ജു​നാ​ഥ്, ആ​ർ. സു​ന്ദ​ർ​രാ​ജ​ൻ തു​ട​ങ്ങി​യ വ​ലി​യ താ​ര​നി​ര ത​ന്നെ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. സാം സി.​എ​സ് സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം അ​രു​ൾ വി​ൻ​സെ​ന്‍റും എ​ഡി​റ്റിം​ഗ് ജി.​കെ. പ്ര​സ​ന്ന​യു​മാ​ണു കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

Movies

സെ​ൻ​സ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി 'സി​ഗ്മ'; ജേസൺ സ​ഞ്ജ​യ് ചി​ത്ര​ത്തി​ന് 'യു/എ' സ​ർ​ട്ടി​ഫി​ക്ക​റ്റ്

ത​മി​ഴ്നാട് മുഖ്യമന്ത്രി വി​ജ​യ്‌​യു​ടെ മ​ക​ൻ ജേസൺ സ​ഞ്ജ​യ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന 'സി​ഗ്മ' പ്ര​ദ​ർ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു. ചി​ത്ര​ത്തി​ന്‍റെ സെ​ൻ​സ​റിം​ഗ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. '‍യു/എ' സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണു ല​ഭി​ച്ച​ത്.

സ​ന്ദീ​പ് കി​ഷ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ​ആ​ക്ഷ​ൻ-​അ​ഡ്വ​ഞ്ച​ർ ഹീ​സ്റ്റ് ചി​ത്രം ഒക്‌ടോബർ രണ്ടിനാണ് തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്. ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​ർമി​ക്കു​ന്ന ​ചി​ത്ര​ത്തി​ൽ ഫ​രി​യ ആണ് നാ​യി​ക​യാ​യെ​ത്തു​ന്ന​ത്.

രാ​ജു സു​ന്ദ​രം, സ​മ്പ​ത്ത് രാ​ജ്, ശി​വ് പ​ണ്ഡി​റ്റ്, ഷീ​ല രാ​ജ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന 'സിഗ്മ'യ്ക്കു സം​ഗീ​തം ന​ൽ​കി​യ​ത് ത​മ​ൻ എ​സ് ആ​ണ്. കൃ​ഷ്ണ​ൻ വ​സ​ന്ത് ഛായാ​ഗ്ര​ഹ​ണ​വും പ്ര​വീ​ൺ കെ.​എ​ൽ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

Movies

'ഫഹദിനെപ്പോലെ സി​നി​മ തി​ര​ഞ്ഞെ​ടു​ക്കാൻ കഴിഞ്ഞിട്ടില്ല'; അപൂർവ സൗഹൃദത്തെക്കുറിച്ച് സൂ​ര്യ

മ​ല​യാ​ളികളുടെ പ്രിയതാ​രം ഫ​ഹ​ദ് ഫാ​സി​ലുമായുള്ള സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ചു ത​മി​ഴ് സൂ​പ്പ​ർ​താ​രം സൂ​ര്യ​. ഫ​ഹ​ദ് പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന 'ഡോ​ണ്ട് ട്ര​ബി​ൾ ദി ​ട്ര​ബി​ൾ' എ​ന്ന ചിത്രത്തിന്‍റെ പ്രൊ​മോ​ഷ​ൻ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്ക​വെ​യാ​ണു ഫ​ഹ​ദുമായുള്ള വ്യ​ക്തി​ബ​ന്ധ​ത്തെ​ക്കു​റി​ച്ചു സൂ​ര്യ മ​നസുതു​റ​ന്ന​ത്.

"ഞ​ങ്ങ​ൾ ഒ​രു​പാ​ടു സ​മ​യം ഒന്നിച്ചു ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ വ​രെ സം​സാരിച്ചിരുന്നിട്ടുണ്ട്. തു​ട​ക്ക​ത്തി​ൽ ​പ്ര​ശ​സ്തി​യും പ​ദ​വി​യും ഞ​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നി​ല്ല. വീ​ണു പ​രി​ക്കേ​റ്റു പ​ത​റി​യ ശേ​ഷ​മാ​ണു സി​നി​മ​യി​ൽ സ്വ​ന്ത​മാ​യി ഇ​ടം ക​ണ്ടെ​ത്തി നി​വ​ർ​ന്നുനി​ൽ​ക്കാ​ൻ ഞ​ങ്ങ​ൾ​ക്കാ​യ​ത്. സി​നി​മകൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ൽ ഫ​ഹ​ദി​നെ​പ്പോ​ലെ​യാ​കാ​ൻ എ​നി​ക്ക് ഇ​പ്പോ​ഴും സാ​ധി​ച്ചി​ട്ടി​ല്ല. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ കാ​ത​ൽ എ​ന്താ​ണെ​ന്നും പ്രേ​ക്ഷ​ക​ർ​ക്ക് എ​ന്തു​ത​രം പു​തി​യ അ​നു​ഭ​വം ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നു​മാ​ണു ഫഹദ് നോ​ക്കു​ന്ന​ത്. ഇ​മേ​ജ് നോ​ക്കാ​തെ ക​ഥാ​പാ​ത്ര​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന​തു കൊ​ണ്ടാ​ണ് അ​വന്‍റെ സി​നി​മ​ക​ൾ ഇ​ത്ര​യേ​റെ മി​ക​ച്ച​താ​കു​ന്ന​ത്...' - സൂ​ര്യ പ​റ​ഞ്ഞു.

ശ​ശാ​ങ്ക് യെ​ലേ​റ്റി സം​വി​ധാ​നം ചെ​യ്യു​ന്ന 'ഡോ​ണ്ട് ട്ര​ബി​ൾ ദി ​ട്ര​ബി​ൾ' ഒ​ക്‌ടോ​ബ​ർ രണ്ടിന് ​തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. ചെ​ന്നൈ​യി​ൽ ന​ട​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ലാ​ണ് ഫ​ഹ​ദു​മൊ​ത്തു​ള്ള അ​പൂ​ർവ സൗ​ഹൃ​ദം സൂ​ര്യ പ​ങ്കുവ​ച്ച​ത്.

 

Movies

നാൽപതാം വ​യസിലെ സിം​ഗി​ൾ ജീ​വി​തം; വിവാഹത്തോട് എതിർപ്പില്ല, മ​നസു​തു​റ​ന്ന് ശ്രു​തി ഹാ​സ​ൻ

വി​വാ​ഹജീവിതം, മാതൃത്വം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ തന്‍റെ കാ​ഴ്ച​പ്പാ​ടു​ക​ൾ തു​റ​ന്നു​പ​റ​ഞ്ഞ് പ്ര​ശ​സ്ത ച​ല​ച്ചി​ത്ര​താ​ര​വും കമൽഹാസന്‍റെ മകളുമായ ശ്രു​തി ഹാ​സ​ൻ. ന​ടി സോ​ഹ അ​ലി ഖാ​നുമായുള്ള അ​ഭി​മു​ഖ​ത്തി​ലാ​ണു നാൽപതാം വ​യസിലെ സിം​ഗി​ൾ ജീ​വി​ത​ത്തെ​ക്കു​റി​ച്ചും പ്ര​ണ​യ​സ​ങ്ക​ൽ​പങ്ങ​ളെ​ക്കു​റി​ച്ചും ശ്രു​തി നി​ല​പാ​ടു​ക​ൾ പ​ങ്കുവ​ച്ച​ത്.

താ​ൻ വി​വാ​ഹത്തിനു പൂ​ർണ​മാ​യി എ​തി​ര​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ ശ്രു​തി, എ​ന്നാ​ൽ സ​മൂ​ഹ​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത ച​ട്ട​ക്കൂ​ടു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞു. നി​യ​മ​പ​ര​മാ​യ ക​രാ​റു​ക​ളേ​ക്കാ​ൾ രണ്ടു വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള മാ​ന​സി​ക​ബ​ന്ധ​ത്തി​നാ​ണു താ​ൻ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. വെ​റു​മൊ​രു ഔ​ദ്യോ​ഗി​ക രേ​ഖ​യു​ടെ പേ​രി​ൽ മാ​ത്രം കൂ​ടെ ജീ​വി​ക്കു​ന്ന​തി​നോ​ടു ത​നി​ക്കു യോ​ജി​പ്പി​ല്ലെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

താ​ൻ നേരത്തെ വി​വാ​ഹ​ത്തി​ന്‍റെ തൊ​ട്ട​ടു​ത്തുവ​രെ എ​ത്തി​യ​താ​ണെ​ന്നു ശ്രു​തി വെ​ളി​പ്പെ​ടു​ത്തി. ആ ​സ​മ​യ​ത്തു വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു ഭ​യം തോ​ന്നി​യി​രു​ന്നി​ല്ലെ​ങ്കി​ലും, അ​നാ​വ​ശ്യ ആ​ഡം​ബ​ര​ങ്ങ​ളോടും പ​ണം ധൂ​ർത്തടിക്കുന്നതിനോടും തനിക്കു താത്പര്യമില്ലെന്നും ശ്രുതി പറഞ്ഞു. ആ ​തു​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കണ​മെ​ന്നാ​ണു തന്‍റെ അ​ഭി​പ്രാ​യ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​മ്മ​യാ​കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന്, താ​ൻ ഒ​രു കു​ഞ്ഞി​നെ ദ​ത്തെ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്നു ശ്രു​തി മ​റു​പ​ടി ന​ൽ​കി. സ്വ​ന്ത​മാ​യി കു​ഞ്ഞു​ണ്ടാ​കു​ന്ന​തി​നൊ​പ്പം ത​ന്നെ ദ​ത്തെ​ടു​ക്ക​ലി​നോ​ടും ത​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ടെ​ന്നു താരം വ്യ​ക്ത​മാ​ക്കി. നാലു വർഷത്തെ പ്ര​ണ​യ​ബ​ന്ധം ​അ​വ​സാ​നി​പ്പി​ച്ച​തി​നു ശേ​ഷം, നി​ല​വി​ൽ തന്‍റെ സി​നി​മ​ക​ളി​ലും വ്യ​ക്തി​പ​ര​മാ​യ വ​ള​ർ​ച്ച​യി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച് സിം​ഗിൾ ലൈഫ് ആ​സ്വ​ദി​ക്കു​ക​യാ​ണു താ​രം.

Movies

രാഷ‌്ട്രീ​യത്തിലേക്കില്ല; പൂർണ ശ്രദ്ധ സിനിമയ്ക്കു മാത്രമെന്നു ധ​നു​ഷ്

ത​മി​ഴകത്തിന്‍റെ പ്രിയതാരം ധ​നു​ഷി​ന്‍റെ രാഷ‌്ട്രീ​യ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​ച​രി​ക്കുന്ന വാ​ർ​ത്ത​ക​ൾ​ക്ക് ഒടുവിൽ വിരാമം. തന്‍റെ രാഷ‌്ട്രീ​യ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ചു പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ ഊ​ഹാ​പോ​ഹ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും നി​ല​വി​ൽ അ​ത്ത​രം കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ധനുഷ് വ്യക്തമാക്കി.

താ​ൻ ഒ​രു ന​ട​നാ​ണെ​ന്നും സി​നി​മ​യ്ക്കാണ് ഇ​പ്പോ​ൾ പൂ​ർ​ണ ശ്ര​ദ്ധ ന​ൽ​കു​ന്ന​തെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. രാഷ‌്ട്രീ​യ​ത്തി​ലേ​ക്കു പ്രവേശിക്കുന്നതിനെക്കുറിച്ച് ഇ​തു​വ​രെ ഗൗ​ര​വ​മാ​യി ചി​ന്തി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​മു​ഖ താ​ര​ങ്ങ​ളു​ടെ രാഷ‌്ട്രീ​യ പ്ര​വേ​ശ​ന​വും നീ​ക്ക​ങ്ങ​ളും ത​മി​ഴ്‌​നാ​ട്ടി​ൽ വ​ലി​യ ച​ർ​ച്ച​യാ​കുന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ധ​നു​ഷിന്‍റെ പേ​രും സ​മാ​ന​മാ​യ രീ​തി​യി​ൽ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​നേ​ടി​യ​ത്.

എ​ന്നാ​ൽ, ധനുഷ് നിലപാടു വ്യക്തമാക്കിയതോടെ അ​ഭ്യൂ​ഹ​ങ്ങ​ൾ​ അവസാനിച്ചിരിക്കുകയാണ്. തമിഴിലും ഹിന്ദിയിലുമായി നിരവധി വൻ പ്രൊജക്‌ടുകളാണു താരത്തിന്‍റേതായി ഒരുങ്ങുന്നത്.

Movies

വിവാഹരാത്രിയിലെ സംഭവങ്ങൾ; 'മോദ രാത്രി' ഒടിടിയിലേക്ക്

ഋ​ഷി​കാ​ന്ത്, അ​നീ​ഷ്മ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി രാ​ജ ക​റു​പ്പ​സാ​മിയുടെ സം​വി​ധാ​നത്തിലൊരുങ്ങിയ ‌ത​മി​ഴ് ഗ്രാ​മീ​ണ ഹാസ്യചി​ത്രം 'മോ​ദരാത്രി' ഒ​ടി​ടി റി​ലീ​സി​ന് ഒ​രു​ങ്ങു​ന്നു. സെ​പ്റ്റം​ബ​ർ 18 മു​ത​ൽ നെറ്റ്‌​ഫ്ളിക്സി​ലൂ​ടെ ചി​ത്രം സ്ട്രീ​മിം​ഗ് ആ​രം​ഭി​ക്കും.

ഓ​ഗ​സ്റ്റ് 21-ന് ​തിയ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്ത ചി​ത്രം മി​ക​ച്ച നി​രൂ​പ​ക പ്ര​ശം​സ​യും പ്രേ​ക്ഷ​കശ്ര​ദ്ധ​യും നേ​ടി​യി​രു​ന്നു. വി​വാ​ഹ​രാ​ത്രി​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങളും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങളും കോ​ർ​ത്തി​ണ​ക്കി​ ഒരു രാത്രിയിലെ കഥയാണു ചിത്രം പറയുന്നത്. മൈ​ത്രി മൂ​വി മേ​ക്കേ​ഴ്‌​സ് നി​ർമി​ച്ച ​ചി​ത്ര​ത്തി​ൽ ചേ​ത​ൻ, എ. ​വെ​ങ്കി​ടേ​ഷ്, ഭ​ഗ​വ​തി പെ​രു​മാ​ൾ, ഷെ​ല്ലി കി​ഷോ​ർ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ചി​മ്പു, ധ​നു​ഷ്, ആ​ർ.​ജെ. ബാ​ലാ​ജി തു​ട​ങ്ങി​യ മു​ൻ​നി​ര താ​ര​ങ്ങ​ൾ ചി​ത്ര​ത്തെ​യും പു​തു​മു​ഖ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ​യും പ്ര​ശം​സി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തി​യ​റ്റ​ർ റി​ലീ​സി​ന് ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കുശേ​ഷ​മാ​ണ് ചി​ത്രം ഒ​ടി​ടി​യി​ലെ​ത്തു​ന്ന​ത്.

 

Movies

അജിത് എല്ലാവർക്കും പ്രചോദനം; പ്രശംസകളുമായി രാധിക ശരത്കുമാർ

കോളിവുഡ് ന​ടി​യും നി​ർ​മാ​താ​വു​മാ​യ രാ​ധി​ക ശ​ര​ത്കു​മാ​ർ സൂപ്പർതാരം അ​ജിത്തുമായി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച ത​മി​ഴകത്തും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ശ്ര​ദ്ധ നേ​ടു​ന്നു. അ​ജി​ത്തിന്‍റെ അ​ർ​പ്പ​ണ​ബോ​ധ​ത്തെ​യും പ്ര​യ​ത്ന​ങ്ങ​ളെ​യും പ്ര​ശം​സി​ച്ച രാ​ധി​ക, അ​ദ്ദേ​ഹം എല്ലാ​വ​ർ​ക്കും പ്ര​ചോ​ദ​ന​മാ​ണെ​ന്നു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു.

സ​മീ​പ​കാ​ല​ത്ത്, റേ​സിം​ഗ് ട്രാ​ക്കു​ക​ളി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യ അ​ജി​ത്, ഇപ്പോൾ തന്‍റെ റേ​സിം​ഗ് ടീ​മിനൊപ്പം ക​ഠി​ന പ​രി​ശീ​ല​ന​ങ്ങ​ളി​ലാ​ണ്. പു​തി​യ റേ​സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്കു മു​ന്നോ​ടി​യാ​യു​ള്ള ​പ​രി​ശീ​ല​ന​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് രാ​ധി​ക അ​ജി​ത്തി​നെ നേ​രി​ൽ ക​ണ്ട​ത്. കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ എ​ടു​ത്ത ചി​ത്ര​ങ്ങ​ൾ രാ​ധി​ക പ​ങ്കുവ​ച്ച​തോ​ടെ ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ​യാ​ണു പ്ര​തി​ക​രി​ക്കു​ന്ന​ത്.

അ​ഭി​ന​യ ജീ​വി​ത​ത്തി​ലും വ്യ​ക്തി​ജീ​വി​ത​ത്തി​ലും പു​ല​ർ​ത്തു​ന്ന ലാ​ളി​ത്യ​വും പു​തി​യ മേ​ഖ​ല​ക​ൾ കീ​ഴ​ട​ക്കാ​ൻ കാ​ണി​ക്കു​ന്ന ആ​വേ​ശ​വു​മാ​ണ് അ​ജി​ത്തി​നെ മ​റ്റു​ള്ള​വ​രി​ൽനിന്നു വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്. സി​നി​മ​യ്ക്കു പു​റ​മെ റേ​സിം​ഗി​ലും അ​ജി​ത് കൈ​വ​രി​ക്കു​ന്ന നേ​ട്ട​ങ്ങ​ൾ പ്ര​ചോ​ദ​നാ​ത്മ​ക​മാ​ണെ​ന്നു ചലച്ചിത്ര ​പ്ര​വ​ർ​ത്ത​ക​രും ആ​രാ​ധ​ക​രും ഒ​രു​പോ​ലെ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

Movies

രജനികാന്തിന്‍റെ പിന്തുണ വലിയ ആത്മവിശ്വാസമെന്ന് മാളവിക മോഹനൻ

യുവതാരങ്ങളോടുള്ള സൂപ്പർ സ്റ്റാർ ര​ജ​നി​കാ​ന്തിന്‍റെ സ്നേഹത്തെയും കരുതലിനെയും വാ​നോ​ളം പു​ക​ഴ്ത്തി ന​ടി മാ​ള​വി​ക മോ​ഹ​ന​ൻ. ത​മി​ഴ് സി​നി​മ‍​യി​ലെ ന​വാ​ഗ​ത​രെ​ പിന്തു​ണ​യ്ക്കാനും തു​റ​ന്ന് അ​ഭി​ന​ന്ദി​ക്കാനും മുതിർന്ന താരം മടി കാണിക്കാറില്ലെന്നു മാ​ള​വി​ക പറഞ്ഞു.

കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് സം​വി​ധാ​നം ചെ​യ്ത 'പേ​ട്ട' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണു മാ​ള​വി​ക ത​മി​ഴ് സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ര​ജ​നി​കാ​ന്തി​നൊ​പ്പം അ​ഭി​ന​യി​ച്ച ​അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ചു സം​സാ​രി​ക്ക​വെ​യാ​ണു യുവനടി സൂ​പ്പ​ർ​സ്റ്റാ​റി​നെ​ക്കു​റി​ച്ചു​ള്ള ഓ​ർമ​ക​ൾ പ​ങ്കുവ​ച്ച​ത്. പു​തി​യ സി​നി​മ​ക​ൾ കാ​ണാ​നും അ​തിൽ പ്രവർത്തിച്ചവരെ ഫോ​ണി​ൽ വി​ളി​ച്ചും അ​ല്ലാ​തെ​യും അ​ഭി​ന​ന്ദി​ക്കാ​നും ര​ജ​നികാ​ന്ത് എ​ന്നും മു​ൻ​പ​ന്തി​യി​ലു​ണ്ടാ​കാ​റു​ണ്ട്. വ​ലി​യ താ​ര​ങ്ങ​ൾ സാ​ധാ​ര​ണ​യാ​യി ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ കാ​ണി​ക്കു​ന്ന മ​ടി​യി​ൽനി​ന്നും വ്യ​ത്യ​സ്ത​മാ​യി, യാ​തൊ​രു ഈ​ഗോ​യു​മി​ല്ലാ​തെ പു​തി​യ ആ​ളു​ക​ളെ കെ​ട്ടി​പ്പി​ടി​ക്കാ​നും പ്ര​ശം​സി​ക്കാ​നും അ​ദ്ദേ​ഹം ത​യാ​റാ​കു​ന്നു.

ഒ​പ്പ​മു​ള്ള​വ​രെ​യും പു​തി​യ ത​ല​മു​റ​യെ​യും ചേ​ർ​ത്തു​പി​ടി​ക്കു​ന്ന ര​ജ​നികാ​ന്തി​ന്‍റെ ​സ​മീ​പ​നം മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ​ക്കു മാ​തൃ​ക​യാ​ണെ​ന്നും മാ​ള​വി​ക കൂ​ട്ടി​ച്ചേ​ർ​ത്തു. വ​രും ത​ല​മു​റ​യി​ലെ സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ദ്ദേ​ഹ​ത്തിന്‍റെ ​പി​ന്തു​ണ വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മാ​ണു ന​ൽ​കു​ന്ന​തെന്നും മാളവിക കൂട്ടിച്ചേർത്തു.

Movies

വന്നു കണ്ടു കീഴടക്കി; വി​രു​ന്നുമായി ന​യ​ൻ​താ​ര; ചെന്നൈയിൽ തനി​ക്കൊ​രു കു​ടും​ബം കൂ​ടി​യു​ണ്ടെന്ന് പി.​വി. സി​ന്ധു

ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര-കാ​യി​കലോ​ക​ത്തെ പ്ര​മു​ഖ​ർ ഒ​ന്നി​ച്ച സൗഹൃദ നി​മി​ഷ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗം. തമിഴകത്തിന്‍റെ ലേഡി സൂപ്പർസ്റ്റാർ ന​യ​ൻ​താ​ര​യും ഭർത്താവും സം​വി​ധാ​യ​കനുമായ വി​ഘ്നേ​ഷ് ശി​വ​നും ചേ​ർ​ന്ന് ഒ​ളി​മ്പി​ക് താ​രം പി.​വി. സി​ന്ധു​വി​നും ഭ​ർ​ത്താ​വ് വെ​ങ്ക​ട ദ​ത്ത സാ​യി​ക്കും ചെ​ന്നൈ​യി​ൽ അ​ത്താ​ഴ​വി​രു​ന്ന് നൽ‌കി. സ​ന്ദ​ർ​ശ​ന​ത്തിന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് സി​ന്ധു കു​റി​ച്ച വാ​ക്കു​ക​ളാ​ണ് ആ​രാ​ധ​ക​രു​ടെ മ​നം​ക​വ​രു​ന്ന​ത്.

​കൂ​ടി​ക്കാ​ഴ്ച ത​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ലി​യൊ​രു കു​ടും​ബ​ബ​ന്ധം രൂ​പ​പ്പെ​ടു​ത്തി​യെ​ന്ന് സി​ന്ധു കു​റി​ച്ചു. ന​ല്ല ഭ​ക്ഷ​ണ​വും പരസ്പര സ്നേഹവും നി​റ​ഞ്ഞ​താ​യി​രു​ന്നു ആ ​സാ​യാ​ഹ്നം. ചി​ല കൂ​ടി​ക്കാ​ഴ്ച​ക​ൾ ആ​ളു​ക​ളെ കാ​ണു​ന്ന രീ​തി ത​ന്നെ മാ​റ്റു​മെ​ന്നും, സു​ഹൃ​ത്തു​ക്ക​ളാ​യി ക​ട​ന്നു​വ​ന്നു ജീ​വി​ത​ത്തെ​ക്കു​റി​ച്ചും പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ച്ച്, ഒ​ടു​വി​ൽ കാ​ല​ങ്ങ​ളാ​യി അ​റി​യു​ന്ന​വ​രെ​പ്പോ​ലെ തി​രി​കെ പോ​കു​ന്ന അ​നു​ഭ​വം ന​ൽ​കി​യെ​ന്നും സി​ന്ധു ത​ന്‍റെ കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.

ചെ​ന്നൈ ത​നി​ക്ക് എ​പ്പോ​ഴും പ്രി​യ​പ്പെ​ട്ട നഗരമാണെന്നും, എ​ന്നാ​ൽ ഈ ​രാ​ത്രി​ക്കു ശേ​ഷം അ​വി​ടെ ത​നി​ക്കാ​യി കാ​ത്തി​രി​ക്കാ​ൻ "കു​റ​ച്ചു​കൂ​ടി വ​ലി​യൊ​രു കു​ടും​ബം' ല​ഭി​ച്ച​തു​പോ​ലെ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്നും സി​ന്ധു കു​റി​ച്ചു. ന​യ​ൻ​താ​ര​യും വി​ഘ്നേ​ഷും സ്നേ​ഹ​വും ന​ന്മ​യും നി​റ​ഞ്ഞ​വ​രാ​ണെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

സി​ന്ധു​വി​ന്‍റെ കു​റി​പ്പി​ന് താ​ഴെ ന​യ​ൻ​താ​ര​യും വി​ഘ്നേ​ഷും പ്രതികരണവുമായെത്തി. "ഒരു​പാ​ടു സ്നേ​ഹം മാ​ത്രം' എ​ന്ന് ന​യ​ൻ​താ​ര കു​റി​ച്ച​പ്പോ​ൾ, കോ​ർ​ട്ടി​ലെ ക​ടു​പ്പ​ക്കാ​രി​യാ​യ ക​ളി​ക്കാ​രി​യ​ല്ല സി​ന്ധു​വെ​ന്നും മ​റി​ച്ച് തി​ക​ച്ചും സ്നേ​ഹ​മ​യി​യാ​യ വ്യ​ക്തി​യാ​ണെ​ന്നും വി​ഘ്നേ​ഷ് ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ൽ കു​റി​ച്ചു.

Movies

ചെറിയ ചിത്രങ്ങൾക്കു വലിയ പിന്തുണ നൽകണമെന്ന് നടൻ സിമ്പു

കോളിവുഡിലെ ചെ​റി​യ ചി​ത്ര​ങ്ങ​ൾ​ക്കു നി​ർ​മ​താ​ക്ക​ളും പ്രേ​ക്ഷ​ക​രും കൂ​ടു​ത​ൽ പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ൻ ചി​ല​മ്പ​ര​സ​ൻ (സി​മ്പു). അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത റൂ​റ​ൽ കോ​മ​ഡി എന്‍റ​ർടെയ്നർ ചി​ത്ര​മാ​യ മോ​ധ രാ​ത്തി​രി​യെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കുവ​ച്ച കു​റി​പ്പി​ലാ​ണ് താ​രം തന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

മ​റ്റു ഭാ​ഷ​ക​ളി​ൽ നി​ന്നു​ള്ള ചെ​റി​യ ന​ല്ല സി​നി​മ​ക​ളെ തമിഴകം ഏ​റെ ആ​ഘോ​ഷി​ക്കാ​റു​ണ്ടെ​ന്നും, അ​തേ​പോ​ലെ ത​മി​ഴി​ൽ പു​തി​യ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ വ്യ​ത്യ​സ്ത​മാ​യ ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​മ്പോ​ൾ ന​മ്മ​ൾ അ​വ​ർ​ക്കും അ​ർ​ഹ​മാ​യ പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്നും സി​മ്പു പ​റ​ഞ്ഞു. ഒ​രു ഗ്രാ​മീ​ണ ക​ല്യാ​ണ​ത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​റ്റ രാ​ത്രി കൊ​ണ്ട് ന​ട​ക്കു​ന്ന ക​ഥ വ​ള​രെ ത​നി​മ​യോ​ടെ​യാ​ണ് മോ​ധ രാ​ത്തി​രി​യി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തിന്‍റെ തി​ര​ക്ക​ഥ​യെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ നി​ർ​മി​തി​യെ​യും താ​രം അ​ഭി​ന​ന്ദി​ച്ചു.

ഇ​ത്ത​രം ന​ല്ല സി​നി​മ​ക​ൾ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്താ​ൻ നി​ർമാ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് കൂടു​ത​ൽ പി​ന്തു​ണ ആ​വ​ശ്യ​മാ​ണ്. ന​ല്ല പ്ര​മേ​യ​മു​ള്ള സി​നി​മ​ക​ൾ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ജ കറു​പ്പ​സാ​മി സം​വി​ധാ​നം ചെ​യ്ത മോ​ധ രാ​ത്തി​രി​യി​ൽ ഋ​ഷി​കാ​ന്ത്, അ​നീ​ഷ്മ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ചത്.

Movies

ജി.വി. പ്രകാശിന്‍റെ 'നിഞ്ച' ചിത്രീകരണത്തിനു തുടക്കം; നായയും സുപ്രധാന കഥാപാത്രം

തമിഴകത്തിന്‍റെ പ്രിയ നാ‍യകനും സംഗീത സംവിധായകനുമായ ജി.​വി. പ്ര​കാ​ശിന്‍റെ പു​തി​യ ത​മി​ഴ് ചി​ത്രം 'നി​ഞ്ച'​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. പൂ​ജാ ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് സി​നി​മ​യു​ടെ ഷൂട്ടിംഗിനു തുടക്കമായത്. നേ​ര​ത്തെ ന​ട​ൻ ഭ​ര​ത് പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​മെ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തെ​ങ്കി​ലും, പി​ന്നീ​ട് പ്ര​കാ​ശ് നാ​യ​ക​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. 'ഹാ​പ്പി രാ​ജ്' എ​ന്ന ചി​ത്ര​ത്തി​നുശേ​ഷം പ്രാ​ർ​ഥ​ന നാ​ഥ​ൻ വീ​ണ്ടും ജി.​വി. പ്ര​കാ​ശിന്‍റെ നാ​യി​ക​യാ​യി എ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ​ചി​ത്ര​ത്തി​നു​ണ്ട്.

മു​രു​ഗു സം​വി​ധാ​നം ചെ​യ്യു​ന്ന ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാണം സോ​ൾ​ജി​യേ​ഴ്സ് ഫാ​ക്ട​റി​യു​ടെ​യും ലേ​ൺ ആ​ൻ​ഡ് ടീ​ച്ച് പ്രൊ​ഡ​ക്ഷ​ൻ​സിന്‍റെ​യും ബാ​ന​റി​ൽ കെ.​എ​സ്. സി​നി​ഷ്, എ​സ്. സാ​യ് ദേ​വാ​ന​ന്ദ് എ​ന്നി​വ​ർ ചേ​ർ​ന്നു നിർവഹിക്കുന്നു. ജി.​വി. പ്ര​കാ​ശ് നാ​യ​ക​നാ​യി മാ​റി​യ​തോ​ടെ സം​ഗീ​ത സം​വി​ധാ​യ​കന്‍റെ ചു​മ​ത​ല ഷാ​ൻ റോ​ൾ​ഡ​ന് കൈ​മാ​റി. ഒ​രു നാ​യ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യ​മെ​ന്നാ​ണ് ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റു​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന.

ഹ​രീ​ഷ് ക​ണ്ണ​ൻ ഛായാ​ഗ്ര​ഹ​ണ​വും ഗ​ണേ​ഷ് ശി​വ എ​ഡി​റ്റിം​ഗും നി​ർ​വഹി​ക്കു​ന്ന ചി​ത്ര​ത്തി​ന് ഗോ​പി ആ​ന​ന്ദാ​ണ് ക​ലാ​സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ നാലിനു ​റി​ലീ​സ് ചെ​യ്യു​ന്ന 'ഇ​മ്മോ​ർ​ട്ട​ൽ' ആ​ണ് ജി.​വി. പ്ര​കാ​ശിന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങാ​നു​ള്ള അ​ടു​ത്ത ചി​ത്രം. ഇ​തു​കൂ​ടാ​തെ വെ​ക്കൈ, മെ​ന്‍റ​ൽ മ​നസി​ൽ, കാ​ത​ലി​ക്ക യാ​രു​മി​ല്ലൈ തു​ട​ങ്ങി​യ നി​ര​വ​ധി പ്രോ​ജ​ക്ടു​ക​ളും അ​ദ്ദേ​ഹ​ത്തി​ന്‍റേതാ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു​ണ്ട്.

Movies

പുതിയ ചിത്രം 'ഹായ്'യെ വർഷങ്ങൾക്കു മുൻപുള്ള ധനുഷ് ചിത്രത്തോട് ഉപമിച്ച് നയൻസ്

ലേഡി സൂപ്പർസ്റ്റാർ ന​യ​ൻ​താ​ര​യും ക​വി​നും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന പു​തി​യ ചി​ത്ര​മാ​ണ് "ഹാ​യ്'. വി​ഷ്ണു ഇ​ട​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ​റൊ​മാന്‍റി​ക് കോ​മ​ഡി ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോൾ, ചിത്രത്തെക്കുറിച്ച് നയൻതാര പങ്കുവച്ച വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്.

വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ധ​നു​ഷി​നൊ​പ്പം അ​ഭി​ന​യി​ച്ച ഹി​റ്റ് ചി​ത്രം 'യാ​ര​ടി നീ ​മോ​ഹി​നി'​യു​മാ​യി പുതിയ ചിത്രത്തെ താ​ര​ത​മ്യം ചെ​യ്തി​രി​ക്കു​ക​യാ​ണ് ന​യ​ൻ​താ​ര. ഒരു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇക്കാര്യങ്ങൾ സംസാരിച്ചത്. വ​ള​രെ മ​നോ​ഹ​ര​മാ​യ ഒ​രു പ്ര​ണ​യ​ക​ഥ​യാ​ണ് ഹാ​യ് എ​ന്ന് ന​യ​ൻ​താ​ര പ​റ​ഞ്ഞു. യാ​ര​ടി നീ ​മോ​ഹി​നി പോ​ലൊ​രു സി​നി​മ ക​ണ്ടി​ട്ട് കു​റെ നാ​ളു​ക​ളാ​യി. അ​തിന്‍റെ കു​റ​ച്ചു​കൂ​ടി മോ​ഡേ​ണാ​യ, ചെ​റി​യൊ​രു പ​തി​പ്പാ​ണ് ​സി​നി​മ​യെ​ന്ന് പ​റ​യാം. യാ​ര​ടി നീ ​മോ​ഹി​നി​യി​ൽ വ​ലി​യൊ​രു കു​ടും​ബ​വും നി​ര​വ​ധി​യാ​ളു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ലും ന​ല്ലൊ​രു കു​ടും​ബ പ​ശ്ചാ​ത്ത​ല​മു​ണ്ട്, എ​ന്നാ​ൽ കൂ​ടു​ത​ൽ കോം​പാ​ക്റ്റാ​യ ഒ​രു ബജ​റ്റ് ഫ്ര​ണ്ട്‌​ലി കു​ടും​ബ​മാ​ണെ​ന്ന് ന​യ​ൻ​താ​ര പറഞ്ഞു.

ഓ​ഗ​സ്റ്റ് 28-ന് ആ​ണ് ചി​ത്രം തി​യറ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​ത്. പ്ര​ണ​യ​ത്തി​ലും വി​വാ​ഹാ​ലോ​ച​ന​ക​ളി​ലും തു​ട​ർ​ച്ച​യാ​യി തി​രി​ച്ച​ടി​ക​ൾ നേ​രി​ടു​ന്ന യു​വാ​വി​ലൂ​ടെ​യാ​ണു ചി​ത്ര​ത്തി​ന്‍റെ ക​ഥ പു​രോ​ഗ​മി​ക്കു​ന്ന​ത്. ന​യ​ൻ​താ​ര​യ്ക്കും ക​വി​നും പു​റ​മെ ഭാ​ഗ്യ​രാ​ജ്, പ്ര​ഭു, രാ​ധി​ക ശ​ര​ത്കു​മാ​ർ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ട്.

Movies

'അ​ലാ ബോ​ലെ​ലോ...' വൻ തരംഗമായി തലൈവർ ചിത്രം ജയിലറിലെ ആദ്യ ഗാനം

സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നി​കാ​ന്തി​നെ നാ​യ​ക​നാ​ക്കി നെ​ൽ​സ​ൺ ദി​ലീ​പ്കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ജ​യി​ല​ർ
2 എന്ന ബിഗ് ബജറ്റ് ചിത്രത്തിലെ ആ​ദ്യ ഗാ​നം 'അ​ലാ ബോ​ലെ​ലോ...' പു​റ​ത്തി​റ​ങ്ങി. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ർ ഈ​ണം പ​ക​ർ​ന്ന് പാ​ടി​യ ഈ അടിപൊളി ഗാ​ന​ത്തി​ൽ ത​മി​ഴ്, മ​ല​യാ​ളം സം​ഗീ​ത ശൈ​ലി​ക​ൾ മ​നോ​ഹ​ര​മാ​യി സ​മ്മേ​ളി​ച്ചി​രി​ക്കു​ന്നു. പാട്ട് സംഗീതാസ്വാദകരുടെ ഇടയിൽ വൻ തരംഗമായി മാറി.

ത​മി​ഴ്, മ​ല​യാ​ളം ബീ​റ്റു​ക​ൾ കോ​ർ​ത്തി​ണ​ക്കി തയാ​റാ​ക്കി​യ ​ഗാ​നം ഇ​തി​ന​കം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈറലായി മാറി​ക്ക​ഴി​ഞ്ഞു. അ​രു​ൺ​രാ​ജ കാ​മ​രാ​ജ് വ​രി​ക​ളെ​ഴു​തി​യ ഗാ​ന​ത്തി​ൽ, യുവാക്കളെ ഹരം കൊള്ളിക്കുന്ന ന​ടി ഷം​നാ കാ​സി​മി​ന്‍റെ നൃ​ത്ത​ച്ചു​വ​ടു​ക​ളും ശ്ര​ദ്ധേ​യ​മാ​ണ്.

സ​ൺ പി​ക്ചേ​ഴ്സിന്‍റെ ബാനറിൽ കലാനിധി മാരൻ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റേതാ​യി പു​റ​ത്തു​വ​ന്ന ​ആ​ദ്യ ഗാനം, ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ ഇ​ര​ട്ടി​യാ​ക്കി​യി​ട്ടു​ണ്ട്. ടൈ​ഗ​ർ മു​ത്തു​വേ​ൽ പാ​ണ്ഡ്യ​നാ​യി ര​ജ​നി​കാ​ന്ത് വീ​ണ്ടുമെത്തുന്പോൾ രമ്യാ കൃഷ്ണൻ, യോഗി ബാബു, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, ജാക്കി ഷ്രോഫ്, എസ്.ജെ. സൂര്യ, മിഥുന്‍ ചക്രവര്‍ത്തി, വിദ്യാ ബാലന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്ന ചിത്രം ഒക്ടോബര്‍ 15-ന് ആഗോളതലത്തില്‍ റിലീസ് ചെയ്യും.

Movies

'നല്ലോണം ക​ണ്ടോ​ണം'; തമിഴ്-ഹിന്ദി ഹിറ്റ്സ് ഒ​ടി​ടി​യി​ൽ

ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്കു മാ​റ്റു​കൂ​ട്ടാ​ൻ തി​യ​റ്റ​റു​ക​ൾ​ക്കു പി​ന്നാ​ലെ ഒ​ടി​ടി പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ വ​ൻ​നി​രതന്നെ എ​ത്തു​ന്നു. ത​മി​ഴ്, ഹി​ന്ദി ഭാ​ഷ​ക​ളി​ലെ വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​മേ​യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് വി​വി​ധ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലാ​യി പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്ന​ത്.

ജ​ന​നാ​യ​ക​ൻ
ത​മി​ഴ​ക​ത്തിന്‍റെ മുഖ്യമന്ത്രി ജോസഫ് വി​ജ​യ് പോ​ലീ​സ് ഓ​ഫീ​സ​റു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്ന പൊ​ളി​റ്റി​ക്ക​ൽ ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്ര​മാ​ണ് ജ​ന​നാ​യ​ക​ൻ. വി​ജ​യ്‌​യു​ടെ ക​രി​യ​റി​ലെ അ​വ​സാ​ന ചി​ത്ര​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ​ചി​ത്രം സീ5 (ZEE5) ​വ​ഴി​യാ​ണ് സ്ട്രീം ​ചെ​യ്യു​ന്ന​ത്. കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ വെ​ങ്ക​ട്ട് കെ. ​നാ​രാ​യ​ണയാണ് ചിത്രം നിർമിച്ചത്. അ​നി​രു​ദ്ധ് ര​വി​ച​ന്ദറാണ് സം​ഗീ​തം. ജൂ​ലൈ 23-ന് ​ആണ് ചിത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യത്. ബോ​ബി ഡി​യോ​ൾ, പൂ​ജ ഹെ​ഗ്‌​ഡെ, മ​മി​ത ബൈ​ജു, പ്ര​കാ​ശ് രാ​ജ്, പ്രി​യാ​മ​ണി, ന​രേ​ൻ, ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ തു​ട​ങ്ങി വ​മ്പ​ൻ താ​ര​നി​ര അ​ണി​നി​ര​ക്കു​ന്നു.

വെ​ൽ​ക്കം ടു ​ദി ജം​ഗി​ൾ
അ​ക്ഷ​യ് കു​മാ​ർ, സു​നി​ൽ ഷെ​ട്ടി, അ​ർ​ഷാ​ദ് വാ​ർ​സി, ജാ​ക്വ​ലി​ൻ ഫെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ബോ​ളി​വു​ഡ് കോ​മ​ഡി-​ആ​ക്ഷ​ൻ ചി​ത്ര​മാ​ണ് വെ​ൽ​ക്കം ടു ​ദി ജം​ഗി​ൾ. അ​നാ​വ​ശ്യ​മാ​യി പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന ചി​ല വ്യ​ക്തി​ക​ൾ ഒ​രു കാ​ടിന്‍റെ ശാ​ന്ത​ത ത​ക​ർ​ക്കു​ന്ന​തും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ജി​യോ​ഹോ​ട്ട്‌​സ്റ്റാ​റി​ലൂ​ടെ (JioHotstar) ചി​ത്രം കാ​ണാം.

പ്യാ​ർ പ്രേ​മ ക​ല്യാ​ണം
ഇ​ള​ൻ, സാ​ൻ​വി മേ​ഘ്ന എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ തി​ള​ങ്ങു​ന്ന ത​മി​ഴ് റൊ​മാ​ന്‍റിക് കോ​മ​ഡി ചി​ത്ര​മാ​ണ് പ്യാ​ർ പ്രേ​മ ക​ല്യാ​ണം. വി​വാ​ഹ​ശേ​ഷം ഭാ​ര്യ​യു​ടെ വീ​ട്ടി​ൽ താ​മ​സം തു​ട​ങ്ങു​ന്ന ന​വ​ദ​മ്പ​തി​ക​ൾ നേ​രി​ടേ​ണ്ടി വ​രു​ന്ന അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളും സാം​സ്കാ​രി​ക വൈ​രു​ധ്യ​ങ്ങ​ളു​മാ​ണ് ചി​ത്രം ഹാസ്യത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്രം നെ​റ്റ്‌​ഫ്ലി​ക്സി​ൽ ല​ഭ്യ​മാ​ണ്.

ഡാ​ർ​ക്ക്
ര​ഹ​സ്യ​ങ്ങ​ളും ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളും നി​റ​ഞ്ഞ ത​മി​ഴ് സൈ​ക്കോ​ള​ജി​ക്ക​ൽ ഹൊ​റ​ർ ത്രി​ല്ല​റാ​യ ഡാ​ർ​ക്ക് ആ​മ​സോ​ൺ പ്രൈം ​വീ​ഡി​യോ​യി​ലാ​ണ് എ​ത്തി​യ​ത്. ചി​ല സ​ത്യ​ങ്ങ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി പു​റ​ത്തു​വ​രു​മ്പോ​ൾ ക​ഥാ​പാ​ത്ര​ങ്ങ​ൾ നേ​രി​ടു​ന്ന ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളെ​യും ഭ​യ​ത്തെ​യു​മാ​ണ് ചി​ത്രം ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന​ത്.

ചെ​ന്നൈ ലൗ ​സ്റ്റോ​റി
ശ്രീ ​ഗൗ​രി പ്രി​യ റെ​ഡ്ഡി, കി​ര​ൺ അ​ബ്ബ​വ​രം, ആ​ദി​ത് അ​രു​ൺ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കി​യ റൊ​മാ​ന്‍റി​ക് ഡ്രാ​മ ചി​ത്ര​മാ​ണ് ചെ​ന്നൈ ലൗ ​സ്റ്റോ​റി. ആ​ദ്യ പ്ര​ണ​യ​ത്തിന്‍റെ ത​ക​ർ​ച്ച​യും, അ​ത് എ​ങ്ങ​നെ കൂ​ടു​ത​ൽ അ​ർ​ഥ​വ​ത്താ​യ മ​റ്റൊ​രു ബ​ന്ധ​ത്തി​ലേ​ക്ക് വ​ഴി​തു​റ​ക്കു​ന്നു​വെ​ന്നും ചി​ത്രം സം​സാ​രി​ക്കു​ന്നു. സോ​ണി​ലി​വി​ലൂ​ടെ (SonyLIV) ചി​ത്രം പ്രേ​ക്ഷ​ക​ർ​ക്ക് ആ​സ്വ​ദി​ക്കാം.

ദി ​ഗ്രേ​റ്റ് ഗ്രാൻഡ് സൂ​പ്പ​ർ​ഹീ​റോ
ജാ​ക്കി ഷ്രോ​ഫ്, പ്ര​തീ​ക ബ​ബ്ബ​ർ, ഭാ​ഗ്യ​ശ്രീ എ​ന്നി​വ​ർ അ​ഭി​ന​യി​ച്ച ഫാന്‍റ​സി കോ​മ​ഡി ചി​ത്ര​മാ​ണ് ദി ​ഗ്രേ​റ്റ് ഗ്രാ​ൻ‌ഡ് സൂ​പ്പ​ർ​ഹീ​റോ. അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽനിന്നു ലോ​ക​ത്തെ ര​ക്ഷി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട പ്ര​ത്യേ​ക ക​ഴി​വു​ക​ളു​ള്ള ആ​ളാ​ണ് ത​ന്‍റെ മു​ത്ത​ശ​ൻ എ​ന്നു വി​ശ്വ​സി​ക്കു​ന്ന ഒ​രു കു​ട്ടി​യു​ടെ ക​ഥ പ​റ​യു​ന്ന ​ചി​ത്രം സീ5-​ൽ ല​ഭ്യ​മാ​ണ്.

Movies

തലൈവരുടെ ധർമൻ; രണ്ടാംഘട്ട ചിത്രീകരണത്തിനു തുടക്കം

സ്‌റ്റൈൽ മന്നൻ രജനികാന്തിന്‍റെ 173-ാമ​ത് ചി​ത്ര (ത​ലൈ​വ​ർ 173) ത്തിന്‍റെ ര​ണ്ടാംഘ​ട്ട ഷെ​ഡ്യൂ​ൾ ആ​രം​ഭി​ച്ച​താ​യി നി​ർമാ​താ​ക്ക​ൾ അ​റി​യി​ച്ചു. ചി​ത്രീ​ക​ര​ണ​ത്തിന്‍റെ പു​തി​യ വി​ശേഷ​ങ്ങ​ൾ പ​ങ്കുവ​ച്ചു​കൊ​ണ്ടു​ള്ള പ്ര​ത്യേ​ക വീ​ഡി​യോ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

ര​ജ​നി​കാ​ന്ത് ഡോ​ക്ട​റു​ടെ വേ​ഷ​ത്തി​ലാണു ചി​ത്ര​ത്തിലെത്തുന്നത്. ദി ​ഡെ​ഡ്‌​ലി ഡോ​ക്ട​ർ- എ​ന്നാ​ണ് ചി​ത്ര​ത്തി​ൽ സൂപ്പർ സ്റ്റാറിന്‍റെ ക​ഥാ​പാ​ത്ര​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. പു​തി​യ വീ​ഡി​യോ​യി​ൽ ര​ജ​നി​കാ​ന്തിന്‍റെ സ്‌റ്റൈലിഷ് രം​ഗ​ങ്ങ​ളും സം​വി​ധാ​യ​ക​ൻ അ​ശ്വ​ത് മാ​രി​മു​ത്തു അ​ദ്ദേ​ഹ​ത്തെ മാ​സ് ലു​ക്കി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും കാ​ണാം. ക​മ​ല​ഹാ​സന്‍റെ രാ​ജ് ക​മ​ൽ ഫി​ലിം​സ് ഇന്‍റ​ർ​നാ​ഷ​ണ​ലാ​ണു ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം സി​മ്രാ​ൻ ര​ജ​നി​കാ​ന്തിന്‍റെ നാ​യി​ക​യാ​യി തി​രി​ച്ചെ​ത്തു​ന്നു എ​ന്ന സ​വി​ശേ​ഷ​ത​യും ചി​ത്ര​ത്തി​നു​ണ്ട്. 2019-ൽ ​പു​റ​ത്തി​റ​ങ്ങി​യ പേ​ട്ട​യ്ക്കു ശേ​ഷ​മാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്. കൂ​ടാ​തെ രാ​ശി ഖ​ന്ന​യും പ്ര​ധാ​ന കഥാപാത്രമാകുന്നു. മി​സ്കി​ൻ, രു​ക്മി​ണി വ​സ​ന്ത് എ​ന്നി​വ​രും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യേ​ക്കു​മെ​ന്നു സൂ​ച​ന​ക​ളു​ണ്ടെ​ങ്കി​ലും ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല.

ഓ ​മൈ ക​ട​വു​ളേ, ഡ്രാ​ഗ​ൺ എ​ന്നീ ബോക്സ്ഓഫീസ് ഹിറ്റുകൾക്കുശേഷം അ​ശ്വ​ത് സം​വി​ധാ​നം ചെ​യ്യു​ന്ന മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. ജൂ​ൺ 25-ന് ആണ് ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. നേ​ര​ത്തെ സു​ന്ദ​ർ സി ​സം​വി​ധാ​നം ചെ​യ്യാ​നി​രു​ന്ന ​പ്രോ​ജ​ക്റ്റി​ൽ പി​ന്നീ​ട് സി​ബി ച​ക്ര​വ​ർ​ത്തി​യു​ടെ പേ​രും ചർച്ച ചെയ്യപ്പെട്ടിരുന്നു. എ​ന്നാ​ൽ ഒ​ടു​വി​ൽ അ​ശ്വ​ത് മാ​രി​മു​ത്തു പ്രോ​ജ​ക്റ്റി​ന്‍റെ അ​മ​ര​ത്തേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റാ​ണ് സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്ന​ത്. അ​ൻ​പ​റി​വ് മാ​സ്റ്റേ​ഴ്സ് സാ​ഹ​സി​ക ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ കൈകാര്യം ചെയ്യുന്നു.

Movies

ഞാ​ൻ അ​ഞ്ചി​ലോ ആ​റി​ലോ പ​ഠി​ച്ച​പ്പോ​ഴാ​ണ് സി​ല്ലി​ന് ഒ​രു കാ​ത​ൽ ക​ണ്ട​ത്; മ​മി​ത​യു​ടെ വാ​ക്കു​ക​ൾ കേ​ട്ട് പൊ​ട്ടി​ച്ചി​രി​ച്ച് സൂ​ര്യ

സൂ​ര്യ​യും മ​മി​ത​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന വി​ശ്വ​നാ​ഥ​ൻ ആ​ൻ​ഡ് സ​ൺ​സ് എ​ന്ന ചി​ത്രം ഓ​ഗ​സ്റ്റ് 14-ന് ​പു​റ​ത്തി​റ​ങ്ങും. ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​നി​ടെ ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ മ​മി​ത പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ചി​രി പ​ട​ർ​ത്തു​ന്ന​ത്.

മ​മി​ത ക​ണ്ട സൂ​ര്യ​യു​ടെ സി​നി​മ​യേ​താ​ണെ​ന്ന അ​വ​താ​ര​ക​യു​ടെ ചോ​ദ്യ​വും അ​തി​ന് മ​മി​ത​യു​ടെ ഉ​ത്ത​ര​വും എ​ല്ലാം ര​സ​ക​ര​മാ​ണ്.

മ​മി​ത കോ​ള​ജി​ൽ പ​ഠി​ക്കു​മ്പോ​ൾ ആ​ദ്യ​മാ​യി ക​ണ്ട സൂ​ര്യ ചി​ത്രം ഏ​താ​ണെ​ന്ന അ​വ​താ​ര​ക​യു​ടെ ചോ​ദ്യ​ത്തി​ന് ‘സി​ല്ലി​ന് ഒ​രു കാ​ത​ൽ’ എ​ന്നാ​ണ് മ​മി​ത ഉ​ത്ത​രം പ​റ​യു​ന്ന​ത്. താ​നും സ​ഹോ​ദ​ര​നും നി​ര​വ​ധി ത​വ​ണ ചി​ത്രം ക​ണ്ടി​ട്ടു​ണ്ടെ​ന്നും മ​മി​ത പ​റ​യു​ന്നു.

ഉ​ട​നെ സൂ​ര്യ​യു​ടെ വ​ക അ​പ്പോ​ൾ മ​മി​ത ഏ​തു​ക്ലാ​സി​ലാ​ണ് പ​ഠി​ക്കു​ന്ന​ത് എ​ന്ന ചോ​ദ്യം എ​ത്തി. അ​ഞ്ചി​ലോ ആ​റി​ലോ ആ​ണെ​ന്ന മ​മി​ത​യു​ടെ ഉ​ത്ത​രം കേ​ട്ട് പൊ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് സൂ​ര്യ. കോ​ള​ജി​ൽ പ​ഠി​ക്കു​മ്പോ​ൾ  ക​ണ്ട സി​നി​മ​യേ​താ​ണ് എ​ന്ന​ല്ലേ ചോ​ദി​ച്ച​തെ​ന്നും കോ​ള​ജ് ചോ​ദി​ച്ചാ​ൽ സ്കൂ​ളാ​ണോ പ​റ​യു​ന്ന​തെ​ന്നും സൂ​ര്യ ചോ​ദി​ക്കു​ന്നു.

ഇ​തു​കേ​ട്ട് അ​വ​ളെ അ​ങ്ങ​നെ വി​ട്ടേ​ക്കൂ എ​ന്ന് ന​ടി രാ​ധി​ക പ​റ​യു​ന്നു​ണ്ട്. അ​ത് സാ​ര​മി​ല്ല, ചു​മ്മാ ഇ​രി​ക്ക​ട്ടെ എ​ന്നാ​ണ് സൂ​ര്യ​യു​ടെ മ​റു​പ​ടി. ത​നി​ക്ക് അ​ബ​ദ്ധം പ​റ്റി​യ​ത് അ​റി​ഞ്ഞ് ഇ​വ​ർ​ക്കൊ​പ്പം ചി​രി​യി​ൽ പ​ങ്കു​ചേ​രു​ക​യാ​ണ് മ​മി​ത ബൈ​ജു. 

വെ​ങ്കി അ​ട്ലൂ​രി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ധ​നു​ഷ് നാ​യ​ക​നാ​യ വാ​ത്തി​ക്കു ശേ​ഷം വെ​ങ്കി അ​റ്റ്ലൂ​രി ത​മി​ഴി​ല്‍ ഒ​രു​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​യ​ക​ന്‍റേ​താ​ണ്. ചി​ത്രം കേ​ര​ള​ത്തി​ൽ എ​ത്തി​ക്കു​ന്ന​ത് ന്യൂ ​സൂ​ര്യ ഫി​ലിം​സ് ആ​ണ്.

Movies

തൃഷ ലക്ഷ്യമിടുന്നത് ആരെ? താരത്തിന്‍റെ ഇൻസ്റ്റഗ്രാം കുറിപ്പ് ചർച്ചയാകുന്നു

ത​മി​ഴകത്തു വൻ വി​വാ​ദ​ങ്ങ​ൾ​ വിളിച്ചുവരുത്തിയ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ, ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​ക​ളി​ലൂ​ടെ ദു​രൂ​ഹ​ത​യു​ണ​ർ​ത്തു​ന്ന കുറിപ്പുമായി തെന്നിന്ത്യൻ താരം തൃ​ഷ കൃ​ഷ്ണ​ൻ. ത​മി​ഴ്നാ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ തൃ​ഷ​യ്ക്കെ​തി​രേ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണു പ്ര​തി​ക​ര​ണ​വു​മാ​യി താ​രം രംഗത്തെത്തിയത്. ‌

മു​ത്തശി​യു​ടെ 98-ാം ജ​ന്മ​ദി​നാ​ഘോ​ഷ ചി​ത്ര​ങ്ങ​ൾ പ​ങ്കുവ​ച്ച​തി​നൊ​പ്പ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ശ്ര​ദ്ധേ​യ​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ തൃ​ഷ പങ്കുവച്ചത്. "ഈ ​പ്രാ​യ​ത്തി​ൽ ഇ​ത്ത​രം ഡ്രാ​മ​ക​ൾ കാ​ണി​ക്കു​ന്ന​ത് നാ​ണ​ക്കേ​ടാ​ണ്. പോ​യി കു​റ​ച്ച് പ​ണം സന്പാദിക്കൂ, സ​മാ​ധാ​നം ക​ണ്ടെ​ത്തൂ...'എ​ന്നാ​ണ് ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ൽ തൃ​ഷ കു​റി​ച്ച​ത്.

കൂ​ടാ​തെ, "നി​ങ്ങ​ൾ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ നി​ങ്ങ​ളി​ലേ​ക്കുത​ന്നെ തി​രി​ച്ചെ​ത്തും; ന​ല്ല​ത് ചെ​യ്യൂ, ന​ല്ല​വ​രാ​യി​രി​ക്കൂ', "അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ മ​ടി​ക്കാ​ത്ത​വ​രാ​ണ് വി​ജ​യി​ക്കു​ന്ന​ത്' തു​ട​ങ്ങി​യ സ​ന്ദേ​ശ​ങ്ങ​ളും തൃഷ പങ്കുവച്ചിട്ടുണ്ട്. "ഒ​രി​ക്ക​ൽ നി​ങ്ങ​ൾ പ്രാ​ർ​ഥി​ച്ച ജീ​വി​തം ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന​ത് എ​ത്ര വ​ലി​യ ഭാ​ഗ്യ​മാ​ണ്' എ​ന്നും തൃ​ഷ കൂ​ട്ടി​ച്ചേ​ർ​ത്തു.

കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ഞ്ചാ​വൂ​രി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ റാ​ലി​ക്കി​ടെ​യാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം. റാ​ലി​യി​ൽ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ സ​ദസി​ൽനി​ന്ന് ചി​ല​ർ തൃ​ഷ​യു​ടെ പേ​ര് ഉച്ചത്തിൽ വി​ളി​ച്ചുപ​റ​ഞ്ഞ​പ്പോ​ൾ, ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ന​ട​ത്തി​യ ചി​രി​യും ദ്വയാർഥ പ്രയോഗങ്ങളുമാണു വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും വ​ഴി​വ​ച്ച​ത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

Movies

ന​യ​ൻസ്-കവിൻ പ്രണയകാവ്യം ഹാ​യ് റി​ലീ​സ് മാ​റ്റിവച്ചേക്കും

ലേഡി സൂപ്പർസ്റ്റാർ നയൻതാരയും തമിഴകത്തിന്‍റെ യുവതാരം കവിനും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാകുന്ന ഹായ് എന്ന ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചുവെന്ന് കോളിവുഡ് റിപ്പോർട്ടുകൾ. വ്യത്യസ്തമായ റൊമാന്‍റിക് ത്രില്ലർ സംവിധാനം ചെയ്തത് വി​ഷ്ണു എ​ട​വ​ൻ ആണ്. ഓ​ഗ​സ്റ്റ് 14-ന് ​റിലീസ് ചെയ്യുമെന്നാണ് ആദ്യം നിർമാതാക്കൾ അറിയിച്ചിരുന്നത്. എന്നാൽ ചി​ത്രം പു​തി​യൊ​രു തീ​യ​തി​യി​ലേ​ക്കു മാ​റ്റുമെന്നാണു പുതിയ വിവരം.

ചി​ത്ര​ത്തി​നു വ്യാപക പ്രൊ​മോ​ഷൻ ന​ൽ​കാ​ൻ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. അ​തി​നാ​യി കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​യ​തി​നാ​ലാ​ണ് റി​ലീ​സ് നീ​ട്ടു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അതേസമയം ഓ​ഗ​സ്റ്റ് 14-ന് ​തിയ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന സൂ​ര്യ​യു​ടെ ബി​ഗ് ബ​ജ​റ്റ് ചി​ത്രം വി​ശ്വ​നാ​ഥ് & സ​ൺ​സു​മാ​യു​ള്ള ബോ​ക്സ് ഓ​ഫീ​സ് ഏ​റ്റു​മു​ട്ട​ൽ ഒ​ഴി​വാ​ക്കാ​നും നി​ർമാ​താ​ക്ക​ൾ ആ​ഗ്ര​ഹി​ക്കു​ന്നു. റി​ലീ​സ് മാ​റ്റിവയ്​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം നി​ർമാ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ന​ഗ​ര​പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​യ​ൽ​ക്കാ​രാ​യ ര​ണ്ടു​പേ​ർ ത​മ്മി​ലു​ള്ള പ്ര​ണ​യ​വും സൗ​ഹൃ​ദ​വും പ്ര​മേ​യ​മാ​ക്കു​ന്ന ഫീ​ൽ-​ഗു​ഡ് റൊ​മാന്‍റി​ക് ഡ്രാ​മ​യാ​ണ് ഹാ​യ്. പ്ര​ശ​സ്ത ഗാ​ന​ര​ച​യി​താ​വും ലോ​കേ​ഷ് ക​ന​ക​രാ​ജിന്‍റെ മു​ൻ സ​ഹ​സം​വി​ധാ​യ​ക​നു​മാ​യ വി​ഷ്ണു എ​ട​വ​ന്‍റെ ആദ്യ സംവിധാന സംരംഭമാണ് നയൻസ്-കവിൻ ചിത്രം.

ഭാഗ്യ​രാ​ജ്, രാ​ധി​ക ശ​ര​ത്കു​മാ​ർ, പ്ര​ഭു, വി.​ടി.​വി ഗ​ണേ​ഷ്, സ​ത്യ​ൻ, അ​മൃ​ത ശ്രീ​നി​വാ​സ​ൻ, ആ​ദി​ത്യ ക​തി​ർ തു​ട​ങ്ങി​യ വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്. ജെ​ൻ മാ​ർ​ട്ടി​ൻ ആണ് സം​ഗീ​തം നിർവഹിച്ചിരിക്കുന്നത്. ന​യ​ൻ​താ​ര - വി​ഗ്നേ​ഷ് ശി​വ​ൻ ജോ​ഡി​യു​ടെ റൗ​ഡി പി​ക്ചേ​ഴ്‌​സ്, എ​സ്.​എ​സ്. ല​ളി​ത് കു​മാ​റിന്‍റെ സെ​വ​ൻ സ്‌​ക്രീ​ൻ സ്റ്റു​ഡി​യോ, സീ ​സ്റ്റു​ഡി​യോ​സ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് ചി​ത്രം നി​ർമി​ക്കു​ന്ന​ത്.

Movies

കാ​ഞ്ച​ന വീ​ണ്ടും ഭ​യ​പ്പെ​ടു​ത്താനൊരുങ്ങുന്നു: രാ​ഘ​വ ലോ​റ​ൻ​സ്-റാ​യ് ല​ക്ഷ്മി കൂട്ടുകെട്ട് വീണ്ടും?

തെ​ന്നി​ന്ത്യ​ൻ ചലച്ചിത്രാസ്വാദകരുടെ ഹോറർ-കോമഡി ബ്രാൻഡ് കാഞ്ചനയുടെ നാലാം ഭാഗത്തെക്കുറിച്ചുള്ള പുതിയ വിശേഷമാണ് കോളിവുഡിൽനിന്നു പുറത്തുവരുന്നത്. ആ​ദ്യ​ഭാ​ഗ​ത്തി​ൽ നാ​യി​ക​യാ​യെ​ത്തിയ റാ​യ് ല​ക്ഷ്മി വീ​ണ്ടും രാ​ഘ​വ ലോ​റ​ൻ​സി​നൊ​പ്പം ഒ​ന്നി​ക്കു​ന്നു എ​ന്ന റിപ്പോർട്ടുകളാണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ രാ​ഘ​വ ലോ​റ​ൻ​സി​നൊ​പ്പ​മു​ള്ള ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ചു​കൊ​ണ്ട് റാ​യ് ല​ക്ഷ്മി ത​ന്നെ​യാ​ണു ​ച​ർ​ച്ച​കൾക്കു തു​ട​ക്ക​മി​ട്ട​ത്-
വ​ള​രെ​ക്കാ​ല​ത്തി​നു​ശേ​ഷം എ​ന്‍റെ പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്തു​ക്ക​ളി​ൽ ഒ​രാ​ളെ ക​ണ്ടു​മു​ട്ടി. ഉ​ട​ൻ ത​ന്നെ ഞ​ങ്ങ​ൾ ഒ​രു​മി​ച്ചെ​ത്തും... എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് താ​രം ചി​ത്രം പ​ങ്കു​വെ​ച്ച​ത്. 2011-ൽ ​തി​യേ​റ്റ​റു​ക​ളെ ഇ​ള​ക്കി​മ​റി​ച്ച കാ​ഞ്ച​ന​യു​ടെ വ​ൻ വി​ജ​യ​ത്തി​നുശേ​ഷം വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​രു​വ​രും വീ​ണ്ടും ഒ​ന്നി​ച്ചു​ള്ള ചി​ത്രം ക​ണ്ട​തോ​ടെ, ഇ​ത് കാ​ഞ്ച​ന 4-ലേ​ക്കു​ള്ള സൂ​ച​ന​യാ​ണെ​ന്നാ​ണ് പ്രേ​ക്ഷ​ക​രു​ടെ ഉ​റ​ച്ച നി​ഗ​മ​നം.

കാ​ഞ്ച​ന 4- പ്രീ ​പ്രൊ​ഡ​ക്ഷ​ൻ ഘ​ട്ട​ത്തി​ലാ​ണെ​ന്നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ‍‍യും മ​റ്റ് അ​ഭി​നേ​താ​ക്ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ട​ൻ പ്രഖ്യാപിക്കുമെന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. റാ​യ് ല​ക്ഷ്മി ചിത്രത്തിന്‍റെ ഭാ​ഗ​മാ​കു​മോ എ​ന്നതിൽ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രുടെ പ്രഖ്യാപനം വന്നിട്ടില്ല. എ​ങ്കി​ലും, ഹൊ​റ​ർ കോ​മ​ഡി​ക​ളു​ടെ രാ​ജാ​വാ​യ രാ​ഘ​വ ലോ​റ​ൻ​സും റാ​യ് ല​ക്ഷ്മി​യും വീ​ണ്ടും കൈ​കോ​ർ​ക്കു​ന്നു​വെ​ന്ന സൂ​ച​ന തെന്നിന്ത്യൻ ചലച്ചിത്രാസ്വാദകർക്കിടയിൽ വ​ലി​യ ആവേശമായിട്ടുണ്ട്.

Movies

പ്രായത്തിൽ വലിയ കാര്യമില്ല; കവിൻ-നയൻതാര ചിത്രം ഹായ് റിലീസിന്

കവിനും നയൻതാരയും പ്രധാന വേഷങ്ങളിലെത്തുന്ന "ഹായ്' ഓഗസ്റ്റ് 14-ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം വലിയരീതിയിൽ ചർച്ചയായിരുന്നു. ഇപ്പോൾ പ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള പ്രചാരണങ്ങളിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിഷ്ണു ഇടവൻ. ഗാനരചയിതാവായ വിഷ്ണു ഇടവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹായ്.

പ്രണയജോഡികളായ കവിനും നയൻതാരയും തമ്മിലുള്ള വലിയ പ്രായവ്യത്യാസം പ്രമേയമാക്കുന്നുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മറ്റും ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ അത്തരം വാർത്തകൾ തെറ്റാണെന്നും, പ്രായ വ്യത്യാസം കേന്ദ്രബിന്ദുവാക്കാൻ പ്രത്യേക ഉദ്ദേശ്യമൊന്നുമില്ലെന്നും സംവിധായകൻ വ്യക്തമാക്കി:

കാസ്റ്റിംഗിലെ പരമ്പരാഗതരീതികൾ പൊളിച്ചെഴുതാനാണ് ആഗ്രഹിച്ചത്. ലളിതവും പ്രേക്ഷകർക്ക് പെട്ടെന്ന് കണക്റ്റ് ആകുന്നതുമായ കുടുംബ ചിത്രമാണിത്. ഈ കഥയിൽ ഒരു ചെറിയ റിസ്ക് ഫാക്ടർ കൊണ്ടുവരാൻ ആഗ്രഹിച്ചപ്പോഴാണ് ഈ രണ്ടു താരങ്ങളെയും ഒന്നിച്ചെത്തിക്കുക എന്ന ആശയമുദിച്ചത്.

രജനികാന്ത്, മോഹൻലാൽ, ചിരഞ്ജീവി, ബാലകൃഷ്ണ തുടങ്ങിയ സൂപ്പർതാരങ്ങളെല്ലാം പ്രായപരിധികളെ മറികടന്ന് മികച്ച കഥാപാത്രങ്ങൾ ചെയ്യുന്നുണ്ട്. ലേഡി സൂപ്പർസ്റ്റാർ എന്ന് അറിയപ്പെടുന്ന നയൻതാരയ്ക്കും ആ നിലവാരത്തിലുള്ള സ്വീകാര്യതയുണ്ട്. പുരുഷതാരങ്ങൾക്കു നൽകുന്ന അതേ പരിഗണനയും സ്വാതന്ത്ര്യവും എന്തുകൊണ്ട് സ്ത്രീ താരങ്ങൾക്കും നൽകിക്കൂടാ? ആ ചിന്തയാണ് ഈ കാസ്റ്റിംഗിലേക്ക് നയിച്ചത്- സംവിധായകൻ പറഞ്ഞു.

നയൻതാര-വിഗ്നേഷ് ശിവന്‍റെ റൗഡി പിക്ചേഴ്സ്, എസ്.എസ്. ലളിത് കുമാറിന്‍റെ സെവൻ സ്ക്രീൻ സ്റ്റുഡിയോ, സീ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഭാഗ്യരാജ്, രാധിക ശരത്കുമാർ, പ്രഭു, വി.ടി.വി. ഗണേഷ്, സത്യൻ, അമൃത ശ്രീനിവാസൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.

Movies

എ​ന്‍റെ ഗു​രു... സി​നി​മ​യു​ടെ സ​ര്‍​വ​ക​ലാ​ശാ​ല; കെ. ​ബാ​ല​ച​ന്ദ​റി​ന്‍റെ ജ​ന്മ​വാ​ര്‍​ഷി​ക​ത്തി​ല്‍ ക​മ​ൽ​ഹാ​സ​ൻ

ത​മി​ഴ് ച​ല​ച്ചി​ത്രലോ​ക​ത്തെ ഇ​തി​ഹാ​സ സം​വി​ധാ​യ​ക​ന്‍ കെ. ​ബാ​ല​ച​ന്ദ​റി​ന്‍റെ 96-ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തി​ല്‍ അ​ദ്ദേ​ഹ​വു​മാ​യു​ള്ള ആ​ത്മ​ബ​ന്ധം ഓ​ര്‍​ത്തെ​ടു​ത്ത് ഉ​ല​ക​നാ​യ​ക​ന്‍ ക​മ​ല്‍​ഹാ​സ​ന്‍. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ക​മ​ല്‍​ഹാ​സ​ന്‍ ത​ന്‍റെ ഗു​രു​നാ​ഥ​ന് വൈ​കാ​രി​ക​മാ​യ കു​റി​പ്പി​ലൂ​ടെ ആ​ദ​ര​മ​ര്‍​പ്പി​ച്ച​ത്.

കോ​ളി​വു​ഡി​ലെ സ​ഞ്ച​രി​ക്കു​ന്ന സ​ര്‍​വ​ക​ലാ​ശാ​ല​യാ​യി​രു​ന്ന എ​ന്‍റെ ഗു​രു കെ. ​ബാ​ല​ച​ന്ദ​ര്‍ സാ​റി​ന്‍റെ ജ​ന്മ​ദി​ന​മാ​ണി​ന്ന്. അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ക്കാ​ല​ത്തെ​യും പ്ര​ധാ​ന ശി​ഷ്യ​നാ​യി​രി​ക്കു​ന്ന​തി​ല്‍ ഞാ​ന്‍ ഏ​റെ അ​ഭി​മാ​നി​ക്കു​ന്നു - ക​മ​ല്‍​ഹാ​സ​ന്‍ ത​ന്‍റെ എ​ക്‌​സ് ഹാ​ന്‍​ഡി​ലി​ല്‍ കു​റി​ച്ചു. ത​മി​ഴ് സി​നി​മ​യു​ടെ വ്യാ​ക​ര​ണ​വും ഭാ​വു​ക​ത്വ​വും മാ​റ്റി​മ​റി​ച്ച വ​ലി​യൊ​രു പ്ര​തി​ഭ​യോ​ടു​ള്ള ആ​ദ​ര​വാ​യി​രു​ന്നു ക​മ​ലി​ന്‍റെ ഓ​രോ വാ​ക്കു​ക​ളി​ലും നി​റ​ഞ്ഞ​ത്.

1973-ല്‍ ​കെ. ബാ​ല​ച​ന്ദ​ര്‍ സം​വി​ധാ​നം ചെ​യ്ത അ​ര​ങ്ങേ​റ്റം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ക​മ​ല്‍​ഹാ​സ​ന്‍ ത​ന്‍റെ ക​രി​യ​ര്‍ ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് സൊ​ല്ല​ത്താ​ന്‍ നി​നൈ​ക്കി​റേ​ന്‍ (1973), പ​രു​വ കാ​ലം (1974), അ​വ​ള്‍ ഒ​രു തു​ട​ര്‍​ക്ക​ഥൈ (1974), ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ത​ന്നെ ക്ലാ​സി​ക് ചി​ത്ര​വും ര​ജ​നീ​കാ​ന്തി​ന്‍റെ സി​നി​മാ അ​ര​ങ്ങേ​റ്റ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്ത അ​പൂ​ര്‍​വ രാ​ഗ​ങ്ങ​ള്‍ (1975) ഉ​ള്‍​പ്പെ​ടെ മു​പ്പ​തി​ല​ധി​കം വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ടു​നി​ന്ന ക​രി​യ​റി​ല്‍ 25-ല​ധി​കം പ്രോ​ജ​ക്റ്റു​ക​ളി​ലാ​ണ് ഈ ​ഗു​രു-​ശി​ഷ്യ കൂ​ട്ടു​കെ​ട്ട് ഒ​ന്നി​ച്ച് പ്ര​വ​ര്‍​ത്തി​ച്ച​ത്.

സി​നി​മ​യ്ക്ക​ക​ത്തും പു​റ​ത്തും കെ. ​ബാ​ല​ച​ന്ദ​ര്‍ ക​മ​ല്‍​ഹാ​സ​ന് വ​ഴി​കാ​ട്ടി​യാ​യി​രു​ന്നു. ബാ​ല​ച​ന്ദ​ര്‍ അ​വ​സാ​ന​മാ​യി കാ​മ​റ​യ്ക്ക് മു​ന്നി​ലെ​ത്തി​യ​തും ക​മ​ല്‍​ഹാ​സ​ന്‍ ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു എ​ന്ന​ത് ഈ ​ബ​ന്ധ​ത്തി​ന്‍റെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്നു. 2015-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഉ​ത്ത​മ​വി​ല്ല​ന്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ ക​മ​ല്‍ ഹാ​സ​ന്‍ അ​വ​ത​രി​പ്പി​ച്ച മ​നോ​ര​ഞ്ജ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഗു​രു​വാ​യ മാ​ര്‍​ഗ​ദ​ര്‍​ശി എ​ന്ന സം​വി​ധാ​യ​ക​നാ​യി ജീ​വി​ച്ചു കാ​ണി​ച്ചാ​ണ് കെ. ​ബാ​ല​ച​ന്ദ​ര്‍ ച​ല​ച്ചി​ത്ര ലോ​ക​ത്തു​നി​ന്നും വി​ട​പ​റ​ഞ്ഞ​ത്. ത​മി​ഴ് സി​നി​മ​യു​ള്ളി​ട​ത്തോ​ളം കാ​ലം ആ ​മ​ഹാ​പ്ര​തി​ഭ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രി​യ ശി​ഷ്യ​നും സി​നി​മാ​പ്രേ​മി​ക​ളു​ടെ മ​ന​സി​ല്‍ മാ​യാ​തെ​നി​ല്‍​ക്കു​മെ​ന്ന ഓ​ര്‍​മ​പ്പെ​ടു​ത്ത​ല്‍ കൂ​ടി​യാ​യി മാ​റി ഈ ​ജ​ന്മ​ദി​നം.

Movies

വിം​ബി​ള്‍​ഡ​ണിൽ ത​രം​ഗ​മാ​യി കല്യാണിയും ശ്രീ​ലീ​ല​യും

ല​ണ്ട​നി​ല്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വിം​ബി​ള്‍​ഡ​ണ്‍ ടെ​ന്നീ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഗാ​ല​റി​യി​ല്‍ തി​ള​ങ്ങി ദ​ക്ഷി​ണേ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​യ ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​നും ശ്രീ​ലീ​ല​യും. ടെ​ന്നീ​സ് കോ​ര്‍​ട്ടി​ലെ ആ​വേ​ശ​പ്പോ​രാ​ട്ട​ങ്ങ​ള്‍ കാ​ണാ​ന്‍ ഗ്ലാ​മ​റ​സ് ലു​ക്കി​ലെ​ത്തി​യ താ​ര​സു​ന്ദ​രി​മാ​രു​ടെ ചി​ത്ര​ങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. കേ​വ​ലം ആ​രാ​ധ​ക​ര്‍ മാ​ത്ര​മ​ല്ല, വിം​ബി​ള്‍​ഡ​ണിന്‍റെ ഔ​ദ്യോ​ഗി​ക ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജും ഇ​രു​വ​രു​ടെ​യും ചി​ത്ര​ങ്ങ​ള്‍ പ്ര​ത്യേ​ക​മാ​യി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

 

Movies

പരിമള ആൻഡ് കമ്പനിയും ബാൾട്ടിയും ഒടിടിയിൽ ‌

ച​ല​ച്ചി​ത്രാ​സ്വാ​ദ​ക​ർ​ക്ക് ആ​വേ​ശ​മാ​യി പു​ത്ത​ൻ ഒ​ടി​ടി റി​ലീ​സ്. ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ ചി​ത്ര​ങ്ങ​ൾ ഒ​ടി​ടി​യി​ൽ എ​ത്തി​യെ​ങ്കി​ലും മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​ര​മാ​യി​മാ​റു​ക​യാ​ണ്, യു​വ​താ​രം ഷെ​യ്ന്‍ നി​ഗ​മി​ന്‍റെ ബാ​ള്‍​ട്ടി​യും ജ​യ​റാം-​ഉ​ര്‍​വ​ശി കോ​മ്പോ വീ​ണ്ടു​മൊ​ന്നി​ക്കു​ന്ന ത​മി​ഴ് ചി​ത്രം പ​രി​മ​ള ആ​ന്‍​ഡ് ക​മ്പ​നി​യും.

ക​ബ​ഡി ല​ഹ​രി​യി​ൽ ബാ​ള്‍​ട്ടി
കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി ഗ്രാ​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ബ​ഡി ക​ളി​യു​ടെ ആ​വേ​ശം നി​റ​ഞ്ഞ സ്‌​പോ​ര്‍​ട്‌​സ്-​ഡ്രാ​മ​യാ​ണ് ബാ​ള്‍​ട്ടി. ഉ​ണ്ണി ശി​വ​ലിം​ഗം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ ഷെ​യ്ന്‍ നി​ഗ​മി​നൊ​പ്പം ത​മി​ഴ് താ​രം ശ​ന്ത​നു​വും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.

സം​വി​ധാ​യ​ക​രാ​യ അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍, സെ​ല്‍​വ​രാ​ഘ​വ​ന്‍ എ​ന്നി​വ​ര്‍ ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വേ​ഷ​മി​ടു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. പ്രീ​തി അ​സ്രാ​ണി​യാ​ണ് നാ​യി​ക. ഗ്രാമത്തിലെ പ്ര​ശ​സ്ത​മാ​യ പ​ഞ്ച​മി റൈ​ഡേ​ഴ്‌​സ് എ​ന്ന ക​ബ​ഡി ടീ​മി​ലെ നാ​ല് സു​ഹൃ​ത്തു​ക്ക​ളു​ടെ ക​ഥ​യാ​ണി​ത്. എ​ന്നാ​ല്‍ ഗ്യാം​ഗ് പോ​രു​ക​ളും, പ്ര​ണ​യ​വും, അ​പ്ര​തീ​ക്ഷി​ത​മാ​യ ച​തി​യും ഇ​വ​രു​ടെ ജീ​വി​ത​ത്തി​ലേ​ക്കു ക​ട​ന്നു​വ​രു​മ്പോ​ള്‍ ആ​ത്മ​മി​ത്ര​ങ്ങ​ളാ​യ ഇ​വ​ര്‍ എ​ങ്ങ​നെ ശ​ത്രു​ക്ക​ളാ​യി മാ​റു​ന്നു എ​ന്നാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. സോ​ണി ലി​വ് പ്ലാ​റ്റ്ഫോ​മി​ല്‍ ചി​ത്രം സ്ട്രീ​മിം​ഗ് ആ​രം​ഭി​ച്ചു.

 

Movies

ഭൂ​ത​വും ഭാ​വിയും ഏറ്റുമുട്ടുന്നു; നി​ഗൂ​ഢ​ത​ക​ളു​ടെ DxV പോ​സ്റ്റ​റു​മാ​യി ധ​നു​ഷ്

തെ​ന്നി​ന്ത്യ​ൻ സി​നി​മയിൽ അ​മ്പ​ര​പ്പി​ക്കു​ന്ന പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി പ്രേക്ഷകരെ വി​സ്മ​യി​പ്പി​ക്കു​ന്ന പ്ര​തി​ഭ​യാ​ണ് ധ​നു​ഷ്. ന​ട​നാ​യും സം​വി​ധാ​യ​ക​നാ​യും നി​ർ​മാ​താ​വാ​യും തി​ള​ങ്ങി​നി​ൽ​ക്കു​ന്ന താ​രം സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലൂ​ടെ പ​ങ്കുവ​ച്ച ഏ​റ്റ​വും പു​തി​യ ചി​ത്ര​ത്തിന്‍റെ അ​നൗ​ൺ​സ്‌​മെന്‍റ് പോ​സ്റ്റ​ർ ഇ​പ്പോ​ൾ തെ​ന്നി​ന്ത്യ​യി​ലാ​കെ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​തു​റ​ന്നി​രി​ക്കു​ക​യാ​ണ്. DxV എ​ന്ന് താ​ത്കാ​ലി​ക​മാ​യി പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​മി​സ്റ്റ​റി പ്രോ​ജ​ക്റ്റി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ നാളെ ​പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് താ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. നി​ഗൂ​ഢ​ത​ക​ൾ ഒ​ളി​പ്പി​ച്ചുവ​ച്ച പോ​സ്റ്റ​ർ ഇ​തി​നോ​ട​കം ത​ന്നെ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ ഹൈ​പ്പാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

സി​നി​മ​യു​ടെ പ്ര​മേ​യ​ത്തെ​ക്കു​റി​ച്ചു സൂ​ച​ന​ക​ൾ ന​ൽ​കു​ന്ന​താ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്ന പോ​സ്റ്റ​ർ. ക​ട​ലി​ൽ ന​ട​ക്കു​ന്ന ഒ​രു വ​മ്പ​ൻ യു​ദ്ധ​ത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള പോ​സ്റ്റ​റി​ൽ, ഭൂ​ത​കാ​ല​ത്തി​ലെ ഭീ​മാ​കാ​ര​മാ​യ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ക​രു​ത്താ​യ ഫൈ​റ്റ​ർ ജെ​റ്റു​ക​ളു​മാ​യി നേ​ർ​ക്കു​നേ​ർ ഏ​റ്റു​മു​ട്ടു​ന്ന ദൃ​ശ്യ​മാ​ണുള്ളത്. ടൈം ​ട്രാ​വ​ലോ അ​തോ സ​യ​ൻ​സ് ഫി​ക്ഷ​ൻ ത്രി​ല്ല​റോ ആ​കാം ചി​ത്ര​മെ​ന്ന സൂ​ച​ന പോ​സ്റ്റ​ർ ന​ൽ​കു​ന്നു​ണ്ട്. പോ​സ്റ്റ​റി​നൊ​പ്പം ധ​നു​ഷ് കു​റി​ച്ച, പ​ണി​ന്ത​വ​രെ വി​ട്ടു വൈ​പ്പാ​ൻ, പ​കൈ​ത്ത​വ​രെ നാ​ട്ടു വൈ​പ്പാ​ൻ (അ​നു​കൂ​ലി​ക്കു​ന്ന​വ​രെ അ​ദ്ദേ​ഹം വെ​റു​തെ വി​ടും, ശ​ത്രു​ക്ക​ളെ ത​ക​ർ​ത്തു​ക​ള​യും) - എ​ന്ന മാ​സ് ഡ​യ​ലോ​ഗ് കൂ​ടി​യാ​യ​പ്പോ​ൾ ആ​രാ​ധ​ക​രു​ടെ ആ​വേ​ശം ഇ​ര​ട്ടി​ച്ചു.

ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ആ​രാ​യി​രി​ക്കും എ​ന്ന​തി​നെ​ച്ചൊ​ല്ലി കോ​ളിവുഡിൽ വലിയ ചർച്ച​ക​ളാ​ണു ന​ട​ക്കു​ന്ന​ത്. പോ​സ്റ്റ​റി​ലെ DxV എ​ന്ന​തി​ലെ D ധ​നു​ഷി​നെ​യും V പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ വെ​ങ്ക​ട്ട് പ്ര​ഭു​വി​നെ​യു​മാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് സി​നി​മാ​ലോ​ക​ത്തെ പ്ര​ധാ​ന സം​സാ​രം. മു​ൻ​പ് ശി​വ​കാ​ർ​ത്തി​കേ​യ​നെ നാ​യ​ക​നാ​ക്കി വെ​ങ്ക​ട്ട് പ്ര​ഭു ചെ​യ്യാ​നി​രു​ന്ന ടൈം ​ട്രാ​വ​ൽ സ​യ​ൻ​സ് ഫി​ക്ഷ​ൻ പ്രോജ​ക്റ്റി​ലേ​ക്ക് ഒ​ടു​വി​ൽ ധ​നു​ഷ് എ​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എ​ന്നാ​ൽ, ധ​നു​ഷിന്‍റെ പ്രി​യ സം​വി​ധാ​യ​ക​ൻ വെ​ട്രി​മാ​ര​ൻ ത​ന്നെ​യാ​ണ് ഈ ​ചി​ത്ര​ത്തി​നു പി​ന്നി​ലെ​ന്നും ചി​ല​ർ വാ​ദി​ക്കു​ന്നു​ണ്ട്. സം​വി​ധാ​യ​ക​ൻ ആ​രാ​യാ​ലും ഇ​തൊ​രു അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള സി​നി​മാ​റ്റി​ക് അ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.

Latest News

Corehub Up