Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nedumangad

നെ​ടു​മ​ങ്ങാ​ട് ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് വാ​ളി​ക്കോ​ട് ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം. അ​ൽ​ഫാം ഉ​ണ്ടാ​ക്കു​ന്ന അ​ടു​പ്പി​ൽ നി​ന്ന് ചി​മ്മി​നി​യി​ലേ​ക്ക് തീ ​പ​ട​രു​ക​യാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ സം​സം ഹോ​ട്ട​ലി​ൽ ആ​യി​രു​ന്നു സം​ഭ​വം. അ​ടു​പ്പി​ൽ നി​ന്നു​യ​ർ​ന്ന തീ ​ചി​മ്മി​നി​യി​ലൂ​ടെ മു​ക​ളി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു.

ജീ​വ​ന​ക്കാ​ർ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ളു​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യോ​ടി. പ്ര​ദേ​ശ​മാ​കെ പു​ക​യു​യ​ർ​ന്ന​തും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വെ​ല്ലു​വി​ളി​യാ​യി. വി​വ​ര​മ​റി​ഞ്ഞ​യു​ട​ൻ നെ​ടു​മ​ങ്ങാ​ട് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തീ​കെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും ആ​ർ​ക്കും പ​രി​ക്കു​ക​ളോ മ​റ്റ് ആ​ള​പാ​യ​മോ ഇ​ല്ല.

Kerala

എന്തുകൊണ്ട് മുത്തശ്ശിയുടെ പരാതി അവഗണിച്ചു? ഒന്നര വയസുകാരന്‍റെ കൊലപാതകത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി,

കൊച്ചി: നെടുമങ്ങാട് ഒന്നര വയസുകാരന്‍ അര്‍ഷിതിന്‍റെ കൊലപാതകത്തില്‍ സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി. കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയില്‍ എന്തുകൊണ്ട് കേസ് എടുത്തില്ല എന്നാണ് കോടതിയുടെ ചോദ്യം.

കുട്ടിയെ അമ്മ അഖിലയും രണ്ടാനച്ഛന്‍ അഷ്‌കറും ചേര്‍ന്ന് പീഡിപ്പിക്കുന്ന വിവരം മുത്തശ്ശി റീന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഹെല്‍പ്പ് ലൈനില്‍ വിളിച്ച് അറിയിച്ചിരുന്നു. ആ പരാതിയില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ നടപടി എടുത്തില്ല എന്നാണ് കോടതി ചോദിക്കുന്നത്. വനിതാ ശിശു ക്ഷേമ വകുപ്പിനെ കോടതി കേസില്‍ കക്ഷി ചേര്‍ത്തു. സംഭവത്തില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് എടുക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നാണ് കോടതിയുടെ കണ്ടെത്തല്‍. മേയ് 23നാണ് രണ്ടാനച്ഛന്‍റെ മര്‍ദനമേറ്റ് ഒന്നര വയസുകാരന്‍ കൊല്ലപ്പെട്ടത്.

കുഞ്ഞിന് പരിക്കേറ്റ വിവരം കൃത്യസമയത്ത് ലഭിച്ചിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിക്കാതിരുന്ന താത്കാലിക ജീവനക്കാരനെ മന്ത്രി ബിന്ദു കൃഷ്ണയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു. അതേസമയം, കുട്ടിയുടെ ശരീരത്തില്‍ ആകെ 91 മുറിവുകള്‍ ഉണ്ടായിരുന്നതായും വാരിയെല്ലുകള്‍ തകര്‍ന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

കൊലപാതകത്തിന് ആഴ്ചകള്‍ക്ക് മുമ്പ് മേയ് മൂന്നിന് ആയിരുന്നു കുട്ടിയുടെ മുത്തശ്ശി റീന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ വിളിച്ച് സഹായം തേടിയത്. കുട്ടിയുടെ രണ്ടു കൈകളും ഒടിഞ്ഞ നിലയിലുള്ള ഫോട്ടോ സഹിതം വിവരം അറിയിച്ചിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്‍ ഇത് നിസാരമായി തള്ളിക്കളയുകയായിരുന്നു.

കുഞ്ഞ് കരഞ്ഞത് പ്രകോപനമായെന്നും ഭാവിയില്‍ കുട്ടി തനിക്ക് ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയതെന്നും പ്രതി അഷ്‌കര്‍ മൊഴി നല്‍കിയിരുന്നു. കൊലപാതകത്തിന് മുമ്പും കുട്ടി നിരന്തരം പീഡനം അനുഭവിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

Kerala

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ; നെ​ടു​മ​ങ്ങാ​ട്ട് ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട്ട് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

നെ​ടു​മ​ങ്ങാ​ട് പാ​ണോ​ട് കി​ഴ​ക്കും​ക​ര തൊ​ട്ടു​മു​ക്ക് നൗ​ഫ​ൽ (27 ), ക​രി​പ്പൂ​ർ പു​ലി​പ്പാ​റ ന​രി​ച്ചി​ലോ​ട് എ​ആ​ർ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് റാ​ഷി​ദ് (26), ക​ര​കു​ളം അ​യ​ണി​ക്കാ​ട് വ​ട​ക്കേ​വി​ള നി​ല​ക്ക​ൽ വീ​ട്ടി​ൽ ശ​ര​ത് ( 22) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ നി​ന്നും 1.095 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.

നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്ഐ അ​ഭി​ജി​ത്ത്, എ​എ​സ്ഐ സി. ​ബി​ജു, സി​പി​ഒ അ​നു​പം ജി​ത്, ഷാ​ഡോ ടീം ​എ​എ​സ്ഐ സ​തി, അ​നൂ​പ്, സി​പി​ഒ​മാ​രാ​യ അ​ഖി​ൽ, ഉ​മേ​ഷ്‌ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സ്ഥ​ല​ത്ത് ഒ​ളി​ച്ചി​രു​ന്ന പ്ര​തി​ക​ൾ പോ​ലീ​സി​നെ ക​ണ്ട് കൈ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​ഞ്ചാ​വ് അ​ട​ങ്ങി​യ ക​വ​ർ കാ​ട്ടി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

District News

പാഴ്‌വസ്തുക്കൾക്ക് പുതുജീവൻ; നെടുമങ്ങാട് നഗരസഭയ്ക്ക് വർണച്ചിറകായി സന്തോഷിന്‍റെ കലാസൃഷ്ടികൾ

നെടുമങ്ങാട്: നമ്മൾ പലപ്പോഴും ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന ടയറുകളും പ്ലാസ്റ്റിക് കുപ്പികളും പഴകിയ പാത്രങ്ങളും സൈക്കിളുകളും കളിപ്പാട്ടങ്ങളുമൊക്കെ ഇന്ന് നെടുമങ്ങാട് നഗരസഭയുടെ പരിസരത്ത് പുതുജീവൻ നേടി സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഈ വ്യത്യസ്തമായ മാറ്റത്തിന് പിന്നിൽ കലാകാരനായ സന്തോഷ് പാപ്പനംകോടിന്റെ സൃഷ്ടിപരമായ കൈകളാണ്.

ശുചിത്വ മിഷനും നെടുമങ്ങാട് നഗരസഭയും ചേർന്ന് നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ മുൻവശവും പാർക്കിംഗ് ഏരിയയ്ക്ക് സമീപമുള്ള ഉപയോഗശൂന്യമായി കിടന്ന സ്ഥലവും വർണാഭമായ കലാലോകമായി മാറി. പ്ലാസ്റ്റിക് ബോട്ടിലുകൾ, കുപ്പിയടപ്പുകൾ, സ്പൂണുകൾ, പഴയ സൈക്കിളുകൾ, സ്‌കൂട്ടർ ടയറുകൾ, ഉപയോഗശൂന്യമായ കളിപ്പാട്ടങ്ങൾ, തകരാറിലായ പാത്രങ്ങൾ തുടങ്ങി പലരും മാലിന്യമെന്ന് കരുതുന്ന വസ്തുക്കളാണ് ഇവിടെ കലാസൃഷ്ടികളായി പുനർജനിച്ചത്.

പഴയ ടയറുകളിലും തടികളിലും തീർത്ത ഇരിപ്പിടങ്ങൾ, വർണപ്പകിട്ടാർന്ന അലങ്കാരങ്ങൾ, പൂക്കളും പക്ഷികളും ഉൾപ്പെടുന്ന ആർട്ട് വർക്കുകൾ, കൂടാതെ ക്യാനുകളും കമ്പ്യൂട്ടർ മദർബോർഡുകളും ഹാർഡ് ഡിസ്കുകളും ഉപയോഗിച്ച് നിർമിച്ച റോബോട്ടുകളും സന്ദർശകരുടെ ശ്രദ്ധ ആകർഷിക്കുന്ന പ്രധാന കാഴ്ചകളാണ്. രണ്ടാഴ്ചയോളം നീണ്ട അധ്വാനത്തിനൊടുവിലാണ് സന്തോഷ് ഈ കലാപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

"മാലിന്യം ഒരു മാലിന്യമല്ല' എന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ്‌വസ്തുക്കൾ പരിസ്ഥിതിക്ക് ഭീഷണിയാകുന്ന കാലത്ത് അവയെ കലാരൂപങ്ങളാക്കി മാറ്റി ജനങ്ങളിൽ ബോധവത്കരണം സൃഷ്ടിക്കുകയാണ് ഈ പദ്ധതിയിലൂടെ.

മുപ്പത് വർഷത്തിലേറെയായി സിനിമ-സീരിയൽ രംഗത്ത് കലാസംവിധാന മേഖലയിൽ സജീവമായ സന്തോഷിന് ഈ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ നൽകുന്നത് ഭാര്യ സിന്ധുവാണ്. മക്കളായ സ്നേഹ ടെക്നോപാർക്കിൽ സോഫ്റ്റ്‌വെയർ എൻജിനീയറായും സാന്ദ്ര ബിഗ് ടിവിയിൽ ഗ്രാഫിക് ഡിസൈനറായും ജോലി ചെയ്യുന്നു.

പാഴ്‌വസ്തുക്കൾ വലിച്ചെറിയാതെ അവയ്ക്ക് പുതിയ സാധ്യതകൾ കണ്ടെത്താമെന്ന സന്ദേശമാണ് നെടുമങ്ങാട് നഗരസഭയും കലാകാരൻ സന്തോഷും ചേർന്ന് സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്. മാലിന്യങ്ങളെ മനോഹരമായ കലാസൃഷ്ടികളാക്കി മാറ്റിയ ഈ സംരംഭം പരിസ്ഥിതി സംരക്ഷണത്തിന്റെയും സൃഷ്ടിപരതയുടെയും മികച്ച മാതൃകയായിമാറുകയാണ്.

Kerala

നെ​ടു​മ​ങ്ങാ​ട് അ​ന​ധി​കൃ​ത ബ​ങ്കു​ക​ൾ ഒ​ഴി​പ്പി​ച്ചു നെ​ടു​മ​ങ്ങാ​ട് അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളും ബ​ങ്കു​ക​ളും ഒ​ഴി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് -ന​ഗ​ര​സ​ഭ കൗ​ൺ​സി​ലി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ഗ​ര​സ​ഭ​യി​ലെ ഠൗ​ൺ റോ​ഡി​ലും ക​ല്ലിം​ഗ​ൽ ക​രി​പ്പൂ​ർ റോ​ഡി​ലും റോ​ഡ് കൈ​യ്യേ​റി​യും ലൈ​സ​ൻ​സ് ഇ​ല്ലാ​തെ​യും അ​ന​ധി​കൃ​ത​മാ​യും പ്ര​വ​ർ​ത്തി​ച്ച ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളും ബ​ങ്കു​ക​ളും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ഒ​ഴി​പ്പി​ച്ചു.
ന​ഗ​ര​സ​ഭ ക്ലീ​ൻ​സി​റ്റി മാ​നേ​ജ​ർ പ്രേം​ന​വാ​സ്, സീ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ് ബി​ന്ദു, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബി ​എ​സ് സ​ബി​ത, എ​ൽ ഷീ​ന, എ​ൽ മീ​ര, ജി ​ഗീ​തു എ​ന്നി​വ​രും ക​ണ്ടി​ജ​ൻ്റ് വി​ഭാ​ഗം ജീ​വ​ന​ക്കാ​രും നേ​തൃ​ത്വം ന​ൽ​കി. ഒ​രു കാ​ര​ണ​വ​ശാ​ലും റോ​ഡും ഫു​ട്ട്പാ​ത്തും കൈ​യേ​റി അ​ന​ധി​കൃ​ത ക​ച്ച​വ​ടം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.  

Kerala

ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി; ഒ​ന്ന​ര വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

കാ​ട്ടാ​ക്ക​ട: ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി ഒ​ന്ന​ര വ​യ​സു​കാ​ര​ൻ മ​രി​ച്ചു. നെ​ടു​മ​ങ്ങാ​ട് പ​ന​വൂ​ർ ക​രി​കു​ഴി​യി​ൽ അ​ഖി​ല​യു​ടെ മ​ക​ന്‍ ആ​ര്‍​ഷി​ദാ​ണ് മ​രി​ച്ച​ത്. ര​ണ്ടാ​ന​ച്ഛ​ന്‍ ചോ​റ് കൊ​ടു​ക്കു​ന്ന​തി​നി​ടെ കു​ഞ്ഞ് ഛര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​രം എ​സ്‌​ഐ​ടി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ര​ണ സ​മ​യ​ത്ത് മാ​താ​വ് അ​ഖി​ല വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

നെ​ടു​മ​ങ്ങാ​ട് സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്നു

തി​രു​വ​ന​ന്ത​പു​രം: സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ മ​തി​ലി​ന്‍റെ ക​രി​ങ്ക​ൽ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്നു വീ​ണു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ മ​ഴ​യി​ലാ​ണ് നാ​ശം സം​ഭ​വി​ച്ച​ത്.

ക​രി​ങ്ക​ൽ കെ​ട്ട് ഇ​ടി​ഞ്ഞെ​ങ്കി​ലും ഇ​തി​ന് മു​ക​ളി​ലെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബി​ലാ​ണ് ഇ​പ്പോ​ൾ മ​തി​ൽ നി​ൽ​ക്കു​ന്ന​ത്. ഇ​ത് കൂ​ടി വീ​ണാ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ വ​ശ​ത്തുനി​ന്ന് ഉ​ൾ​പ്പെ​ടെ മ​ണ്ണ് ഇ​ടി​ഞ്ഞു വീ​ഴും. ഇ​തോ​ടെ മ​ന്ദി​ര​വും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​കും. അ​ടി​ഭാ​ഗം ത​ക​ർ​ന്ന​തോ​ടെ ഇ​നി ശ​ക്ത​മാ​യി മ​ഴ പെ​യ്താ​ൽ മ​തി​ൽ പൂ​ർ​ണ​മാ​യി ത​ക​രും.

വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ഭി​ത്തി​യി​ൽ വി​ള്ള​ൽ വീ​ണി​ട്ടും മാ​സ​ങ്ങ​ളാ​യി. മൂ​ന്നു വ​ർ​ഷം മു​ൻ​പ് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി​യി​ൽ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് വി​ള്ള​ൽ വീ​ഴു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ പി​ൻ​വ​ശ​ത്ത് ഉ​യ​ര​ത്തി​ൽ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ച്ച് ഇ​തി​നു​ള്ളി​ൽ മ​ണ്ണി​ട്ട് നി​റ​ച്ചാ​ണ് മ​ന്ദി​രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മ​ഴ​യി​ൽ ഈ ​മ​ണ്ണ് കൊ​ണ്ട് താ​ഴ്ന്ന​താ​കാം കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി​ക്കു വി​ള്ള​ൽ വീ​ണ​തെ​ന്നാ​ണ് വി​വ​രം.

2023 മാ​ർ​ച്ച് 21 ന് ​ആ​ണ് വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. 2023 അ​വ​സാ​നം ത​ന്നെ കെ​ട്ടി​ട​ത്തി​ന്‍റെ ഭി​ത്തി​യി​ൽ വി​ള്ള​ൽ വീ​ണു. 2024ൽ ​അ​റ്റ​കു​റ്റ പ​ണി ചെ​യ്ത് വി​ള്ള​ൽ ഒ​ഴി​വാ​ക്കി. ശേ​ഷ​മാ​ണ് വീ​ണ്ടും വി​ള്ള​ൽ വീ​ണി​രി​ക്കു​ന്ന​ത്.

വി​ല്ലേ​ജ് ഓ​ഫി​സി​ൽ ആ​റ് ജീ​വ​ന​ക്കാ​രാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. പൈ​പ്പ് അ​ട​ഞ്ഞി​രി​ക്കു​ന്ന​തി​നാ​ൽ കെ​ട്ടി​ട​ത്തിനു മു​ക​ളി​ൽ മ​ഴ​യി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ക​യാ​ണ്. ഗോ​വ​ണി ഇ​ല്ലാ​ത്ത​തി​നെത്തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ർ​ക്ക് ഇ​തി​നു മു​ക​ളി​ൽ ക​യ​റി വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും ക​ഴി​യു​ന്നി​ല്ല.

ഉ​ട​ന​ടി ഈ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ജി.​ആ​ർ. അ​നി​ൽ എം​എ​ൽ​എ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് സ്ഥി​തിഗ​തി​ക​ൾ വി​ല​യി​രു​ത്തി.

 

 

Kerala

ഇ​ടി മി​ന്ന​ലി​ൽ വീ​ടു​ക​ൾ​ക്ക് നാ​ശം

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് -ക​ര​കു​ളം മു​ല്ല​ശേ​രി​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് വീ​ടു​ക​ൾ​ക്ക് നാ​ശം. മു​ല്ല​ശേ​രി സ്വ​ദേ​ശി​ക​ളാ​യ രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ , ഗി​രി​ജ കു​മാ​രി , കൃ​ഷ്ണ​കു​മാ​ർ , മ​ധു​സൂ​ദ​ന​ൻ നാ​യ​ർ , ര​വീ​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലെ വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ​ക്ക് നാ​ശം ഉ​ണ്ടാ​യി.

ഗി​രി​ജ കു​മാ​രി​യു​ടെ​യും രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​രു​ടെ​യും വീ​ടു​ക​ളി​ലെ ഭി​ത്തി​ക​ൾ​ക്ക് വി​ള്ള​ൽ ഉ​ണ്ടാ​കു​ക​യും ജ​ന്ന​ൽ ചി​ല്ലു​ക​ൾ ത​ക​രു​ക​യും ചെ​യ്തു. ഗി​രി​ജ കു​മാ​രി​യു​ടെ മ​ക​ൻ അ​നീ​ഷി​ന് പൊ​ള്ള​ലേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ടാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

District News

യു​ഡി​എ​ഫ് മു​ന്നേ​റ്റ​ത്തി​ലും ചു​വ​പ്പുകോ​ട്ട കാ​ത്ത് നെ​ടു​മ​ങ്ങാ​ട്

നെ​ടു​മ​ങ്ങാ​ട്: യു​ഡി​എ​ഫ് മു​ന്നേ​റ്റ​ത്തി​ലും ചു​വ​പ്പുകോ​ട്ട കാ​ത്തു നെ​ടു​മ​ങ്ങാ​ട്. മി​ക​ച്ച ലീ​ഡി​ൽ മി​ന്നു​ന്ന വി​ജ​യ​മാ​ണ് മ​ണ്ഡ​ല​ത്തി​ൽ ഇ​ക്കു​റി​യും എ​ൽ​ഡി​എ​ഫ് നേ​ടി​യ​ത്.

21,583 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജി.ആ​ർ. അ​നി​ൽ വി​ജ​യി​ച്ച​ത്.​ മ​ണ്ഡ​ല​ത്തി​ന്‍റെ അ​ടി​യു​റ​ച്ച ഇ​ട​തു മ​ന​സ് കൗ​ണ്ടി​ംഗ് തു​ട​ങ്ങി​യ​തു മു​ത​ൽ പ്ര​ക​ട​മാ​യി​രു​ന്നു.​ മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​ക്കു​റി എ​ൽ​ഡി​എ​ഫാ​ണ് ലീ​ഡ് ചെ​യ്ത​ത്. 21,583 വോ​ട്ടു​ക​ളു​ടെ ലീ​ഡാ​ണ് ജി. ​ആ​ർ. അ​നി​ലി​ന് ല​ഭി​ച്ച​ത്.​ അ​ണ്ടൂ​ർ​ക്കോ​ണം പ​ഞ്ചാ​യ​ത്താ​ണ് ആ​ദ്യം എ​ണ്ണി​യ​ത്. ​ആ​ദ്യ​റൗ​ണ്ട് എ​ണ്ണു​മ്പോ​ൾ 1,351 വോ​ട്ടു​ക​ളു​ടെ ലീ​ഡി​ൽ തു​ട​ങ്ങി​യ മു​ന്നേ​റ്റം ഒ​രുഘ​ട്ട​ത്തി​ൽ പോ​ലും പി​ന്നോ​ട്ടു പോ​യി​ല്ല.​നാ​ലാം റൗ​ണ്ടി​ൽ ലീ​ഡ് 3,184 ആ​യി ഉ​യ​ർ​ന്നു.​ ഒ​മ്പ​ത് റൗ​ണ്ടു​ക​ൾ പി​ന്നി​ടു​മ്പോ​ൾ 9145 ആ​ക്കി തേ​രോ​ട്ടം തു​ട​ർ​ന്നു. 18-ാം റൗ​ണ്ടി​ൽ ലീ​ഡ് 21,402 ആ​ക്കി.​ അ​വ​സാ​ന റൗ​ണ്ട് ക​ഴി​യു​മ്പോ​ൾ ഭൂ​രി​പ​ക്ഷം 21,583 ആ​ക്കി മ​ണ്ഡ​ലം നി​ല​നി​ർ​ത്തി.​

യു​ഡി​എ​ഫ് മേ​ഖ​ല​മാ​യ അ​ണ്ടൂ​ർ​ക്കോ​ണ​ത്തും പോ​ത്ത​ൻ​കോ​ട്ടും എ​ൽ​ഡി​എ​ഫ് ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യ മാ​ണി​ക്യ​ൽ, വെ​മ്പാ​യം, ക​ര​കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലും നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലും വ​ലി​യ മു​ന്നേ​റ്റ​മാ​ണ് എ​ൽ​ഡി​എ​ഫ് ന​ട​ത്തി​യ​ത്. 69,206 വോ​ട്ടു​ക​ളാ​ണ് ജി.ആ​ർ. അ​നി​ൽ നേ​ടി​യ​ത്. 47,624 വോ​ട്ടു​ക​ൾ നേ​ടി യു​ഡി​എ​ഫി​ലെ മീ​നാ​ങ്ക​ൽ കു​മാ​ർ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

ബി​ജെ​പി സ്ഥാ​നാ​ർ​ഥി യു​വ​രാ​ജ് ഗോ​കു​ൽ 38,999 വോ​ട്ടു​ക​ളാ​ണ് നേ​ടി​യ​ത്. 23707 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ് ക​ഴി​ഞ്ഞ ത​വ​ണ എ​ൽ​ഡി​എ​ഫി​ന് ല​ഭി​ച്ച​ത്. 72, 742 വോ​ട്ടു​ക​ളും നേ​ടി​യി​രു​ന്നു.​യു​ഡി​എ​ഫി​ന് 49,433 വോ​ട്ടു​ക​ളും ബി​ജെ​പി​ക്ക് 26861 വോ​ട്ടു​ക​ളു​മാ​ണ് ക​ഴി​ഞ്ഞ ത​വ​ണ ല​ഭി​ച്ച​ത്.​ ബി​ജെ​പി​ക്ക് ഇ​ക്കു​റി 11000 ത്തോ​ളം വോ​ട്ടു​ക​ൾ വ​ർ​ധിച്ചു.

District News

നെ​ടു​മ​ങ്ങാ​ട് ഗ​വ. ഐ​ടി​ഐ​ക്ക് മ​ന്ത്രി​സ​ഭയുടെ അം​ഗീ​കാ​രം

നെ​ടു​മ​ങ്ങാ​ട്: മു​ൻ​സി​പ്പാ​ലി​റ്റി​യി​ലെ ക​രി​പ്പൂ​ർ വി​ല്ലേ​ജി​ൽ ന​ഗ​ര​സ​ഭ​യു​ടെ മൂ​ത്താം​കോ​ണം ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ താ​ത്കാ​ലി​ക​മാ​യി ഐ​ടി​ഐ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി​യ​താ​യി മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​റി​യി​ച്ചു.
പു​തി​യ സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​മു​റ​യ്ക്ക് ഐ​ടി​ഐ സ്വ​ന്തം കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റും. ര​ണ്ടു യൂ​ണി​റ്റു​ക​ള്‍ വീ​ത​മു​ള്ള ഫി​റ്റ​ർ, വെ​ർ​ഡ​ർ, മ​ൾ​ട്ടീ​മീ​ഡി​യ ആ​നി​മേ​ഷ​ൻ ആ​ൻ​ഡ് സ്പെ​ഷ​ൽ ഇ​ഫ​ക്ട്സ്, ക​മ്പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​ർ ആ​ൻ​ഡ് പ്രോ​ഗ്രാ​മിം​ഗ് അ​സി​സ്റ്റ​ന്‍റ് കോ​ഴ്സു​ക​ൾ​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ഫി​റ്റ​ര്‍ കോ​ഴ്സി​ന് ര​ണ്ടു വ​ര്‍​ഷ​വും, മ​റ്റു കോ​ഴ്സു​ക​ള്‍​ക്ക് ഓ​രോ വ​ര്‍​ഷ​വു​മാ​ണ് പ​രി​ശീ​ല​ന ദൈ​ര്‍​ഘ്യം.

പ്രി​ൻ​സി​പ്പാ​ൾ ക്ലാ​സ് 2 - ഒ​ന്ന്, ഗ്രൂ​പ്പ് ഇ​ൻ​സ്ട്ര​ക്ട​ർ- ഒ​ന്ന്, ജൂ​ണി​യ​ർ സൂ​പ്ര​ണ്ട് - ഒ​ന്ന്, ജൂ​ണി​യ​ർ ഇ​ൻ​സ്ട്ര​ക്റ്റ​ര്‍ - എ​ട്ട്, ക്ല​ർ​ക്ക് - ര​ണ്ട്, ടൈ​പ്പി​സ്റ്റ് - ഒ​ന്ന്, എ​ൽ​ഡി സ്റ്റോ​ർ കീ​പ്പ​ർ - ഒ​ന്ന്, ഓ​ഫീ​സ് അ​റ്റ​ൻ​ഡ് - ഒ​ന്ന്, ഉ​ൾ​പ്പെ​ടെ 16 ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നും കാ​ബി​ന​റ്റ് അം​ഗീ​കാ​രം ന​ൽ​കി.

സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ല്‍ പു​തി​യ ഐ​ടി​ഐ​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നും ഉ​പ​ക​ര​ണ സ​ജീ​ക​ണ​ത്തി​നും ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​മു​ള്‍​പ്പെ​ടെ​യു​ള്ള ചെ​ല​വു​ക​ളാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​ല്‍ നെ​ടു​മ​ങ്ങാ​ട് തു​ട​ങ്ങു​ന്ന ഐ​ടി​ഐ​യു​ടെ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് ചെ​ല​വു​ക​ള്‍​ക്കാ​യി പ്ര​തി​വ​ര്‍​ഷം 1.04 കോ​ടി​യും ഒ​റ്റ​ത്ത​വ​ണ ഉ​പ​ക​ര​ണ സം​ഭ​ര​ണ​ത്തി​നു​മാ​യി 1.61 കോ​ടി രൂ​പ​യു​മാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​നും മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ല്‍​കി.


മ​ല​യോ​ര മേ​ഖ​ല​യാ​യ നെ​ടു​മ​ങ്ങാ​ട് തൊ​ഴി​ല​ന്വേ​ഷ​ക​രാ​യ യു​വാ​ക്ക​ള്‍​ക്ക് സാ​ങ്കേ​തി​ക നൈ​പു​ണ്യം പ​ക​ര്‍​ന്നു ന​ല്‍​കു​വാ​നും യു​വ​ത​ല​മു​റ​യ്ക്ക് മെ​ച്ച​പ്പെ​ട്ട തൊ​ഴി​ല്‍ ക​ണ്ടെ​ത്തു​വാ​നും ഇ​തി​ലൂ​ടെ ക​ഴി​യും. നെ​ടു​മ​ങ്ങാ​ടി​ന്‍റെ ഏ​റെ​ക്കാ​ല​മാ​യു​ള്ള കാ​ത്തി​രി​പ്പാ​ണ് ഇ​തി​ലൂ​ടെ അ​വ​സാ​നി​ക്കു​ന്ന​ത്.

Kerala

ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു; നാ​ല് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് - ആ​ര്യ​നാ​ട് റോ​ഡി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. കു​ള​പ്പ​ട ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഉ​ഴ​മ​ല​യ്ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ലാ​ൽ, രാ​ജേ​ഷ്, ബി​നോ​യ്, അ​ഭി​ന​വ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശ്രീ​ലാ​ലും രാ​ജേ​ഷും ഒ​രു ബൈ​ക്കി​ലാ​യി​രു​ന്നു. ഇ​വ​രു​ടെ ബൈ​ക്ക് ബി​നോ​യും അ​ഭി​ന​വും സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ര​ണ്ട് ബൈ​ക്കു​ക​ളും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ നാ​ലു​പേ​രെ​യും നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെങ്കിലും മൂ​ന്നു​പേ​ർ മ​രി​ച്ചി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ഭി​ന​വ് മ​രി​ച്ച​ത്. ആ​ര്യ​നാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

നെ​ടു​മ​ങ്ങാ​ട് ബൈ​ക്കു​ക​ൾ കൂട്ടിയിടിച്ച് അപകടം; മൂ​ന്ന് പേ​ർ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു. ഉ​ഴ​മ​ല​യ്ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ ശ്രീ​ലാ​ൽ, ബി​നോ​യ്, രാ​ജേ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഞാ​യ​റാ​ഴ്ച രാ​ത്രി 10.45 ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നെ​ടു​മ​ങ്ങാ​ട് - ആ​ര്യ​നാ​ട് റോ​ഡി​ൽ കു​ള​പ്പ​ട സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ര​ണ്ട് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ൽ‌ ര​ണ്ട് ബൈ​ക്കു​ക​ളും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ര​ണ്ട് പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ച​താ​യാ​ണ് വി​വ​രം. ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കും വ​ഴി മ​രി​ച്ചെ​ന്നാ​ണ് ല​ഭി​ക്കു​ന്ന പ്രാ​ഥ​മി​ക വി​വ​രം.

പ​രി​ക്കേ​റ്റ​യാ​ളു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ശ്രീ​ലാ​ൽ ആ​ര്യ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ കാ​പ്പാ കേ​സി​ൽ പ്ര​തി​യാ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. മൂ​ന്ന് പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Kerala

പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വം: അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശി​ച്ച് മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​ക്കി​ടെ കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. അ​ന്വേ​ഷ​ണം ന​ട​ത്തി ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്ക് ആ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ ബി​ന്ദു​വി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി കു​ഞ്ഞി​ന്‍റെ പി​താ​വ് രം​ഗ​ത്തെ​ത്ത​യി​രു​ന്നു. എ​ന്നാ​ൽ താ​ൻ അ​ല്ല ശ​സ്ത്ര​ക്രി​യ ചെ​യ്ത​തെ​ന്ന് ഡോ​ക്ട​ർ ബി​ന്ദു സു​ന്ദ​ർ പ​റ​ഞ്ഞു.

പ​ക്ഷെ ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​റി​ൽ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ബി​ന്ദു സു​ന്ദ​ർ ത​ന്നെ​യാ​ണ് ചെ​യ്ത​തെ​ന്ന് പ​റ​ഞ്ഞെ​ന്നും കു​ഞ്ഞി​ന്‍റെ അ​ച്ഛ​ൻ ബി​നി​ൽ പ്ര​തി​ക​രി​ച്ചു. വി​ഷ​യ​ത്തി​ഷ​ൽ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി. സൂ​പ്ര​ണ്ടി​ന്‍റെ ഓ​ഫീ​സി​ന് മു​ന്നി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

പാ​ലോ​ട് സ്വ​ദേ​ശി​നി നി​ര​ഞ്ജ​ന​യു​ടെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. ഡോ​ക്ട​ർ ബി​ന്ദു സു​ന്ദ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ശ​സ്ത്ര​ക്രി​യ പി​ഴ​വി​ൽ മു​ൻ​പും ആ​രോ​പ​ണ വി​ധേ​യ​യാ​ണ് ഡോ​ക്ട​ർ. നേ​ര​ത്തെ വി​തു​ര സ്വ​ദേ​ശി​നി​യാ​യ ഹ​സ്‌​നാ ഫാ​ത്തി​മ​യു​ടെ പ്ര​സ​വ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ​യു​ണ്ടാ​യ ചി​കി​ത്സാ​പി​ഴ​വി​ൽ ആ​രോ​പ​ണ​വി​ധേ​യ​യാ​ണ് ബി​ന്ദു സു​ന്ദ​ർ.

 

District News

നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ അ​നാ​സ്ഥ: യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ ശാ​സ്ത്ര​ക്രി​യ​യി​ലെ അ​നാ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ നെ​ടു​മ​ങ്ങാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു.
തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ സു​ധീ​ർ ഷാ ​പാ​ലോ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് താ​ഹി​ർ നെ​ടു​മ​ങ്ങാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ച്ചേ​രി ജം​ഗ്ഷ​നി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് ആ​ശു​പ​ത്രി പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലൂ​ടെ അ​ക​ത്ത് പ്ര​വേ​ശി​ക്കു​വാ​ൻ ശ്ര​മി​ച്ചു. ഇ​തു ത​ട​ഞ്ഞ പോ​ലീ​സു​മാ​യി പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. തു​ട​ർ​ന്നു​ണ്ടാ​യ ലാ​ത്തി​ചാ​ർ​ജി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ക്കേ​റ്റു.

‌സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. എ​സ്.​കെ. അ​ഭി​ജി​ത്ത്, ഫൈ​സ​ൽ ന​ന്നാ​ട്ടു​കാ​വ്, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ സൈ​ദ​ലി കൈ​പ്പാ​ടി, ശ​ര​ത് ശൈ​ലേ​ശ്വ​ര​ൻ, ബാ​ഹു​ൽ കൃ​ഷ്ണ, ഷി​നു നെ​ട്ട​യി​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഗോ​കു​ൽ കൊ​ടൂ​ർ, ഷൈ​ജു വ​ട്ട​പ്പാ​റ, റി​ഫാ​യി, വി​നീ​ഷ്, അ​രു​ൺ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. മ​ഹേ​ഷ് ച​ന്ദ്ര​ൻ, സ​ജാ​ദ് മ​ന്നൂ​ർ​ക്കോ​ണം, നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ മോ​നി​ഷ് വെ​മ്പാ​യം, വി​ശാ​ഖ്, ഷാ​ഹി​ൻ, മ​ൻ​സൂ​ർ, ഡൊ​മി​നി​ക്ക്, കെ​എ​സ്‌​യു ഭാ​ര​വാ​ഹി​ക​ളാ​യ അ​ഭി​ജി​ത്ത് നെ​ടു​മ​ങ്ങാ​ട്, ഇ​മ്രാ​ൻ, റ​യാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ​പി​ഴ​വ് ആ​രോ​പ​ണം; വ​സ്തു​താ വി​രു​ദ്ധ​മെ​ന്ന് കെ​ജി​എം​ഒ​എ

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​പി​ഴ​വ് ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്ത്. ആ​രോ​പ​ണം വ​സ്തു​താ വി​രു​ദ്ധ​മെ​ന്ന് കെ​ജി​എം​ഒ​എ അ​റി​യി​ച്ചു.

പ്ര​സ​വ സ​മ​യ​ത്ത് ഉ​ണ്ടാ​കാ​വു​ന്ന സ്വാ​ഭാ​വി​ക​മാ​യ ചി​ല സ​ങ്കീ​ർ​ണ​ത​ക​ളാ​ണ് നി​ർ​ഭാ​ഗ്യ​വ​ശാ​ൽ സം​ഭ​വി​ച്ച​തെ​ന്നും കെ​ജി​എം​ഒ​എ വ്യ​ക്ത​മാ​ക്കി. 1500 ഓ​ളം പ്ര​സ​വ​ങ്ങ​ളും 600 ഓ​ളം ലാ​പ​റോ​സ്കോ​പി​ക് സ്റ്റെ​റി​ലൈ​സേ​ഷ​നു​ക​ളും വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ വ​ള​രെ സീ​നി​യ​റാ​യ ഡോ​ക്ട​റാ​ണ് ഈ ​പ്ര​സ​വം കൈ​കാ​ര്യം ചെ​യ്ത​തെ​ന്നും അ​സോ​സി​യേ​ഷ​ൻ പ്ര​തി​ക​രി​ച്ചു.

പ്ര​സ​വ​ശേ​ഷം രോ​ഗി സു​ഖ​മാ​യി ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു. പി​ന്നീ​ട് 20 ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് തി​രി​കെ ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന​ത്. അ​തി​നു​ശേ​ഷം ആ​ണ് ചി​കി​ത്സാ പി​ഴ​വ് ആ​രോ​പ​ണ​മെ​ന്നും കെ​ജി​എം​ഒ​എ വ്യ​ക്ത​മാ​ക്കി. ഡി​എം​ഒ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും കെ​ജി​എം​ഒ​എ കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

നെ​ടു​മ​ങ്ങാ​ട് അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ സൂ​ച​നാസ​മ​രം

നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ കാ​ർ​ഷി​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വി​ല്പ​ന​ക്ക് എ​ത്തി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കു ഹോ​ർ​ട്ടികോ​ർ​പ്പ് കു​ടി​ശി​ക ന​ൽ​കാ​ത്ത​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു സൂ​ച​നാസ​മ​രം ന​ട​ത്തി.

അഞ്ചു​മാ​സ​ത്തെ കു​ടി​ശി​​ക​യാ​യി ല​ക്ഷ​ങ്ങ​ൾ ല​ഭി​ക്കാ​നു​ണ്ടെ​ന്നു ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.​ രാ​വി​ലെ പത്തുമുതൽ തു​ട​ങ്ങി​യ സ​മ​രം 11.30യോ​ടെ അ​വ​സാ​നി​ച്ചു.​ ക​ർ​ഷ​ക​ർ കൊ​ണ്ടുവ​രു​ന്ന കാ​ർ​ഷി​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വ്യാ​പാ​രി​ക​ൾ വാ​ങ്ങും. ​ഈ തു​ക സെ​ക്ര​ട്ട​റിയു​ടെ അ​ക്കൗ​ണ്ടി​ൽനി​ന്നും ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കാ​റു​ണ്ട്.​

ബാ​ക്കിവ​രു​ന്ന ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ഹോ​ർ​ട്ടി കോ​ർ​പ്പ് ഏ​റ്റെ​ടു​ത്ത വ​ക​യി​ലാ​ണ് കു​ടിശി​ക​യാ​യി ല​ക്ഷ​ങ്ങ​ൾ ന​ൽ​കാ​നു​ള്ള​തെ​ന്നു ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.​ ര​ണ്ടാ​ഴ്ച​യ്ക്ക​കം പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെന്ന അ​ധി​കൃ​ത​രുടെ ഉ​റ​പ്പി​ൽ സ​മ​രം അ​വ​സാ​നിപ്പി​ച്ചു.

Kerala

നെ​ടു​മ​ങ്ങാ​ട്ട് കൗ​മാ​ര​ക്കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സ്; വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട്ട് കൗ​മാ​ര​ക്കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ വ​യോ​ധി​ക​നെ അ​റ​സ്റ്റ് ചെ​യ്തു. 13 വ​യ​സു​കാ​ര​നെ പീ​ഡി​പ്പി​ച്ച പ​ത്താം​ക​ല്ല് അ​ര​ശു​പ​റ​മ്പ് ഷി​യാ​ദ് നി​വാ​സി​ൽ ഷി​യാ​ദ് മൊ​യ്തീ​ൻ (60) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നെ​ടു​മ​ങ്ങാ​ട് പ​ത്താം​ക​ല്ല് ഗ്രൗ​ണ്ടി​ൽ പ​തി​വാ​യി സൈ​ക്കി​ൾ ച​വി​ട്ടാ​ൻ പോ​കു​ന്ന വി​ദ്യാ​ർ​ഥി​യെ നി​രീ​ക്ഷി​ച്ച ഇ​യാ​ൾ കു​ട്ടി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ചാ​യി​രു​ന്നു പീ​ഡ​നം. പ​രി​ച​യ​പ്പെ​ട്ട ശേ​ഷം പ്ര​തി 13 കാ​ര​നെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് ഓ​ട്ടോ​യി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം പു​റ​ത്ത് പ​റ​യാ​തി​രി​ക്കാ​ൻ കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. സൈ​ക്കി​ൾ ച​വി​ട്ടാ​നെ​ത്തു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഇ​ത് തു​ട​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ഓ​ട്ടോ കി​ട​ക്കു​ന്ന​ത് ക​ണ്ടു സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​ന് തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഷി​യാ​ദി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

തു​ട​ർ​ന്ന് ഇ​യാ​ൾ കാ​ര്യ​ങ്ങ​ൾ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

കെ​എ​സ്ആ​ര്‍​ടി​സി ബ​സും ക്രെ​യി​നും കൂ​ട്ടി​യി​ടി​ച്ചു; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി ബ​സും ക്രെ​യി​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്. നെ​ടു​മ​ങ്ങാ​ട് ഏ​ണി​ക്ക​ര​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ക്രെ​യി​ൻ ഡ്രൈ​വ​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് വി​തു​ര​യി​ലേ​ക്ക് പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ക്രെ​യി​നി​ന്‍റെ നീ​ള​മു​ള്ള മു​ൻ​വ​ശ​ത്തെ ഭാ​ഗം കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ഗ്ലാ​സി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് ക്രെ​യി​ൻ മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Kerala

നെ​ടു​മ​ങ്ങാ​ട്ട് വീ​ട്ടി​ലും ഓ​ട്ടോ​യി​ലു​മാ​യി സൂ​ക്ഷി​ച്ച ചാ​രാ​യ​വും കോ​ട​യും പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് കൊ​ല്ല​ങ്കാ​വ് വേ​ട്ട​മ്പ​ള്ളി​യി​ൽ വീ​ട്ടി​ലും ഓ​ട്ടോ​യി​ലു​മാ​യി സൂ​ക്ഷി​ച്ച ചാ​രാ​യ​വും കോ​ട​യും പി​ടി​കൂ​ടി. എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ് ചാ​രാ​യ​വും കോ​ട​യും ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് 50 ലി​റ്റ​ർ ചാ​രാ​യ​വും 450 ലി​റ്റ​ർ കോ​ട​യും പി​ടി​ച്ചെ​ടു​ത്തു.

സം​ഭ​വ​ത്തി​ൽ‌ കാ​ട്ടി​ല​കു​ഴി മ​ധു എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ധു​വി​നെ അ​റ​സ്റ്റ് ചെ​യ്തെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്‌​ക്വാ​ഡ് എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ നി​ഷാ​ദ് എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

ജി​ല്ല​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും എ​ക്‌​സൈ​സ് ഓ​ഫീ​സു​ക​ളി​ലും പ​ത്തി​ൽ അ​ധി​കം ക്രി​മി​ന​ൽ അ​ബ്കാ​രി കേ​സു​ക​ളി​ലെ​യും പ്ര​തി​യാ​ണ് മ​ധു. പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ മോ​ൻ​സി, ര​ഞ്ജി​ത്ത്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ (ഗ്രേ​ഡ്) വി​ശാ​ഖ്, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​ബി​ൻ, ആ​രോ​മ​ൽ രാ​ജ​ൻ, ശ​ര​ത്, ഗോ​കു​ൽ, അ​ക്ഷ​യ്, ശ​ര​ൺ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ റ​ജീ​ന, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ ഡ്രൈ​വ​ർ അ​ശ്വി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

സീ​റ്റ് നി​ഷേ​ധി​ച്ചു; ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ പ​ന​യ്‌​കോ​ട്ട​ല വാ​ര്‍​ഡി​ലെ ശാ​ലി​നി​യാ​ണ് കൈ ​ഞ​ര​മ്പ് മു​റി​ച്ച​ത്.

ശാ​ലി​നി​യെ മു​നി​സി​പ്പാ​ലി​റ്റി 16-ാം വാ​ര്‍​ഡി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി നി​ശ്ച​യി​ച്ചി​രു​ന്നു. പോ​സ്റ്റ​ര്‍ ഉ​ള്‍​പ്പെ​ടെ ത​യാ​റാ​ക്കു​ക​യും അ​നൗ​ദ്യോ​ഗി​ക പ്ര​ചാ​ര​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ സ്ഥാ​നാ​ര്‍​ഥി​ത്വ​മി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ച​യോ​ടെ​യാ​യി​രു​ന്നു യു​വ​തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ശ​ബ്ദം കേ​ട്ട് മ​ക​ന്‍ എ​ഴു​ന്നേ​റ്റ് നോ​ക്കു​മ്പോ​ള്‍ കൈ ​ഞ​ര​മ്പ് മു​റി​ച്ച് ര​ക്ത​ത്തി​ല്‍ കു​ളി​ച്ച് നി​ല്‍​ക്കു​ന്ന നി​ല​യി​ല്‍ ശാ​ലി​നി​യെ കാ​ണു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി നി​ല​വി​ല്‍ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.​സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ ആ​ന​ന്ദ് കെ.​ത​മ്പി ജീ​വ​നൊ​ടു​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ സം​ഭ​വം.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള​ള​പ്പോ​ള്‍ ദി​ശ ഹെ​ല്‍​പ് ലൈ​നി​ല്‍ വി​ളി​ക്കു​ക. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍: 1056, 0471-2552056)

 

Latest News

Corehub Up