x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി.വി. പ്രകാശിന്‍റെ 'നിഞ്ച' ചിത്രീകരണത്തിനു തുടക്കം; നായയും സുപ്രധാന കഥാപാത്രം

സിനിമ ഡെസ്‌ക്
Published: August 24, 2026 07:18 PM IST | Updated: August 24, 2026 07:24 PM IST

നിഞ്ചയുടെ പോസ്റ്റർ.

മിഴകത്തിന്‍റെ പ്രിയ നാ‍യകനും സംഗീത സംവിധായകനുമായ ജി.​വി. പ്ര​കാ​ശിന്‍റെ പു​തി​യ ത​മി​ഴ് ചി​ത്രം 'നി​ഞ്ച'​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. പൂ​ജാ ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് സി​നി​മ​യു​ടെ ഷൂട്ടിംഗിനു തുടക്കമായത്. നേ​ര​ത്തെ ന​ട​ൻ ഭ​ര​ത് പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​മെ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തെ​ങ്കി​ലും, പി​ന്നീ​ട് പ്ര​കാ​ശ് നാ​യ​ക​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. 'ഹാ​പ്പി രാ​ജ്' എ​ന്ന ചി​ത്ര​ത്തി​നുശേ​ഷം പ്രാ​ർ​ഥ​ന നാ​ഥ​ൻ വീ​ണ്ടും ജി.​വി. പ്ര​കാ​ശിന്‍റെ നാ​യി​ക​യാ​യി എ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ​ചി​ത്ര​ത്തി​നു​ണ്ട്.

മു​രു​ഗു സം​വി​ധാ​നം ചെ​യ്യു​ന്ന ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മാണം സോ​ൾ​ജി​യേ​ഴ്സ് ഫാ​ക്ട​റി​യു​ടെ​യും ലേ​ൺ ആ​ൻ​ഡ് ടീ​ച്ച് പ്രൊ​ഡ​ക്ഷ​ൻ​സിന്‍റെ​യും ബാ​ന​റി​ൽ കെ.​എ​സ്. സി​നി​ഷ്, എ​സ്. സാ​യ് ദേ​വാ​ന​ന്ദ് എ​ന്നി​വ​ർ ചേ​ർ​ന്നു നിർവഹിക്കുന്നു. ജി.​വി. പ്ര​കാ​ശ് നാ​യ​ക​നാ​യി മാ​റി​യ​തോ​ടെ സം​ഗീ​ത സം​വി​ധാ​യ​കന്‍റെ ചു​മ​ത​ല ഷാ​ൻ റോ​ൾ​ഡ​ന് കൈ​മാ​റി. ഒ​രു നാ​യ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യ​മെ​ന്നാ​ണ് ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റു​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന.

ഹ​രീ​ഷ് ക​ണ്ണ​ൻ ഛായാ​ഗ്ര​ഹ​ണ​വും ഗ​ണേ​ഷ് ശി​വ എ​ഡി​റ്റിം​ഗും നി​ർ​വഹി​ക്കു​ന്ന ചി​ത്ര​ത്തി​ന് ഗോ​പി ആ​ന​ന്ദാ​ണ് ക​ലാ​സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ർ നാലിനു ​റി​ലീ​സ് ചെ​യ്യു​ന്ന 'ഇ​മ്മോ​ർ​ട്ട​ൽ' ആ​ണ് ജി.​വി. പ്ര​കാ​ശിന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങാ​നു​ള്ള അ​ടു​ത്ത ചി​ത്രം. ഇ​തു​കൂ​ടാ​തെ വെ​ക്കൈ, മെ​ന്‍റ​ൽ മ​നസി​ൽ, കാ​ത​ലി​ക്ക യാ​രു​മി​ല്ലൈ തു​ട​ങ്ങി​യ നി​ര​വ​ധി പ്രോ​ജ​ക്ടു​ക​ളും അ​ദ്ദേ​ഹ​ത്തി​ന്‍റേതാ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു​ണ്ട്.

Tags : GVPrakash Ninja Kollywood TamilFilmNews FilmNews

Recent News

Corehub Up